ബെംഗളൂരു : നാലുനിലക്കെട്ടിടം ചെരിഞ്ഞു, 30 ഓളം വരുന്ന താമസക്കാർ കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു പോയി. ആർക്കും പരിക്കില്ല, ഹെബ്ബാൾ കെംപാ പുരയിലെ വിനായക നഗറിൽ ആണ് സംഭവം. സമീപത്തെ ഏതാനും വീട്ടുകാരോട് ഒഴിഞ്ഞു പോകാൻ പോലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു. സമീപത്ത് നിർമാണാവശ്യത്തിനായി തറനിരപ്പിൽൽ കുഴിയെടുത്തതാണ് കെട്ടിടത്തിന് കേടുപാട് സംഭവിക്കാൻ കാരണമെന്നാണ് ആദ്യ നിഗമനം. വിഷയം സാമൂഹിക മാധ്യമങ്ങളിലും തരംഗമായി. Leaning building of Bengaluru: 31 flee as structure tilts https://t.co/NpmASVmPZ4 pic.twitter.com/10ic2r7h9j — Quickclarity (@quickclarity) February 6, 2020…
Read MoreMonth: February 2020
വീണ്ടും ഞെട്ടിച്ച് കെ.എം.സി.സി.യും ആംബുലൻസ് ഡ്രൈവർ ഹനീഫും;രോഗിയായ പിഞ്ചു കുഞ്ഞുമായി മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിൽ”പറന്നെ”ത്തിയത് നാലര മണിക്കൂർ കൊണ്ട് !
ബെംഗളൂരു:ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് അവശനിലയിലായ 40 ദിവസം പ്രായമായ കുഞ്ഞിനെ മംഗളൂരുവിൽനിന്ന് ബെംഗളൂരുവിലെത്തിക്കാൻ നാടൊരുമിച്ചു. ആംബുലൻസിന് സുഗമമായ വഴിയൊരുക്കാൻ കർണാടക പോലീസിന്റെ നേതൃത്വത്തിൽ സീറോ ട്രാഫിക് ഏർപ്പെടുത്തിയപ്പോൾ നാലരമണിക്കൂറുകൊണ്ടാണ് കെ.എം.സി.സി.യുടെ ആംബുലൻസ് ബെംഗളൂരുവിലെത്തിയത്. വഴിയിൽ പൊതുജനങ്ങളും സ്വന്തം വാഹനം ഒതുക്കി ആംബുലൻസിന് വഴിനൽകി. മുമ്പ് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കും സമാനമായി ആംബുലൻസ് ഓടിച്ച ഹനീഫാണ് ഇത്തവണയും ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്. മംഗളൂരു സ്വദേശിയായ ഹാരിസ് ഗുരുകെട്ടയുടെ മകൻ സൈഫുൽ അസ്മാനെയാണ് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരു ജയദേവ ആശുപത്രിയിലെത്തിച്ചത്. മംഗളൂരുവിലെ ഫാദർ മുള്ളർ ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്നത്.…
Read Moreവാഹനാപകടത്തിൽ മരിച്ച ട്രാഫിക് പൊലീസുകാരന്റെ കണ്ണുകൾ 2 പേർക്കുകാഴ്ച നൽകും.
ബെംഗളുരു: വാഹനാപകടത്തിൽ മരിച്ച ട്രാഫിക് പൊലീസുകാരന്റെ കണ്ണുകൾ 2 പേർക്കുകാഴ്ച നൽകും. നന്ദിനി ലേഔട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ എസ്.വൈ.ഭകാറാം (44) ന്റെ കണ്ണുകളാണു മരണശേഷം ബന്ധുക്കൾ രാജ്കുമാർ നേത്ര ബാങ്കിന് കൈമാറിയത്. വിദ്യാരണ്യപുര സപ്തഗിരി ലേഔട്ടിൽ താമസിച്ചിരുന്ന ഭകാറാം ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് യശ്വന്ത്പുര പൈപ്പ് ലൈൻ റോഡിൽ എതിരെ വന്ന ലോറിയിടിച്ച് മരിച്ചത്. അമിത വേഗത്തിലെത്തിയ ലോറി മീഡിയനിൽ ഇടിച്ചുകയറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഹരിപ്രസാദ് (31) നെ യശ്വന്ത്പുര പൊലീസ്അറസ്റ്റ് ചെയ്തു. ഭക്സാറാമിന്റെ ഭാര്യ സുമംഗല കാഴ്ച വൈകല്യത്തിന്…
Read Moreസംസ്ഥാനത്തെ ഏഴാമത്തെ വിമാനത്താവളം ഇന്ന് പ്രവർത്തനമാരംഭിക്കും .
ബെംഗളൂരു : ബീദർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ നിർവഹിക്കും. കല്യാണ കർണാടക മേഖലയിലെ രണ്ടാമത്തെ വിമാനത്താവളമായ ബീദറിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ട്രൂ ജെറ്റ് വിമാനസർവീസ് ഇന്നുതന്നെ ആരംഭിക്കും . കേന്ദ്ര സർക്കാരിൻറെ ഉഡാൻ പദ്ധതിയുടെ ഭാഗമായാണിത് . ഹൈദരാബാദ് ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിനാണ് വിമാനത്താവളത്തിന് നടത്തിപ്പ് ചുമതല. കർണാടകയിലെ ഏഴാമത്തെ വിമാനത്താവളമായ ബീദറിൽനിന്ന് ആഭ്യന്തര സർവീസുകൾക്ക് മാത്രമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് അനുമതി ഇപ്പോൾ ലഭിച്ചിട്ടുള്ളത്. 150 കിലോമീറ്ററിനുള്ളിൽ ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതിനാൽ രാജ്യാന്തര സർവീസുകൾക്ക് അനുമതി ലഭിക്കുകയില്ല.
Read Moreലഹരി മരുന്നു റാക്കറ്റിന്റെ ഭാഗമായ 2 മലയാളി യുവാക്കൾ നഗരത്തിൽ പിടിയിലായി;ലഹരി വസ്തുക്കളുടെ കൂടെ,കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൂടി പിടിച്ചെടുത്തു.
ബെംഗളൂരു: ലഹരിമരുന്നു വ്യാപാര റാക്കറ്റിന്റെ ഭാഗമായ 2 മലയാളികളെ ബെംഗളൂരു പൊലീസിന് കീഴിലെ സെൻട്രൽ ക്രെംബ്രാഞ്ച് (സിസിബി) അറസ്റ്റ്ചെയ്തു. വയനാടു സ്വദേശി ഷിന്റോ തോമസ് (35), തിരുവനന്തപുരത്തു നിന്നുള്ള താജുദ്ദീൻ തലത്ത് (29) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 4.350 കിലോഗ്രാം ഹഷീഷ് ഓയിൽ, 21 കിലോഗ്രാം കഞ്ചാവ്, 9300 രൂപ, 2 മൊബൈൽ ഫോണുകൾ തുടങ്ങിയവയും പിടിച്ചെടുത്തു. കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലഹരിമരുന്നു നിറയ്ക്കാനുള്ള 450 ഒഴിഞ്ഞ ചെറുപെട്ടികൾ തുടങ്ങിയവയും പിന്നീട് ഇവരുടെ താമസ സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Read Moreഇനി ഓട്ടോമാറ്റിക് കുളി! വെള്ളവും ലാഭം സമയവും ലാഭം, ദക്ഷിണ പശ്ചിമ റെയിൽവേയിലെ ആദ്യത്തെ ഓട്ടോമാറ്റിക് വാഷിംഗ് പ്ലാൻറ് സിറ്റി റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു.
ബെംഗളൂരു :ട്രെയിനുകളുടെ കോച്ചുകൾ ശുചീകരിക്കുന്ന ഓട്ടോമാറ്റിക് വാഷിംഗ് പ്ലാൻറ് ഇന്നലെ കെ.എസ്.ആർ. സിറ്റി റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു. ദക്ഷിണ പശ്ചിമ റയിൽവേയിൽ ആദ്യമായാണ് പ്ലാൻറ് സ്ഥാപിക്കുന്നത് . വഡോദര ആസ്ഥാനമായ കമ്പനിയാണ് രണ്ടു കോടി രൂപ ചെലവിൽ ഇത് നിർമ്മിച്ചത്. തീവണ്ടിയുടെ പുറംഭാഗം കുറഞ്ഞ സമയം കൊണ്ട് ശുചീകരിക്കാൻ സാധിക്കുന്ന സംവിധാനത്തിൽ ജലവും കുറവു മതി. ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് 12 കോച്ചുകൾ ശുചീകരിക്കാൻ പരമാവധി രണ്ട് മണിക്കൂർ സമയം വേണം എന്നാൽ വാഷിംഗ് പ്ലാൻറ് ഉപയോഗിച്ച് 20 മിനിറ്റ് കൊണ്ട് ശുചീകരണം പൂർത്തിയാക്കാം.…
Read Moreവേലി തന്നെ വിളവ് തിന്നു;ഐ.എം.എ.സാമ്പത്തിക തട്ടിപ്പ് കേസ്,മുൻ ഐജിയും ഡി.സി.പിയും പ്രതികൾ.
ബെംഗളുരു :ഐഎംഎ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ,അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഐജി ഹേമന്ത് നിംബാൽക്കർ, ബെംഗളുരു ഈസ് മുൻ ഡിസിപി അജയ് ഹിലാരിഎന്നിവരെ പ്രതിചേർത്തു. കർണാടക സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് സിബിഐ നടപടി. കർണാടക പൊലീസിനു കീഴിലുള്ള സിഐഡി വിഭാഗം (ക്രിമിനൽഇൻവെസ്നിഗേഷൻ ഡിപ്പാർട്മെന്റ് ) ഐജിയായിരിക്കെ ഐഎംഎ ജ്വല്ലറിക്കെതിരെ അന്വേഷണം നടത്തിയ ഹേമന്ത് നിംബാൽക്കർ ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഐഎംഎ ഇടപാടുകളിൽ റിസർവ് ബാങ്ക് സംശയം രേഖപ്പെടുത്തിയതിനെ തുടർന്നായിരുന്നു സിഐഡി വിഭാഗത്തെ സർക്കാർഅന്വേഷണം ഏൽപ്പിച്ചത്. മൻസൂർ ഖാനിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങിയതിന്…
Read More“സാമ്പത്തിക ബുദ്ധിമുട്ട്”കാരണം അമ്മയെ കൊലപ്പെടുത്തി കാമുകനോടൊപ്പം ബൈക്കിൽ കടന്നു കളഞ്ഞ യുവതി ആൻഡമാൻ നിക്കോബാർ ദ്വീപിൽ സുഖവാസത്തിൽ;കൈയ്യോടെ പൊക്കി കർണാടക പോലീസ്.
ബെംഗളുരു :അമ്മയെ കുത്തിക്കൊന്ന ശേഷം ബെംഗളുരുവിൽനിന്നു സോഫ്റ്റ്വെയർ എൻജിനീയറായ യുവതി പോയത് ആൻഡമാൻ നിക്കോബാറിൽ അവധിക്കാലം ചെലവഴിക്കാൻ. ഫെബ്രുവരി രണ്ടിനാണ് 52 വയസ്സുകാരിയായനിർമലയെ മകൾ അമൃത കുത്തിക്കൊലപ്പെടുത്തിയത്. അമൃതയുടെ സഹോദരൻ ഹരീഷിനും കുത്തേറ്റു. സംഭവത്തിനുശേഷം സുഹൃത്തിനോടൊപ്പം അമൃത ആൻഡമാനിലേക്കു കടക്കുകയായിരുന്നു. ഇരുവരെയും പോർട്ട് ബ്ലയറിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസത്തെ അവധിക്കാലം അവിടെ ചെലവഴിക്കാനായിരുന്നു അമൃതയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. ശ്രീധർ റാവുഎന്ന സുഹൃത്തിനോടൊപ്പമാണു കൊല നടത്തിയശേഷം അമൃത രക്ഷപ്പെട്ടത്. ഇയാൾ ബൈക്കിലെത്തി അമൃതയോടൊപ്പം വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു. പരുക്കേറ്റ അമൃതയുടെ സഹോദരൻ ബന്ധുക്കളെ…
Read More10 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു;അവസാന നിമിഷം ട്വിസ്റ്റ്.
ബെംഗളുരു : കൂറുമാറി ബിജെപിയിൽ എത്തിയ എംഎൽഎമാരിൽ നിന്നു പത്ത് പേർ ബി.എസ്.യെഡിയൂരപ്പ സർക്കാരിൽ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവർക്കൊപ്പം ബിജെപിയിലെ മൂന്നു മുതിർന്ന നേതാക്കൾ കൂടി സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും, അവസാന നിമിഷം പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് നീട്ടിവച്ചു.
Read Moreഇന്ന് പുതിയ മന്ത്രിമാർ അധികാരമേൽക്കും;കുറുമാറി വന്ന 10 പേർ അടക്കം മൊത്തം 13 മന്ത്രിമാർ;മന്ത്രി സ്ഥാനം ലഭിക്കാത്തവരുടെ ഇടയിൽ അമർഷം പുകയുന്നു;പുതിയ പൊട്ടിത്തെറിക്ക് കാതോർത്ത് കർണാടക രാഷ്ട്രീയം.
ബെംഗളൂരു : ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽയെദിയൂരപ്പ മന്ത്രിസഭയുടെ വിപുലീകരണം ഇന്ന് നടക്കും. നിയമസഭ അംഗം അല്ലാത്ത സിപി യോഗീശ്വറിന് മന്ത്രി സ്ഥാനം നൽകാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ബിജെപി എംഎൽഎമാർ രംഗത്തെത്തിയതാണ് പുതിയ വാർത്ത. കൂറുമാറി ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റതിന്റെ പേരിലാണ് എ.എച്ച്.വിശ്വനാഥിനും,എം ടി ബി നാഗരാജിനും മന്ത്രി അവസരം നൽകാത്തത് എന്നാൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് തോറ്റ യോഗേശ്വറി പരിഗണിക്കുമ്പോൾ തോൽവി വിഷയമല്ലെന്ന് ചോദ്യവുമായി നാഗരാജും വിശ്വനാഥൻ രംഗത്തുണ്ട്. അതേസമയം യോഗേശ്വറിനെ ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയുമായി ഉപമുഖ്യമന്ത്രി അശ്വഥ്…
Read More