ലഹരി മരുന്നു റാക്കറ്റിന്റെ ഭാഗമായ 2 മലയാളി യുവാക്കൾ നഗരത്തിൽ പിടിയിലായി;ലഹരി വസ്തുക്കളുടെ കൂടെ,കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൂടി പിടിച്ചെടുത്തു.

ബെംഗളൂരു: ലഹരിമരുന്നു വ്യാപാര റാക്കറ്റിന്റെ ഭാഗമായ 2 മലയാളികളെ ബെംഗളൂരു പൊലീസിന് കീഴിലെ സെൻട്രൽ ക്രെംബ്രാഞ്ച് (സിസിബി) അറസ്റ്റ്ചെയ്തു.

വയനാടു സ്വദേശി ഷിന്റോ തോമസ് (35), തിരുവനന്തപുരത്തു നിന്നുള്ള താജുദ്ദീൻ
തലത്ത് (29) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 4.350 കിലോഗ്രാം ഹഷീഷ് ഓയിൽ, 21 കിലോഗ്രാം കഞ്ചാവ്, 9300 രൂപ, 2 മൊബൈൽ ഫോണുകൾ തുടങ്ങിയവയും പിടിച്ചെടുത്തു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ലഹരിമരുന്നു നിറയ്ക്കാനുള്ള 450 ഒഴിഞ്ഞ ചെറുപെട്ടികൾ തുടങ്ങിയവയും പിന്നീട് ഇവരുടെ താമസ സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts