ഇനി ഓട്ടോമാറ്റിക് കുളി! വെള്ളവും ലാഭം സമയവും ലാഭം, ദക്ഷിണ പശ്ചിമ റെയിൽവേയിലെ ആദ്യത്തെ ഓട്ടോമാറ്റിക് വാഷിംഗ് പ്ലാൻറ് സിറ്റി റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു.

ബെംഗളൂരു :ട്രെയിനുകളുടെ കോച്ചുകൾ ശുചീകരിക്കുന്ന ഓട്ടോമാറ്റിക് വാഷിംഗ് പ്ലാൻറ് ഇന്നലെ കെ.എസ്.ആർ. സിറ്റി റെയിൽവേ സ്റ്റേഷനിൽ പ്രവർത്തനമാരംഭിച്ചു.

ദക്ഷിണ പശ്ചിമ റയിൽവേയിൽ ആദ്യമായാണ് പ്ലാൻറ് സ്ഥാപിക്കുന്നത് .

വഡോദര ആസ്ഥാനമായ കമ്പനിയാണ് രണ്ടു കോടി രൂപ ചെലവിൽ ഇത് നിർമ്മിച്ചത്.

തീവണ്ടിയുടെ പുറംഭാഗം കുറഞ്ഞ സമയം കൊണ്ട് ശുചീകരിക്കാൻ സാധിക്കുന്ന സംവിധാനത്തിൽ ജലവും കുറവു മതി.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് 12 കോച്ചുകൾ ശുചീകരിക്കാൻ പരമാവധി രണ്ട് മണിക്കൂർ സമയം വേണം എന്നാൽ വാഷിംഗ് പ്ലാൻ‌റ് ഉപയോഗിച്ച് 20 മിനിറ്റ് കൊണ്ട് ശുചീകരണം പൂർത്തിയാക്കാം.

കൂടാതെ 12,000 മുതൽ 16,000 ലിറ്റർ ജലം ഉപയോഗിച്ചിരുന്ന സ്ഥാനത്ത് 6000 ലിറ്റർ മാത്രമേ വാഷിംഗ് യന്ത്രം ഉപയോഗിക്കുമ്പോൾ വേണ്ടി വരുന്നുള്ളൂ.

കൂടാതെ വെള്ളം റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

പത്താം പ്ലാറ്റ്ഫോമിന് സമീപത്തെ പിറ്റ് ലൈനിലാണ് വാഷിംഗ് പ്ലാൻറ് സ്ഥാപിച്ചിരിക്കുന്നത്.

  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

ഉദ്ഘാടനം ഇന്നലെ രാവിലെ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അജയകുമാർ നിർവഹിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts