ബെംഗളുരു :അമ്മയെ കുത്തിക്കൊന്ന ശേഷം ബെംഗളുരുവിൽനിന്നു സോഫ്റ്റ്വെയർ എൻജിനീയറായ യുവതി പോയത് ആൻഡമാൻ നിക്കോബാറിൽ അവധിക്കാലം ചെലവഴിക്കാൻ.
ഫെബ്രുവരി രണ്ടിനാണ് 52 വയസ്സുകാരിയായനിർമലയെ മകൾ അമൃത കുത്തിക്കൊലപ്പെടുത്തിയത്.
അമൃതയുടെ സഹോദരൻ ഹരീഷിനും കുത്തേറ്റു. സംഭവത്തിനുശേഷം സുഹൃത്തിനോടൊപ്പം
അമൃത ആൻഡമാനിലേക്കു
കടക്കുകയായിരുന്നു.
ഇരുവരെയും പോർട്ട് ബ്ലയറിൽനിന്നാണ് പൊലീസ്
അറസ്റ്റ് ചെയ്തത്.
അഞ്ച് ദിവസത്തെ അവധിക്കാലം
അവിടെ ചെലവഴിക്കാനായിരുന്നു അമൃതയുടെ പദ്ധതിയെന്ന്
പൊലീസ് പറഞ്ഞു.
ശ്രീധർ റാവുഎന്ന സുഹൃത്തിനോടൊപ്പമാണു കൊല നടത്തിയശേഷം അമൃത രക്ഷപ്പെട്ടത്.
ഇയാൾ ബൈക്കിലെത്തി അമൃതയോടൊപ്പം വിമാനത്താവളത്തിലേക്കു
പോകുകയായിരുന്നു.
പരുക്കേറ്റ അമൃതയുടെ സഹോദരൻ ബന്ധുക്കളെ വിളിച്ചശേഷമാണു രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.
കുറ്റകൃത്യം നടത്തുന്നതിനു മുൻപു ഹൈദരാബാദിലേക്കു സ്ഥലംമാറ്റം
ലഭിച്ചെന്നായിരുന്നു അമൃത് അമ്മയോടും സഹോദരനോടും പറഞ്ഞത്.
ബെംഗളൂരുവിൽനിന്നു ഹൈദരാബാദിലേക്കു പോകണമെന്നും അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ നാലു
മണിയോടെ അമൃത തന്നെ അക്രമിച്ചതായി ഹരീഷ് പൊലീസിനു മൊഴി നൽകി.
http://bangalorevartha.in/archives/44234
കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ അമ്മയെയും കുത്തി. തന്നെ കുത്തിയശേഷം
രക്ഷപ്പെടുന്നിതു മുൻപ് ഇരുമ്പുവടി ഉപയോഗിച്ചു മർദിച്ചതായും ഹരീഷ്
മൊഴി നൽകി.
അക്രമത്തിനു പിന്നിലെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമല്ലെന്നാണു പൊലീസ്
പറയുന്നത്. കുടുംബത്തിനുള്ള കടത്തിന്റെ പേരിൽ അമൃത അസ്വസ്ഥയായിരുന്നെന്നു വിവരമുണ്ട്.
അമൃതയുടെ സുഹൃത്ത് ശ്രീധർ
റാവുവിന് കൊലപാതകത്തിന്റെ
ആസൂത്രണത്തിൽ പങ്കുണ്ടായെന്നും
അന്വേഷിച്ചുവരികയാണ്.
ആൻഡമാൻ പൊലീസിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തിയ ശേഷം പോർട് ബെയറിലെത്തിയാണ്
കർണാടക പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.