ബെംഗളൂരുവിലെ രാജ്ഭവന് ബോംബ് ഭീഷണി, കേസ് എടുത്ത് പോലീസ്; അന്വേഷണം തുടരുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ രാജ്ഭവന് അജ്ഞാതന്റെ ബോംബ് ഭീഷണി. സംഭവത്തിൽ കേസ് എടുത്ത് പോലീസ് .

തിങ്കളാഴ്ച  അർദ്ധരാത്രി 12 മണിയോടെയായി ഡൊംലൂരിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൺട്രോൾ റൂമിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നത്

ഇതോടെ ഗവർണറുടെ ഔദ്യോഗിക വസതിയിലും പരിസരത്തുമായി പോലീസും ബോംബ് സ്‌ക്വാഡും തിരച്ചിൽ നടത്തി. എന്നാൽ ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഫോൺ കോൾ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

ബീദറിൽ നിന്നാണ് കോൾ ലഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വ്യാജ മേൽവിലാസത്തിൽ എടുത്ത ഫോൺ നമ്പറിൽ നിന്നും വന്ന കാലിലേക്ക് പോലീസ് ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു

വിളിച്ചയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts