നായ കുരച്ചു; ഉടമയ്ക്കും കുടുംബത്തിനും നേരെ ആക്രമണം 

ബെംഗളൂരു: ദേവനഹള്ളിയിൽ നായ കുരച്ചതിനെ തുടർന്ന് നായയുടെ ഉടമയെ കത്തികൊണ്ട് ആക്രമിച്ചതായി പരാതി.

ദേവനഹള്ളി താലൂക്കിലെ ദൊഡ്ഡച്ചിമനഹള്ളിയിലാണ് സംഭവം.

ഗ്രാമത്തിലെ മധുകുമാർ എന്നയാൾക്കാണ് കുത്തേറ്റത്.

ഗുരുതരമായി മർദ്ദനമേറ്റ ഇയാളെ ദൊഡ്ഡബല്ലാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ അദ്ദേഹത്തിന്റെ നില ആശങ്കാജനകമാണ്.

ആക്രമണത്തിനിരയായ മധുകുമാർ നായയെ വളർത്തിയിരുന്നു. അതേ ഗ്രാമത്തിലെ തന്നെ നരസിംഹപ്പയുടെ മക്കളായ സുനിലും അനിലും അത് വഴി പോകുമ്പോൾ ഈ നായ കുരച്ചു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഇക്കാരണത്താൽ സുനിലും , അനിലും സുഹൃത്തുക്കളും കത്തിയുമായി മധുകുമാറിന്റെ വീട്ടിലെത്തി.

മധുകുമാറിനെയും ജ്യേഷ്ഠൻ മഞ്ജുനാഥിനെയും ആക്രമിച്ചു.

ആക്രമണം തടയാൻ എത്തിയ മഞ്ജുനാഥിന്റെ ഭാര്യയെയും ഇവർ മർദിച്ചതായി പറയുന്നു.

സംഭവത്തിൽ വിശ്വനാഥ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts