പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാം;രണ്ടായിരത്തിന്റെ നോട്ടു സ്കാന്‍ ചെയ്യുകയേ വേണ്ടു;വ്യത്യസ്തമായ ആപ്പുമായി ബെന്ഗളൂരു കമ്പനി.

ബെംഗളൂരു: അയിരം അഞ്ഞൂറ് രൂപ നോട്ടുകളുടെ നിരോധനത്തിന് പിന്നാലെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപയുടെ നോട്ടിനെ ചൊല്ലി വലിയ ചര്‍ച്ചകളാണ് രാജ്യത്ത് നടന്നത്. പുതിയ നോട്ട് അച്ചടിച്ച രീതിയും അതിലെ സുരക്ഷാ സംവിധാനങ്ങളുമൊക്കെ ചര്‍ച്ചായി. പ്രചരിച്ച കഥകളുടെ അത്രയൊന്നുമില്ലെങ്കിലും പുതിയ നോട്ടുകളില്‍ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കയറി ‘മോദി കീ നോട്ട്’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു നോട്ടിലെ സെക്യൂരിറ്റി ത്രെഡ് സ്‌കാന്‍ ചെയ്യൂ. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നവംബര്‍ എട്ടിന് നരേന്ദ്രമോദി സംസാരിച്ച പ്രസംഗം കാണാം, കേള്‍ക്കാം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് നോട്ട് സ്‌കാന്‍ ചെയ്താല്‍ കാണാനാകുന്നത്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

ബെംഗളൂരു ആസ്ഥാനമായ ബാര സ്‌കള്‍ സ്റ്റുഡിയോസ് ആണ് ഈ ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ നോട്ടിറങ്ങിയതിന് പിന്നാലെ രണ്ടായിരം രൂപയുടെ ഒറിജിനലിനെ വെല്ലുന്ന കളര്‍ പ്രിന്റുകള്‍ കണ്ടെടുത്തിരുന്നു.

വ്യാജനെയും ഒറിജിനിലനെയും തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ തിരിച്ചറിയുമെന്നാണ് ആപ്ലിക്കേഷന് പിന്നിലുള്ളവരുടെ വാദം. എന്നാല്‍ രണ്ടായിരം രൂപയുടെ കളര്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് സ്‌കാന്‍ ചെയ്താലും മോദിയുടെ പ്രസംഗം കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts