‘ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു.

സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു.

മെയ് മാസത്തിലാരംഭിച്ച ഇ- പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്.

ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശം കോടതി കണക്കിലെടുത്തു.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

ഒരേ സമയത്ത് കുടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- പാസ് ഏർപ്പെടുത്തിയത്.

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് മദ്രാസ് ഐ.ഐ.ടിയും ബംഗളുരു ഐ.ഐ.എമ്മും നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts