കേന്ദ്രമന്ത്രിമാരുടെയും എം.പി.മാരുടെയും യോഗം വിളിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : കേന്ദ്ര സർക്കാരിൽനിന്ന് കർണാടകത്തിന് അനുവദിച്ചുകിട്ടേണ്ട പദ്ധതികളെപ്പറ്റി ചർച്ച നടത്താൻ സംസ്ഥാനത്തുനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട പുതിയ കേന്ദ്രമന്ത്രിമാരുടെയും എം.പി. മാരുടെയും യോഗം ഡൽഹിയിൽ വിളിച്ചു ചേർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബെംഗളൂരുവിൽ കുടിവെള്ളമെത്തിക്കാനുള്ള മേക്കേദാട്ടു പദ്ധതി, കലശബന്ധൂരി പദ്ധതി ഉൾപ്പെടെ ചർച്ചയായി. രായ്ച്ചൂരിൽ എയിംസ് അനുവദിക്കുക, മൈസൂരുവിലോ ഹാസനിലോ ഐ.ഐ.ടി. അനുവദിക്കുക, തുടങ്ങിയ പദ്ധതികളും ചർച്ചയായി.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയാൻ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, എച്ച്.ഡി. കുമാരസ്വാമി, വി. സോമണ്ണ, ശോഭാ കരന്തലജെ, രാജ്യസഭാംഗം സുധാമൂർത്തി തുടങ്ങിയവരും സംസ്ഥാനത്തുനിന്നുള്ള ലോക്‌സഭാംഗങ്ങളും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെ സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാരും സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts