കാസര്‍കോഡ്: 10 ലക്ഷം രൂപയുടെ അസാധുവാക്കിയ അഞ്ഞൂറ് ,ആയിരം രൂപയുടെ നോട്ടുകള്‍ക്ക് പകരം ഏഴ് ലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപ നല്‍കുന്ന സംഘം കാസര്‍കോട് പിടിയിലായി.

10 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം ഏഴ് ലക്ഷം രൂപ വിലവരുന്ന പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്ന അഞ്ചംഗ സംഘത്തെയാണ് കാസര്‍കോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തെ തുടര്‍ന്ന് ഒരു ലക്ഷം രൂപയുടെ പഴയ ആയിരത്തിന്റെ നോട്ടുകളുമായെത്തിയാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്.ഇവരില്‍ നിന്ന് 4,80000 രൂപ വിലവരുന്ന രണ്ടായിരം രൂപ പിടിച്ചെടുത്തു. നീലേശ്വരം സ്വദേശികളായ ഹാരിസ് , സഹോദങ്ങളായ നിസാര്‍, നൗഷാദ്, ചിറമ്മലിലെ സി.എച്ച് സിദ്ദീഖ്, പാലക്കുന്നിലെ ഷഫീഖ് എന്നിവരാണ് പിടിയിലായത്.ഇവരെ ആദായനികുതി വകുപ്പിനു കൈമാറുമെന്ന് പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts