വാഹനാപകടത്തിൽ മരിച്ച ട്രാഫിക് പൊലീസുകാരന്റെ കണ്ണുകൾ 2 പേർക്കുകാഴ്ച നൽകും.

ബെംഗളുരു: വാഹനാപകടത്തിൽ മരിച്ച ട്രാഫിക് പൊലീസുകാരന്റെ കണ്ണുകൾ 2 പേർക്കുകാഴ്ച നൽകും.

നന്ദിനി ലേഔട്ട് പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ എസ്.വൈ.ഭകാറാം (44) ന്റെ കണ്ണുകളാണു മരണശേഷം ബന്ധുക്കൾ രാജ്കുമാർ നേത്ര ബാങ്കിന് കൈമാറിയത്.

വിദ്യാരണ്യപുര സപ്തഗിരി ലേഔട്ടിൽ താമസിച്ചിരുന്ന ഭകാറാം ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് യശ്വന്ത്പുര പൈപ്പ് ലൈൻ റോഡിൽ എതിരെ വന്ന ലോറിയിടിച്ച് മരിച്ചത്.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

അമിത വേഗത്തിലെത്തിയ ലോറി മീഡിയനിൽ ഇടിച്ചുകയറി ബൈക്കിൽ ഇടിക്കുകയായിരുന്നു.

ലോറി ഡ്രൈവർ ഹരിപ്രസാദ് (31) നെ യശ്വന്ത്പുര പൊലീസ്അറസ്റ്റ് ചെയ്തു. ഭക്സാറാമിന്റെ ഭാര്യ സുമംഗല കാഴ്ച വൈകല്യത്തിന് ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts