ബെംഗളൂരു: കാലവർഷം വൈകുന്നതിനാൽ വ്യത്യസ്ത രീതിയിൽ പൂജ നടത്തി ഒരു കൂട്ടം പൂജാരിമാർ. ഹലസുരുവിലെ സോമേശ്വര ക്ഷേത്രത്തിലാണ് മഴ ദൈവത്തെ പ്രീണിപ്പിക്കാന്‍ ഈ വിശേഷ പൂജ നടത്തിയത്. മഴ കിട്ടാന്‍ വെള്ളംനിറച്ച ടബ്ബുകളില്‍ ഇറങ്ങിയിരുന്ന് മൊബൈല്‍ ഫോണില്‍ മഴദേവതയെ വിളിക്കുകയാണ് ഇവര്‍. പൂജയില്‍ പ്രസാദിച്ചാല്‍ ദൈവം മഴ വര്‍ഷിക്കുമെന്നാണ് ഇവരുടെ വിശ്വാസം. കാലവര്‍ഷം രാജ്യത്തെത്താന്‍ വൈകിയതോടെയാണ് ഇത്തരമൊരു പൂജ നടത്താന്‍ ഇവരെ പ്രേരിപ്പിച്ചത്. ക്ഷേത്രത്തിലെ മൂന്ന് പൂജാരിമാരാണ് പൂജയില്‍ പങ്കെടുത്തത്.
Read MoreDay: 8 June 2019
മഴ ദേവതയെ പ്രസാദിപ്പിക്കാന്‍ തവള കല്യാണം നടത്തി ഉഡുപ്പി നിവാസികള്‍!!
ബെംഗളൂരു: ഇന്ന് രണ്ട് തവളകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. നല്ല മഴ ലഭിക്കാന്‍ തവളക്കല്യാണം നടത്തിയിരിക്കുകയാണ് ഉഡുപ്പി നിവാസികള്‍. പരമ്പരാഗത രീതിയില്‍ വിവാഹ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പൂമാലകള്‍ ചാര്‍ത്തിയാണ് വരനേയും വധുവിനേയും വിവാഹ വേദിയില്‍ എത്തിച്ചത്. സ്ത്രീകളില്‍ ഒരാള്‍ വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തി. കർണ്ണാടകയിൽ മഴ ലഭിക്കാനായി പൂജകളും പ്രാർത്ഥനകളും തുടരുകയാണ്.
Read Moreമാമാങ്കത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ നടന്‍ മമ്മൂട്ടി തന്നെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. യുദ്ധത്തിന്‍റെ പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്. ചിത്രം സംവിധാനം ചെയ്യുന്നത് എം.പത്മകുമാറാണ്. നേരത്തെ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള ചിത്രം സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അദ്ദേഹം സംവിധാന സ്ഥാനത്തു നിന്ന് ഒഴിവാകുകയായിരുന്നു. കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ,…
Read Moreഅലിഗഢിൽ രണ്ടു വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു.
ന്യൂഡല്‍ഹി :ഉത്തർപ്രദേശിലെ അലിഗഢിൽ രണ്ടു വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി സാഹിദിന്റെ ഭാര്യയാണ് അറസ്റ്റിലായത്. ഇവരുടെ ദുപ്പട്ട ഉപയോഗിച്ചാണ് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി. സംഭവത്തിൽ ഇന്ന് രാവിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ രണ്ടിനാണ് രണ്ടര വയസുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അച്ഛനോടുള്ള വൈരാഗ്യം തീർക്കാൻ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിലാകമാനം മുറിവുകൾ ഉണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreകേരള സമാജം ഐ.എ.എസ് അക്കാദമിയിലെ പരീക്ഷാ പരിശീലനം ഈ മാസം 15 മാസം മുതല്‍ ആരംഭിക്കും.
ബെംഗളൂരു: കേരള സമാജം ഐ എ എസ് അകാദമിയില്‍ 2020 ലെ സിവില്‍ സര്‍വീസ് പരീക്ഷക്ക് ഉള്ള പരിശീലനം ഈ മാസം 15 ന് ആരംഭിക്കും.പ്രിലിമിനറി,മെയിന്‍ പരീക്ഷകള്‍ക്കുള്ള ഒരു വര്‍ഷത്തെ പരിശീലനമാണ് നല്‍കുക. ശനിയും ഞായറും ഇന്ദിര നഗറിലെ കൈരളി നികേതന്‍ എജുകേഷന്‍ ട്രസ്റ്റിലാണ് ക്ലാസ്സുകള്‍.സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിദഗ്ദ സമിതയാണ് പരിശീലനം നല്‍കുക.2011 ല്‍ ആരംഭിച്ച അക്കാദമിയില്‍ നിന്ന് ഇതുവരെ 111 പേര്‍ക്ക് സിവില്‍ സര്‍വീസ് ലഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക : [email protected] +91 9538209745
Read Moreപുതിയതായി ടാര്‍ ചെയ്ത റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞാല്‍ കരാറുകാരന് പണികിട്ടും.
ബെംഗളൂരു: പുതിയതായി ടാര്‍ ചെയ്ത റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞാല്‍ കരാറുകാരന് എതിരെ നടപടി എടുക്കും എന്ന് ബി ബി എം പി വ്യക്തമാക്കി.മഴയെ തുടര്‍ന്ന് കുഴികള്‍ രൂപപ്പെട്ട റോഡുകളുടെ ചുമതലയുള്ള കരാറുകാര്‍ക്ക് ബി ബി എം പി നോട്ടീസ് അയച്ചു കഴിഞ്ഞു. പുതിയ റോഡുകളില്‍ കുഴികള്‍ കണ്ടാന്‍ പരാതി നല്‍കാന്‍ നഗരവസികളോടും ബി ബി എം പി ആവശ്യപ്പെട്ട് കഴിഞ്ഞു.കെ ആര്‍ പുരം,മൈസുരു റോഡ്,ഹെബ്ബാല്‍ റോഡ്,ബന്നര്‍ഘട്ട റോഡ് ,സദാശിവ നഗര്‍ എന്നിവിടങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ച് കഴിഞ്ഞു.
Read Moreമലയാളികളെ പോലെ മുണ്ടുടുത്ത്,മലയാളത്തില്‍ ട്വീറ്റ് ചെയ്ത്,മലയാളികളെ കയ്യിലെടുത്ത് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി മടങ്ങി;ഇനി തിരുപ്പതിയിലേക്ക്.
തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് മലയാളത്തില്‍ ട്വീറ്റ് ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ് മോദി മലയാളത്തില്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ‘ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു’ എന്നാണ് മോദിയുടെ ട്വീറ്റ്. സന്ദര്‍ശനത്തിന്റെ വീഡിയോ പങ്കുവച്ച് ഇംഗ്ലീഷിലും ഇക്കാര്യം മോദി ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു pic.twitter.com/fQpK3JWuB7 — Narendra Modi (@narendramodi) June…
Read Moreബൈക്കപകടമുണ്ടായൽ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന എയര്‍ബാഗുള്ള ജാക്കറ്റ്!!
ഇനി ബൈക്ക് യാത്രക്കാര്‍ പേടിക്കേണ്ട. നിങ്ങള്‍ അപകടത്തില്‍ പെട്ടാലും ഒന്നും സംഭവിക്കില്ല. ബൈക്കപകടത്തില്‍ പെട്ടാലും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന എയര്‍ബാഗുള്ള ജാക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു യുവതി. ഗുജറാത്തിലെ അഹമ്മദാബാദില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ പ്രഗതി ശര്‍മ്മയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. റൈഡര്‍ക്ക് ചെറിയ പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ ഈ ജാക്കറ്റ് സഹായിക്കുമെന്നാണ് പ്രഗതി അവകാശപ്പെടുന്നത്. ജാക്കറ്റില്‍ കൈമുട്ടിന്റെയും കഴുത്തിന്റെയും ഭാഗത്ത് സേഫ്റ്റി ഗാര്‍ഡുകളോടെയാണ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ബൈക്കപകടത്തെ തുടര്‍ന്ന് സുഹൃത്ത് മരിക്കുവാനിടയായ ആഘാതത്തില്‍ നിന്നാണ് എയര്‍ ബാഗുള്ള ജാക്കറ്റ് എന്നതിന്റെ…
Read Moreനിപാ ഭീതി വീണ്ടും ഉയർന്ന സാഹചര്യത്തിൽ; നാം അറിയേണ്ട ചില കാര്യങ്ങള്‍
കേരളത്തില്‍ വീണ്ടും നിപാ ഭീതി പടര്‍ന്നിരിക്കുകയാണ്. ഏറണാകുളത്ത് നിന്നാണ് ഇപ്പോള്‍ നിപാ വാര്‍ത്തകള്‍ വരുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ കരുതലുകള്‍ ശക്തമാക്കിയിരിക്കുകയാണ് അയൽ സംസ്ഥാനങ്ങളായ കർണാടകവും തമിഴ് നാടും. 1997 ന്‍റെ തുടക്കത്തില്‍ ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാർഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല. എന്നാൽ അധികം…
Read Moreസാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായക്കാർക്ക് സംവരണം; സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പത്തുശതമാനം സീറ്റു വർധിപ്പിക്കും
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പത്തുശതമാനം സീറ്റു വർധിപ്പിക്കും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിനായി 2019-20 അധ്യയനവർഷത്തിൽ ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ 25 സീറ്റുകൾവീതം കൂടും. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞവർഷത്തെക്കാൾ 450 സീറ്റുകൾ കൂടുതലായി ലഭിക്കും. സർക്കാർ കേളേജുകളിൽ സീറ്റുകൂടുന്നത് സ്വകാര്യ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കും സഹായകമാകും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കസമുദായക്കാർക്ക് സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്ര തീരുമാനമാണ് കർണാടകത്തിലും നടപ്പാക്കുന്നത്. സംസ്ഥാനത്തെ 18 സർക്കാർ മെഡിക്കൽ കോളേജുകളിലായി 2248 മെഡിക്കൽ സീറ്റുകളാണുള്ളത്. ഈ…
Read More