വീണ്ടും”പ്രസാദ ദുരന്തം”;തുമുകുരുവിലെ പാവഗഡയില്‍ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഒരാള്‍ മരിച്ചു;20 പേര്‍ ആശുപത്രിയില്‍.

ബെംഗളൂരു:കര്‍ണാടകയില്‍ വീണ്ടും പ്രസാധ ദുരന്തം,ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച ഒരു യുവാവ്‌ മരിച്ചു.20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുമുകുരു ജില്ലയിലെ പാവഗടയില്‍ ഉള്ള വീരഭദ്ര സ്വാമി ക്ഷേത്രത്തില്‍ നിന്ന് ഇന്നുരാവിലെ പ്രസാദം കഴിച്ചവര്‍ ആണ് ദുരന്തത്തിന് ഇരയായത്.കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ പ്രസാദത്തില്‍ നിന്നുള്ള ഭക്ഷ്യ വിഷബാധയുടെ മൂന്നാമത്തെ കേസ് ആണ് റിപ്പോര്‍ട്ട്‌ ചെയ്യുന്നത്

Read More

കര്‍ണാടക രാഷ്ട്രീയം പുകയുമ്പോള്‍ ഡി.കെ.ശിവകുമാര്‍ ഓസ്ട്രേലിയയില്‍ അടിച്ചു പൊളിക്കുന്നു;പ്രതിബന്ധങ്ങളെ പുഷ്പം പോലെ നേരിടാറുള്ള നേതാവിന്റെ ആഭാവത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ചങ്കിടിപ്പ് ഏറുന്നു.

ബെംഗളൂരു: സഖ്യ സര്‍ക്കാരിനെതിരെ വരുന്ന ഓരോ ആക്രമണങ്ങളെയും നേരിടുന്നതില്‍ മുന്നില്‍ നിന്ന വ്യക്തിയാണ് കോണ്‍ഗ്രസ്‌ നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍,ഓരോ തവണയും കര്‍ണാടക രാഷ്ട്രീയത്തില്‍ ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരിന് പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും എം എല്‍ എ മാരെ തന്റെ നിയന്ത്രണത്തില്‍ ഉള്ള റിസോര്‍ട്ടിലും മറ്റും പാര്‍പ്പിച്ച്‌ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായിച്ചിരുന്നത് ഡി കെ ശിവകുമാര്‍ ആയിരുന്നു. എന്നാല്‍ വീണ്ടും കര്‍ണാടക രാഷ്ട്രീയത്തില്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ ശിവ കുമാറിന്റെ അസാന്നിധ്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്.കേന്ദ്രത്തില്‍ എന്‍ ഡി എയുടെ…

Read More

എന്തുവിലകൊടുത്തും സഖ്യസർക്കാരിനെ നിലനിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി

ബെംഗളൂരു: എന്തുവിലകൊടുത്തും സർക്കാരിനെ നിലനിർത്തണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി. കോൺഗ്രസിൽ അതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാനുള്ള ഉത്തരവാദിത്വം മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയുമായി സംസാരിക്കാൻ തയ്യാറാണെന്ന് രാഹുൽഗാന്ധിയും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന് വേണമെന്നാണ് സിദ്ധരാമയ്യപക്ഷത്തിന്റെ ആവശ്യം. ഇത് തള്ളിയ കോൺഗ്രസ് ഹൈക്കമാൻഡ് കുമാരസ്വാമിയെ പിന്തുണയ്ക്കണമെന്നും നിർദേശിച്ചു. കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട്…

Read More

റോഷൻ ബേയ്ഗിനെ പിൻതുണച്ച് ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ;ഭരണം നിലനിർത്താൻ വേണ്ടി എല്ലാം സഹിച്ച് കോൺഗ്രസ് കർണാടക നേതൃത്വം.

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ റോഷൻ ബേയ്ഗിന്റെ പേരിൽ പുറത്തു വന്ന കോൺഗ്രസ് നേതൃത്വത്തിന് എതിരെയുള്ള നിശിത വിമർശനങ്ങളെ ” സത്യവും യാഥാർത്ഥ്യത്തിന് നിരക്കുന്നതാണ് ” എന്നും അഭിപ്രായപ്പെട്ട് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എ എച്ച് വിശ്വനാഥ് മുന്നോട്ട് വന്നു. “റോഷൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല, റംസാൻ മാസത്തിൽ, മുസ്ലീം സമുദായത്തിലെ പ്രമുഖ നേതാവായ അദ്ദേഹം നടത്തിയ ആരോപണം സത്യത്തിലധിഷ്ഠിതമാണ്, കോൺഗ്രസിന്റെ ഉള്ളിലെ കളികൾ അദ്ദേഹത്തിന് നന്നായറിയാം, എനിക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട് “വിശ്വനാഥ് പറഞ്ഞു. പ്രധാന സിദ്ധരാമയ്യ വിരുദ്ധ നേതാവാണ് വിശ്വനാഥ്. സിദ്ധരാമയ്യയെ വിമർശിച്ചതിനാലാണോ…

Read More

റോഷൻ ബേയ്ഗ് തുറന്നു വിട്ട ഭൂതം പണി തുടങ്ങി;സംസ്ഥാന രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കിൽ; വേണുഗോപാൽ നഗരത്തിലെത്തി;മുഖ്യമന്ത്രി ഡൽഹി യാത്ര മാറ്റി വച്ച് നഗരത്തിൽ തങ്ങുന്നു; തിരക്കിട്ട ചർച്ചകൾ തുടരുന്നു.

ബെംഗളൂരു : കോൺഗ്രസ് നേതാക്കളെ നിശിതമായി വിമർശിച്ച് ഇന്നലെ റോഷൻ ബേയ്ഗ് നടത്തിയ പ്രസ്താവനകളുടെ അലയൊലികൾ അടങ്ങുന്നില്ല. എ ഐ സി സി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ 11 ന് ഡൽഹിക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി യാത്ര റദ്ദാക്കി. രാത്രി 8 മണിയോടെ നഗരത്തിലെത്തിയ കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ കുമാരസ്വാമിയേയും സിദ്ധരാമയ്യയെയും കണ്ട് ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാദ്ധ്യത ഏറുകയാണ് കർണാടക രാഷ്ട്രീയത്തിൽ.

Read More

വീണ്ടും തോക്കെടുത്ത് സിറ്റി പോലീസ്;ഓല ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്ത് ഡ്രൈവറെ കൊലപ്പെടുത്തി കാർതട്ടിയെടുത്ത സംഘത്തെ വെടി വച്ച് വീഴ്ത്തി.

ബെംഗളൂരു : ഓല ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്ത് ഡ്രൈവറെ കൊലപ്പെടുത്തി കാർതട്ടിയെടുത്ത കേസിലെ പ്രതികളെ വെടി വച്ച് വീഴ്ത്തി ബെംഗളൂരു സിറ്റി പോലീസ്. ഗുണ്ടാ നേതാക്കളായ വിനോദ് കുമാർ, ഹേമന്ത് സാഗർ എന്നിവരെയാണ് മുട്ടിന് താഴെ വെടിവച്ച് പോലീസ് അറസ്റ്റ് ചെയ്തത്, ഇവർ ഇപ്പോൾ ചികിൽസയിലാണ്. ഹെബ്ബഗൊഡി സ്വദേശി കെംമ്പെ ഗൗഡയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ആണ് ഇവർ. നെലമംഗലയാലെ മല്ലരബാനവാഡിയിൽ വച്ചാണ് കൊലപാതകം നടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തി കാർ വിൽക്കുന്നതിനുള്ള രേഖകളിൽ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് കെംമ്പെ ഗൗഡയെ കൊലപ്പെടുത്തിയത്…

Read More

നാളെ നഗരത്തിൽ മദ്യമില്ല; പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം;വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈലിന് നിരോധനം.

ബെംഗളൂരു : നാളെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ വൻ സുരക്ഷ ഒരുക്കി പോലീസ്. ജയനഗർ എസ് എസ് എം ആർ സിപിയു കോളേജ് (സൗത്ത് ), സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ (നോർത്ത് ), വസന്ത് നഗർ മൗണ്ട് കാർമൽ വിമൻസ് പിയു കോളേജ് (സെൻട്രൽ ) എന്നിവയാണ് നഗരത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. 2000 പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. രാവിലെ 8.30 ന് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണും ബ്ലൂടുത്ത് ഉപകരണങ്ങളും അനുവദിക്കില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ പടക്കം…

Read More

സംസ്ഥാനത്ത് മഴപെയ്യുന്നതിനായി 34,559 ക്ഷേത്രങ്ങളിൽ ഹോമം നടത്താനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് മഴപെയ്യുന്നതിനായി 34,559 ക്ഷേത്രങ്ങളിൽ ഹോമം നടത്താനൊരുങ്ങി കർണാടക സർക്കാർ. കാലവർഷം ദുർബലമാകുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ക്ഷേത്രങ്ങളിൽ പ്രത്യേക പർജന്യഹോമം നടത്താനാണ് ദേവസ്വം വകുപ്പ് പദ്ധതിയിടുന്നത്. ഹോമം നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ദേവസ്വം കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെലവുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കമ്മിഷണർ തയ്യാറാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കും കൈമാറും. ഇവർ അനുമതി നൽകിയാലുടൻ ഹോമം നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് മഴകുറയുന്നതും ഭൂഗർഭജലനിരക്കു കുറയുന്നതും കാരണമാണ് ഹോമം നടത്താൻ പദ്ധതിയിടുന്നതെന്ന് ദേവസ്വം മന്ത്രി പി.ടി. പരമേശ്വർ നായക് പറഞ്ഞു.…

Read More

തെരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്ത മദ്യത്തിന്റെ കണക്കിൽ നമുക്ക് രണ്ടാം സ്ഥാനം മാത്രം; കർണാടകയിൽ 38 കോടിയുടെ മദ്യം പിടിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് എത്തിയ ഉത്തർപ്രദേശിൽ പിടിച്ചത് 46 കോടിയുടേത്.

ബെംഗളൂരു : തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ മദ്യം പിടിച്ചെടുത്ത സംസ്ഥാനങ്ങളിൽ കർണാടക ക്ക് രണ്ടാം സ്ഥാനം മാത്രം! 80 മണ്ഡലങ്ങളുള്ള ഉത്തർപ്രദേശിൽ 46 കോടിയുടെ മദ്യം പിടിച്ചെടുത്തു. 38 കോടിയോളം രൂപയുടെ 9.6 ലക്ഷം ലിറ്റർ മദ്യമാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 12 ലക്ഷം രൂപയുടെ ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പിടിച്ചെടുത്തത് 2.8 കോടി രൂപയുടെ മദ്യമാണ്.നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 24.9 കോടിയായി മാറി.

Read More

നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസിൽനിന്ന് 22 എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന് യെദ്യൂരപ്പ!!

ബെംഗളൂരു: നാളെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസിൽനിന്ന് 22 എം.എൽ.എ.മാർ വരെ ബി.ജെ.പി.യിൽ ചേരുമെന്ന് യെദ്യൂരപ്പ!! ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 23 സീറ്റുവരെ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് 22 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെട്ടതാണ്. എക്സിറ്റ് പോൾ പ്രവചനവും ഇത് ശരിവെച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷം കോൺഗ്രസിൽനിന്ന് 20 മുതൽ 22 വരെ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജനതാദൾ -എസുമായുള്ള സഖ്യം ഗുണംചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുകയാണ്. സഖ്യത്തിൽ…

Read More