സംസ്ഥാനത്ത് മഴപെയ്യുന്നതിനായി 34,559 ക്ഷേത്രങ്ങളിൽ ഹോമം നടത്താനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് മഴപെയ്യുന്നതിനായി 34,559 ക്ഷേത്രങ്ങളിൽ ഹോമം നടത്താനൊരുങ്ങി കർണാടക സർക്കാർ. കാലവർഷം ദുർബലമാകുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ക്ഷേത്രങ്ങളിൽ പ്രത്യേക പർജന്യഹോമം നടത്താനാണ് ദേവസ്വം വകുപ്പ് പദ്ധതിയിടുന്നത്.

ഹോമം നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ദേവസ്വം കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെലവുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കമ്മിഷണർ തയ്യാറാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കും കൈമാറും. ഇവർ അനുമതി നൽകിയാലുടൻ ഹോമം നടത്താനാണ് തീരുമാനം.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

സംസ്ഥാനത്ത് മഴകുറയുന്നതും ഭൂഗർഭജലനിരക്കു കുറയുന്നതും കാരണമാണ് ഹോമം നടത്താൻ പദ്ധതിയിടുന്നതെന്ന് ദേവസ്വം മന്ത്രി പി.ടി. പരമേശ്വർ നായക് പറഞ്ഞു. 1999-2004 കാലഘട്ടത്തിൽ എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്നസമയത്തും പർജന്യഹോമം നടത്തിയിട്ടുണ്ടെന്നും അന്നു ഫലംചെയ്തെന്നും മന്ത്രി പറഞ്ഞു. 2017-ൽ തലക്കാവേരിയിൽ സമാനരീതിയിലുള്ള ഹോമം നടത്തിയിരുന്നു.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts