നാളെ നഗരത്തിൽ മദ്യമില്ല; പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം;വോട്ടെണ്ണൽ കേന്ദ്രത്തിൽ മൊബൈലിന് നിരോധനം.

ബെംഗളൂരു : നാളെ വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ വൻ സുരക്ഷ ഒരുക്കി പോലീസ്. ജയനഗർ എസ് എസ് എം ആർ സിപിയു കോളേജ് (സൗത്ത് ), സെന്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ (നോർത്ത് ), വസന്ത് നഗർ മൗണ്ട് കാർമൽ വിമൻസ് പിയു കോളേജ് (സെൻട്രൽ ) എന്നിവയാണ് നഗരത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

2000 പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. രാവിലെ 8.30 ന് വോട്ടെണ്ണൽ ആരംഭിക്കും.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണും ബ്ലൂടുത്ത് ഉപകരണങ്ങളും അനുവദിക്കില്ല.

വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കൽ അടക്കമുള്ള ആഘോഷങ്ങൾ നിരോധിച്ചിരിക്കുന്നു.

നാളെ നഗരത്തിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts