കര്‍ണാടക രാഷ്ട്രീയം പുകയുമ്പോള്‍ ഡി.കെ.ശിവകുമാര്‍ ഓസ്ട്രേലിയയില്‍ അടിച്ചു പൊളിക്കുന്നു;പ്രതിബന്ധങ്ങളെ പുഷ്പം പോലെ നേരിടാറുള്ള നേതാവിന്റെ ആഭാവത്തില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ ചങ്കിടിപ്പ് ഏറുന്നു.

ബെംഗളൂരു: സഖ്യ സര്‍ക്കാരിനെതിരെ വരുന്ന ഓരോ ആക്രമണങ്ങളെയും നേരിടുന്നതില്‍ മുന്നില്‍ നിന്ന വ്യക്തിയാണ് കോണ്‍ഗ്രസ്‌ നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍,ഓരോ തവണയും കര്‍ണാടക രാഷ്ട്രീയത്തില്‍ ജെ ഡി എസ് -കോണ്‍ഗ്രസ്‌ സഖ്യ സര്‍ക്കാരിന് പ്രതിബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും എം എല്‍ എ മാരെ തന്റെ നിയന്ത്രണത്തില്‍ ഉള്ള റിസോര്‍ട്ടിലും മറ്റും പാര്‍പ്പിച്ച്‌ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായിച്ചിരുന്നത് ഡി കെ ശിവകുമാര്‍ ആയിരുന്നു.

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

എന്നാല്‍ വീണ്ടും കര്‍ണാടക രാഷ്ട്രീയത്തില്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ ശിവ കുമാറിന്റെ അസാന്നിധ്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്.കേന്ദ്രത്തില്‍ എന്‍ ഡി എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വരികയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ താഴെയിറക്കാനുള്ള ശ്രമം ഉണ്ടാകും എന്നത് പ്രതീക്ഷിക്കുന്ന കാര്യമാണ്.അതിനു മറു തന്ത്രം ഒരുക്കാന്‍ ഡി കെ ശിവകുമാറിനെ പോലെ ഉള്ള അതികായന്റെ സാന്നിധ്യം അനിവാര്യമാണ് എന്ന് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ചിന്തിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ അനുമതിയോടെ യാണ് ശിവകുമാര്‍ ഇന്നലെ ഡല്‍ഹിയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചത് എന്നും സൂചന ഉണ്ട്.അദ്ദേഹം 26 ന് മാത്രമേ തിരിച്ചത്തുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts