യെലഹങ്കയിലെ ലോഡ്ജിൽ എത്തിയ കമിതാക്കൾ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗൺ പ്രദേശത്തെ ലോഡ്ജിൽ കമിതാക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പ്രണയത്തെ വീട്ടിൽ എതിർത്തതിനെ തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്തെതെന്നാണ് റിപ്പോർട്ടുകൾ.

കെട്ടിടത്തിൽ നിന്നും തീ പടർന്നതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. മരിച്ചവരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവും സ്പായിൽ ജോലി ചെയ്യുന്ന യുവതിയുമാണെന്നാണ് വിവരം.

ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ എതിർപ്പ് മൂലമാണ് അവർ ആത്മഹത്യ ചെയ്തതെന്ന് എന്നാണ് റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞ്, യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കിച്ചൺ 6 ഫാമിലി റെസ്റ്റോറന്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ലോഡ്ജിലേക്ക് ഇരുവരും പോയി.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ലോഡ്ജിൽ മുറി ലഭിച്ചയുടനെ അവർ പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ച് തീകൊളുത്തി. തീ പടർന്നയുടനെ, ഇരുവരുടെയും, നിലവിളി ശബ്ദം കേട്ട് ലോഡ്ജ് ജീവനക്കാർ സ്ഥലത്തെത്തി അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു.

അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഒരു ഗോവണി ഉപയോഗിച്ച് അവർ മൂന്നാം നിലയിലേക്ക് കയറി അകത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിച്ചു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

എന്നാൽ, തീ ഇതിനകം വ്യാപകമായി പടർന്നിരുന്നു, രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. നിമിഷങ്ങൾക്കുള്ളിൽ ലോഡ്ജിനുള്ളിൽ കട്ടിയുള്ള പുക പടർന്നു, റസ്റ്റോറന്റിലെ ജീവനക്കാരെയും ഉപഭോക്താക്കളെയും ഉടൻ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts