പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ മാനസികപീഡനമനുഭവിച്ചിരുന്ന യുവതി ജീവനൊടുക്കി

ബെംഗളൂരു : പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവിൽനിന്ന് മാനസികപീഡനമനുഭവിച്ചിരുന്ന യുവതി ജീവനൊടുക്കി. ബെംഗളൂരു നന്ദിനി ലേ ഔട്ടിനുസമീപം മുനീശ്വര ബ്ലോക്കിൽ താമസിച്ചുവന്ന രക്ഷിത(26)യാണ് മരിച്ചത്. സംഭവത്തിൽ രക്ഷിതയുടെ ഭർത്താവ് സ്വകാര്യബാങ്ക് ജീവനക്കാരനായ രവീഷിനെ പോലീസ് അറസ്റ്റുചെയ്തു. രക്ഷിതയുടെ അച്ഛൻ തിമ്മരാജു നൽകിയ പരാതിയിലാണ് അറസ്റ്റ്. നാലുവർഷം മുൻപ് വിവാഹിതരായ രക്ഷിതയ്ക്കും രവീഷിനും ഏതാനുംമാസം മുൻപാണ് കുഞ്ഞ് ജനിച്ചത്. പെൺകുഞ്ഞായതിനാൽ രവീഷ് കുഞ്ഞിനെ കാണാൻ എത്തിയിരുന്നില്ലെന്ന് തിമ്മരാജുവിന്റെ പരാതിയിൽ പറയുന്നു. അടുത്തിടെയാണ് രക്ഷിത ഭർത്തൃവീട്ടിലേക്ക് കുഞ്ഞുമായി പോയത്. തുടർന്ന് രവീഷും സഹോദരൻ ലോകേഷും രക്ഷിതയെ മാനസികമായി…

Read More

ബുദ്ധമതത്തിലേക്ക് മാറിയ ദലിതര്‍ക്ക് പട്ടികജാതി സംവരണം

ബെംഗളൂരു : കർണാടകത്തിൽ ദളിത് സമുദായങ്ങളിൽനിന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെയും ഇനി പട്ടികജാതിവിഭാഗത്തിൽ (എസ്‌സി) ഉൾപ്പെടുത്തും. ഇവർക്ക് എസ്‌സി ജാതി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ 101 സമുദായങ്ങളാണുള്ളത്. ഇവയിൽ ഏതിൽനിന്നും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് എസ്‌സി ജാതിസർട്ടിഫിക്കറ്റ് നൽകണമെന്ന് സാമൂഹികക്ഷേമവകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ബുദ്ധമതം സ്വീകരിച്ച ദളിത് വിഭാഗങ്ങൾക്കും പട്ടികജാതിക്കാർക്കുള്ള സംവരണാനുകൂല്യങ്ങൾ ലഭിക്കും. നിലവിൽ ഇങ്ങനെ മതപരിവർത്തനം നടത്തിയവർക്ക് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാറില്ല. കർണാടകത്തിൽ ദളിത് വിഭാഗങ്ങളിൽനിന്ന് ബുദ്ധമതം സ്വീകരിച്ച ഒട്ടേറെപ്പേരുണ്ട്. വടക്കൻ കർണാടകക്കാരനായ…

Read More

യെലഹങ്കയിലെ ലോഡ്ജിൽ എത്തിയ കമിതാക്കൾ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു

ബെംഗളൂരു: നഗരത്തിലെ യെലഹങ്ക ന്യൂ ടൗൺ പ്രദേശത്തെ ലോഡ്ജിൽ കമിതാക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. പ്രണയത്തെ വീട്ടിൽ എതിർത്തതിനെ തുടർന്നാണ് ഇരുവരും ആത്മഹത്യ ചെയ്തെതെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിൽ നിന്നും തീ പടർന്നതിനെ തുടർന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. മരിച്ചവരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവും സ്പായിൽ ജോലി ചെയ്യുന്ന യുവതിയുമാണെന്നാണ് വിവരം. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ എതിർപ്പ് മൂലമാണ് അവർ ആത്മഹത്യ ചെയ്തതെന്ന് എന്നാണ് റിപ്പോർട്ടുകൾ. ഉച്ചകഴിഞ്ഞ്, യെലഹങ്ക ന്യൂ ടൗൺ പോലീസ് സ്റ്റേഷൻ…

Read More

കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ മരിച്ച നിലയിൽ

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്. കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുക ആയിരുന്ന ബസിൽ ആണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

ബെംഗളൂരു : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചു. മണി-മൈസൂരു ദേശീയപാതയിൽ നാലര മാസം മുൻപ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ അപൂർവ ഭട്ട് (30) ആണ് മരിച്ചത്. അപകടത്തിൽ അപൂർവയുടെ പിതാവ് ഈശ്വർ ഭട്ടിനും പരിക്കേറ്റിരുന്നു. അപൂർവയുടെ മകൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആശിഷ് ആണ് അപൂർവയുടെ ഭർത്താവ്.

Read More

തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന്; തിരുവനന്തപുരം ആർസിസിയിൽ മാറി നൽകിയത് 2125 കുപ്പി മരുന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്ററിൽ(ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്നു മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് മരുന്നുകൾ മാറി നൽകാനിടയാക്കിയത്. 2130 കുപ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്തതിനു ശേഷമാണ് മരുന്ന് മാറിയ സംഭവം തിരിച്ചറിഞ്ഞത്. ടെമോസോളോമൈഡ് 100 എന്ന മരുന്നിന്റെ പാക്കറ്റിൽ എറ്റോപോസൈഡ് എന്ന മരുന്നായിരുന്നു ഉണ്ടായിരുന്നത്. മരുന്ന് മാറിയകാര്യം മനസിലായതോടെ വിതരണം പൂർണമായും നിർത്തി.  

Read More

ദസറയ്ക്ക് ബലൂണുകൾ വിൽക്കാൻ എത്തിയ പെൺകുട്ടിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തി

ബെംഗളൂരു : ദസറ സമയത്ത് ബലൂണുകൾ വിൽക്കാൻ എത്തിയ പത്ത് വയസ്സുകാരിയുടെ മൃതദേഹം പ്രദർശന മൈതാനത്ത് കണ്ടെത്തി. വസ്ത്രങ്ങളില്ലാതെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനാൽ ബലാത്സംഗവും കൊലപാതകവുമാണെന്ന് പോലീസ് സംശയിക്കുന്നു. മൈസൂരു ദസറ ഒരു പ്രശ്നവുമില്ലാതെ നടക്കുന്നതിനിടെയാണ് ഈ ഹീനമായ പ്രവൃത്തി നടന്നത് . ദസറ സമയത്ത്, ഹക്കിപിക്കി സമുദായത്തിലെ 50-ലധികം കുടുംബങ്ങൾ ബലൂൺ കച്ചവടത്തിനായി കലബുറഗിയിൽ നിന്ന് മൈസൂരിലേക്ക് വന്നിട്ടുണ്ട്. അവർ ദൊഡ്ഡ കേരെ മൈതാനത്തിന് ചുറ്റുമുള്ള റോഡിൽ താമസിക്കുകയായിരുന്നു. ബുധനാഴ്ച ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവം പൂർത്തിയാക്കിയ അവർ വ്യാഴാഴ്ച മറ്റെവിടെയെങ്കിലും പോകാൻ തയ്യാറെടുക്കുകയായിരുന്നു.…

Read More

മെട്രോ ജോലികൾ പുരോഗമിക്കുന്നു; ബംഗളുരുവിലെ ഈ റോഡ് 45 ദിവസത്തേക്ക് അടച്ചിടും: ബദൽ മാർഗങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: ബിഎംആർസിഎൽ മെട്രോ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഔട്ടർ റിംഗ് റോഡ് (ഒആർആർ) സർവീസ് റോഡ് അടച്ചിടും. ബെംഗളൂരു ട്രാഫിക് പോലീസ് ഇതുസംബന്ധിച്ച് ഗതാഗത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശത്തെ റോഡ് 9-ാം മെയിൻ റോഡ് ജംഗ്ഷൻ മുതൽ 5-ാം മെയിൻ റോഡ് ജംഗ്ഷൻ വരെയാണ്. ഒക്ടോബർ 6 മുതൽ 45 ദിവസത്തേക്ക് ഈ റോഡ് അടച്ചിടും. ഇബ്ബ്ലൂരിൽ നിന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ബദൽ വഴികൾ തിരഞ്ഞെടുക്കണം. വാഹനമോടിക്കുന്നവർക്ക് 14-ാം മെയിൻ റോഡ് ഫ്ലൈഓവർ വഴി സഞ്ചരിച്ച് മെയിൻ…

Read More

വേതനത്തോടുകൂടിയ ആര്‍ത്തവ അവധി; മാസത്തിൽ ഒരു ദിവസം സമഗ്ര നയം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

*ബെംഗളൂരു: എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്പളത്തോട് കൂടിയുള്ള അവധി നൽകുന്ന ആര്‍ത്തവാവധി നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് നയം രൂപകല്‍പ്പന ചെയ്യുന്നത്. നഗരത്തില്‍ അഞ്ച് ലക്ഷത്തിലധികം വസ്ത്ര തൊഴിലാളികളുണ്ട്, അവരില്‍ 90 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി സ്ത്രീകള്‍ക്കും ഇത് ആശ്വാസമായിരിക്കും’ പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ ഇത് നിർബന്ധമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് വ്യക്തമാക്കി. സർക്കാർ ഓഫീസുകള്‍, വസ്ത്ര ഫാക്ടറികള്‍ പോലുള്ള വിവിധ…

Read More

ഇയർഫോൺ ധരിച്ച് റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ 22 കാരനായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു : ഇയർഫോൺ ധരിച്ച് റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടിതട്ടി മരിച്ചു. യെലഹങ്കയിലെ കോളേജിൽ ബിബിഎം രണ്ടാംവർഷ വിദ്യാർഥിയും തമിഴ്‌നാട് വെല്ലൂർ സ്വദേശിയുമായ ജി. ശശികുമാറാണ്‌ (22) മരിച്ചത്. ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. സുൽത്താൻപാളയിൽ താമസിക്കുന്ന ശശികുമാർ രാവിലെ കോളേജിലേക്കുള്ള യാത്രയ്ക്കിടെ റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്. ചെവിയിൽ ഇയർഫോൺ വെച്ചിരുന്നതിനാൽ തീവണ്ടിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ലോക്കോപൈലറ്റാണ് അപകടവിവരം പോലീസിനെ അറിയിച്ചത്.

Read More
Click Here to Follow Us