ഇയർഫോൺ ധരിച്ച് റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ 22 കാരനായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു : ഇയർഫോൺ ധരിച്ച് റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി തീവണ്ടിതട്ടി മരിച്ചു.

യെലഹങ്കയിലെ കോളേജിൽ ബിബിഎം രണ്ടാംവർഷ വിദ്യാർഥിയും തമിഴ്‌നാട് വെല്ലൂർ സ്വദേശിയുമായ ജി. ശശികുമാറാണ്‌ (22) മരിച്ചത്.

ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം.

സുൽത്താൻപാളയിൽ താമസിക്കുന്ന ശശികുമാർ രാവിലെ കോളേജിലേക്കുള്ള യാത്രയ്ക്കിടെ റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടമുണ്ടായത്.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ചെവിയിൽ ഇയർഫോൺ വെച്ചിരുന്നതിനാൽ തീവണ്ടിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ലോക്കോപൈലറ്റാണ് അപകടവിവരം പോലീസിനെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts