വേതനത്തോടുകൂടിയ ആര്‍ത്തവ അവധി; മാസത്തിൽ ഒരു ദിവസം സമഗ്ര നയം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

*ബെംഗളൂരു: എല്ലാ മാസവും വനിതാ തൊഴിലാളികള്‍ക്ക് ആര്‍ത്തവത്തിന് ശമ്പളത്തോട് കൂടിയുള്ള അവധി നൽകുന്ന ആര്‍ത്തവാവധി നയം രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് നയം രൂപകല്‍പ്പന ചെയ്യുന്നത്.

നഗരത്തില്‍ അഞ്ച് ലക്ഷത്തിലധികം വസ്ത്ര തൊഴിലാളികളുണ്ട്, അവരില്‍ 90 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി സ്ത്രീകള്‍ക്കും ഇത് ആശ്വാസമായിരിക്കും’

പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ ഇത് നിർബന്ധമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് വ്യക്തമാക്കി. സർക്കാർ ഓഫീസുകള്‍, വസ്ത്ര ഫാക്ടറികള്‍ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങള്‍, മള്‍ട്ടി നാഷണല്‍ കമ്പനികൾ , ഐടി, സംസ്ഥാനത്തിനുള്ളില്‍ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ എന്നിവയുള്‍പ്പെടെ വിവിധ വ്യവസായങ്ങളിലെ എല്ലാ വനിതാ ജീവനക്കാർക്കും ആർത്തവ അവധി നയം ബാധകമാകും.

  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ

ഇത്തരമൊരു സമഗ്ര നയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറുമെന്നും മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. 2024-ല്‍ പ്രതിവർഷം ആറ് ആർത്തവ അവധി വാഗ്ദാനം ചെയ്തിരുന്ന പ്രാരംഭ നിർദേശത്തില്‍ നിന്ന് പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധി നല്‍കുന്ന നിലവിലെ രീതിയിലേക്ക് നയം മാറ്റുകയായിരുന്നു. ‘ആർത്തവ സമയത്ത് ഓരോ സ്ത്രീയും അനുഭവിക്കുന്ന ശാരീരിക വേദനയും മാനസിക സമ്മർദവും തനിക്കറിയാം. ഇക്കാലത്ത് സ്ത്രീകള്‍ എല്ലാ മേഖലകളിലുമുണ്ട്.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

ഈ നയം അവരില്‍ ഓരോരുത്തരെയും സഹായിക്കും എന്ന് ലാഡ് കൂട്ടിച്ചേർത്തു. അതേസമയം, *

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആർ.സി.ബിക്ക് വീണ്ടും ആരവം; ആ കുടുംബങ്ങളിൽ ഇന്നും വിങ്ങുന്ന മുറിവുകൾ മാത്രം
[masterslider id="10"]

Related posts

Click Here to Follow Us