പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ മാനസികപീഡനമനുഭവിച്ചിരുന്ന യുവതി ജീവനൊടുക്കി

ബെംഗളൂരു : പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ ഭർത്താവിൽനിന്ന് മാനസികപീഡനമനുഭവിച്ചിരുന്ന യുവതി ജീവനൊടുക്കി. ബെംഗളൂരു നന്ദിനി ലേ ഔട്ടിനുസമീപം മുനീശ്വര ബ്ലോക്കിൽ താമസിച്ചുവന്ന രക്ഷിത(26)യാണ് മരിച്ചത്.

സംഭവത്തിൽ രക്ഷിതയുടെ ഭർത്താവ് സ്വകാര്യബാങ്ക് ജീവനക്കാരനായ രവീഷിനെ പോലീസ് അറസ്റ്റുചെയ്തു. രക്ഷിതയുടെ അച്ഛൻ തിമ്മരാജു നൽകിയ പരാതിയിലാണ് അറസ്റ്റ്.

  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

നാലുവർഷം മുൻപ് വിവാഹിതരായ രക്ഷിതയ്ക്കും രവീഷിനും ഏതാനുംമാസം മുൻപാണ് കുഞ്ഞ് ജനിച്ചത്. പെൺകുഞ്ഞായതിനാൽ രവീഷ് കുഞ്ഞിനെ കാണാൻ എത്തിയിരുന്നില്ലെന്ന് തിമ്മരാജുവിന്റെ പരാതിയിൽ പറയുന്നു.

അടുത്തിടെയാണ് രക്ഷിത ഭർത്തൃവീട്ടിലേക്ക് കുഞ്ഞുമായി പോയത്. തുടർന്ന് രവീഷും സഹോദരൻ ലോകേഷും രക്ഷിതയെ മാനസികമായി പീഡിപ്പിച്ചുവരുകയായിരുന്നെന്ന് പരാതിയിൽ പറഞ്ഞു. രക്ഷിതയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts