ബുദ്ധമതത്തിലേക്ക് മാറിയ ദലിതര്‍ക്ക് പട്ടികജാതി സംവരണം

ബെംഗളൂരു : കർണാടകത്തിൽ ദളിത് സമുദായങ്ങളിൽനിന്ന് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെയും ഇനി പട്ടികജാതിവിഭാഗത്തിൽ (എസ്‌സി) ഉൾപ്പെടുത്തും. ഇവർക്ക് എസ്‌സി ജാതി സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ 101 സമുദായങ്ങളാണുള്ളത്. ഇവയിൽ ഏതിൽനിന്നും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവർക്ക് എസ്‌സി ജാതിസർട്ടിഫിക്കറ്റ് നൽകണമെന്ന് സാമൂഹികക്ഷേമവകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

  ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

ഇതോടെ ബുദ്ധമതം സ്വീകരിച്ച ദളിത് വിഭാഗങ്ങൾക്കും പട്ടികജാതിക്കാർക്കുള്ള സംവരണാനുകൂല്യങ്ങൾ ലഭിക്കും. നിലവിൽ ഇങ്ങനെ മതപരിവർത്തനം നടത്തിയവർക്ക് പട്ടികജാതിക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാറില്ല.

കർണാടകത്തിൽ ദളിത് വിഭാഗങ്ങളിൽനിന്ന് ബുദ്ധമതം സ്വീകരിച്ച ഒട്ടേറെപ്പേരുണ്ട്. വടക്കൻ കർണാടകക്കാരനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബുദ്ധമതാനുയായിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ട പായസം ഉൾപ്പടെ വന്ദേഭാരതിൽ ഇനി മൂന്നു തരത്തിലുള്ള മെനു; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us