സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാനെ നായികയാക്കി അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ‘കേദാര്‍നാഥി’ന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന ‘കേദാര്‍നാഥ്’ സാറയുടെ അരങ്ങേറ്റ ചിത്രമാണ്. സുശാന്ത് സിംഗ് രാജ്പൂത് ആണ് നായകന്‍. കഠിനാധ്വാനിയായ ഒരു മുസ്ലീം പോര്‍ട്ടറുടെ വേഷത്തില്‍ സുശാന്ത് എത്തുമ്പോള്‍ തീര്‍ഥാടകയാണ് സാറയെത്തുന്നത്. ‘പ്രണയം തീര്‍ഥാടനമാണ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍. ഗൗരി കുണ്ഡ് മുതല്‍ കേദാര്‍നാഥ് ക്ഷേത്രം വരെ നീളുന്ന 14 കി.മീ. യാത്രയെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ നരേറ്റീവ്. ആര്‍എസ്‌വിപി, ഗൈ…
Read MoreDay: 13 November 2018
ശബരിമല യുവതീ പ്രവേശന വിഷയം: ഭക്തർക്ക് വിജയം;പുന:പരിശോധനാ ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിലേക്ക്.
ന്യൂഡൽഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും. ‘തുറന്ന കോടതിയിൽ വാദം കേൾക്കും’ എന്ന, ഒരു പേജില്‍ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാര്‍. ചുരുങ്ങിയ സമയംകൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് 50 പുനഃപരിശോധനാ…
Read Moreഅജ്ഞാത വാഹനമിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം.
ബെംഗളുരു: മലയാളി യുവാവ് ബൈക്കിൽ പോകവേ അജ്ഞാത വാഹനമിടിച്ച് മരിച്ചു. മണ്ണാർക്കാട് സ്വദേശിയും മാന്യത ടെക്പാർക്ക് കോൺസെന്റിക്സ് ജീവനക്കാരനുമായ ബി രാഹുലാണ് (21) മരിച്ചത്. ജോലിക്ക് ബൈക്കിൽപോകുന്നതിനിടെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു, വാഹനം കണ്ടെത്താനായില്ല.
Read Moreസീബ്രാ ലൈനുകൾ ഇല്ലാതെ തിരക്കേറിയ റോഡുകൾ; ദുരിതത്തിലായി കാൽ നടക്കാർ
ബെംഗളൂരു: ബെംഗളുരു നഗരത്തിൽ റീടാറിങ് നടത്തിയ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ ഇതുവരെയും പുനഃസ്ഥാപിക്കപ്പെട്ടില്ല. കബൺ റോഡ്, എംജി റോഡ്എന്നിവിടങ്ങളിൽ റീ ടാറിങ് നടത്തി ആഴ്ചകൾ പലത് കഴിഞ്ഞിട്ടും ലൈനുകൾ പുനഃസ്ഥാപിക്കാത്തതോടെ റോഡ് മുറിച്ചു കടക്കാൻ മാർഗമില്ലാതെ കാൽനടയാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.
Read Moreകൊലപാതകം: കെ ആർ പുരത്ത് ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്
ബെംഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ഗുണ്ടകളായ നവീൻ കുമാർ (26), ഗിരീഷ്(32) എന്നിവരാണ് ആളുമാറി വെട്ടിക്കൊന്നത്. വടിവാൾ വീശി രക്ഷപ്പെടാനായി നോക്കിയെങ്കിലും കെ ആർപുരം ഇൻസ്പെക്ടർ ജയരാജ് ഇവർക്ക് നേരെ വെടിവക്കുകയായിരുന്നു.
Read Moreനെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹരികുമാറിനെ പിടികൂടണമെന്നാവപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്.പി. സനലിനെ തള്ളിയിടുകയായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു.
Read More2.3 ലക്ഷം കർഷകരുടെ വായ്പ എഴുതി തള്ളുന്നു
ബെംഗളുരു: 2.3 ലക്ഷത്തോളം വരുന്ന കർഷകരുടെ വായ്പ എഴുതി തള്ളും. സംസ്ഥാനത്തെ സഹകരണ ബാങ്കുകലിൽ നിന്നെടുത്ത 1050 കോടി രൂപയുടെ വായ്പ 15 ദിവസത്തിനകം എഴുതി തള്ളുമെന്നാണ് മന്ത്രി ബണ്ടപ്പെ കാശംപൂർ പറഞ്ഞത് . കൂടാതെ കർഷകർക്ക് കടരഹിത സർട്ടിഫിക്കറ്റുകളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേസം 22 ലക്ഷത്തോളം കർഷകർ സഹകരണ ബാങ്കുകളിൽ നിന്ന് ഏകദേശം 9448 കോടി രൂപയാണ് എടുത്തിട്ടുള്ളത്.
Read Moreകർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ
യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ അല്ലെങ്കിൽ 1.75 കോടി ബാരലോ എണ്ണ സംഭരിക്കാനുള്ള കരാറാണ് ധാരണയായിരിക്കുന്നത്. മംഗലാപുരത്തെ എണ്ണ സംഭരണത്തിന് പുറമേയാണ് പാഡൂരിലും എണ്ണ സംഭരിക്കാനുള്ള തീരുമാനം.
Read Moreപിഞ്ച് കുഞ്ഞുങ്ങളെ പൂട്ടിയിട്ട് അമ്മയും അച്ഛനും ജോലിക്ക് പോയി; സഹോദരങ്ങളായ 5 വയസുകാരനും, രണ്ട് വയസുകാരിക്കും കിടക്കക്ക് തീപിടിച്ച് ദാരുണ മരണം
ബെംഗളുരു: ഒരു നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ് സഹോദരങ്ങളായ പിഞ്ച് കുഞ്ഞുങ്ങളുടെ മരണം. നേപ്പാൾ സ്വദേശികളും ഇലക്ട്രോണിക് സിറ്റി ബസപുര മെയിൻ റോഡിലെ താമസക്കാരുമായ ദേവേന്ദ്രയുടെയും, രൂപസിയുടെയും മക്കളായ സജൻ(5), ലക്ഷ്മി(2) എന്നിവരാണ് കിടക്കക്ക് തീപിടിച്ച് പുകയേറ്റ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയസമയത്താണ് ദാരുണസംഭവം നടന്നത്. സെക്യൂരിറ്റിയായി ജോലി ചെയ്യുകയാണ് പിതാവ് ദേവേന്ദ്ര. വീട്ടുജോലിക്ക് പോകുന്ന രൂപസി കുഞ്ഞുങ്ങളെ മുറിക്കകത്തിട്ട് പൂട്ടി മുൻവശവും പിറകുവശവും പൂട്ടിയാണ് ജോലിക്ക് പോയത്. അഗ്നിബാധ ഉണ്ടായെങ്കിലും കുഞ്ഞുങ്ങൾക്ക് പുറത്തേക്ക് ഇറങ്ങി ഒാടാനാകാതിരുന്നത് ഇതിനാലാണ്. കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായി തീർന്ന കുഞ്ഞുങ്ങളെ…
Read Moreസാറ്റലൈറ്റ് ടെർമിനലിൽ നിന്നല്ല ഇനി മുതൽ കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും
ബെംഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം. ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപഗൗഡ ബസ് ടെർമിനലിലേക്ക് മാറ്റും. മെട്രോ നിർമ്മാണത്തിനായി അടച്ചിരുന്ന ഒാൾഡ് ടെർമിനൽ തുറന്നതോടെയാണ് പുത്തൻ നടപടി. 100 സർവീസുകളാണ് മജെസ്റ്റിക്കിലേക്ക് മാറ്റുക. എസി വോൾവോ, സ്കാനിയ മൾട്ടി ആക്സൽ, രാജഹംസ, വൈഭവ് സർവ്വീസുകളാണ് മാറ്റുന്നത്. സാരിഗെ എക്സ്പ്രസ് സർവ്വീസുകൾ പഴയപോലെ തുടരും.
Read More