ട്രെയ്‌ലർ: പ്രളയകാലത്തെ പ്രണയം പറഞ്ഞ് സാറ അലി ഖാന്‍റെ ‘കേദാര്‍നാഥ്‌’

സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാനെ നായികയാക്കി അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ‘കേദാര്‍നാഥി’ന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

2013ല്‍ ഉത്തരാഖണ്ഡിനെ പിടിച്ചുലച്ച പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ തയാറാക്കുന്ന ‘കേദാര്‍നാഥ്‌’ സാറയുടെ അരങ്ങേറ്റ ചിത്രമാണ്.

സുശാന്ത് സിംഗ് രാജ്പൂത് ആണ് നായകന്‍. കഠിനാധ്വാനിയായ ഒരു മുസ്ലീം പോര്‍ട്ടറുടെ വേഷത്തില്‍ സുശാന്ത് എത്തുമ്പോള്‍ തീര്‍ഥാടകയാണ് സാറയെത്തുന്നത്.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

‘പ്രണയം തീര്‍ഥാടനമാണ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍. ഗൗരി കുണ്ഡ് മുതല്‍ കേദാര്‍നാഥ് ക്ഷേത്രം വരെ നീളുന്ന 14 കി.മീ. യാത്രയെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ നരേറ്റീവ്.

ആര്‍എസ്‌വിപി, ഗൈ ഇന്‍ ദി സ്‌കൈ എന്നിവയുടെ ബാനറില്‍ റോണി സ്‌ക്രൂവാല, പ്രഗ്യ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡിസംബര്‍ ഏഴിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. എന്നാല്‍, ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

കേദാര്‍നാഥ് ക്ഷേത്രത്തിന് മുന്നില്‍വച്ച് പ്രണയരംഗങ്ങള്‍ ചിത്രീകരിച്ചതിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പുരോഹിതരുടെ സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts