തിരുവനന്തപുരം : ഇന്നലെ ഉൽഘാടനം ചെയ്ത കേരള ആർടിസിയുടെ പുതിയ വെബ്സൈറ്റിൽ നിറയെ തെറ്റും ആശയക്കുഴപ്പവും എന്ന് പരാതി. പുതിയതായി നിലവിൽ വന്ന വെബ് സൈറ്റിന് ഉപയോഗിച്ചിരിക്കുന്ന ഡൊമൈൻ keralartc.com എന്നതാണ് ,മുൻ വെബ് സൈറ്റിന്റെ ത് keralartc.in എന്നതും, എന്നാൽ ഒരു സാമാന്യ കാര്യമായ പുതിയ വെബ് സൈറ്റ് നിലവിൽ വരുമ്പോൾ പഴയത് പിൻവലിക്കുകയോ ,പഴയ ഡൊമൈൻ പുതിയ സൈറ്റിലേക്ക് മാപ്പ് ചെയ്യുകയോ, പഴയ പേജിൽ എത്തുന്നവർക്ക് പുതിയ പേജിലേക്കുള്ള വഴി (ലിങ്ക്) കൊടുക്കുകയോ ചെയ്തിട്ടില്ല. ഗൂഗിൾ അടക്കമുള്ള സെർച്ച് എഞ്ചിനുകളിൽ ഇപ്പോഴും…
Read MoreDay: 2 November 2018
കെ ആർപുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ പെരുന്നാൾ നാളെ മുതൽ
ബെംഗളുരു: കെ ആർപുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ പെരുന്നാൾ നാളെ മുതൽ ആരംഭിക്കും. ഏഴിന് സന്ധ്യാ പ്രാർഥന, ഗാന ശുശ്രൂഷ, വ,ന പ്രഭാഷണത്തിന് ഡീക്കൻ പ്രവീൺ കുര്യാക്കോസ് കൊടിയാട്ടിൽ നേതൃത്വം നൽകും.
Read Moreമാലിന്യമെറിയുന്നവരെ പിടികൂടാൻ പോലീസിറങ്ങും
ബെംഗളുരു: നഗരത്തിൽ ബിബിഎംപി മാലിന്യം ശേഖരിച്ചതിന് ശേഷവും ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് തടയാൻ പുതിയ മാർഗങ്ങളാലോചിച്ച് ബിബിഎംപി രംഗത്ത്. ഇനി മുതൽ മാലിന്യമെറിയുന്നവരെ പിടികൂടാൻ പോലീസും രംഗത്തിറങ്ങും. രാവിലെ മാലിന്യ ശേഖരം കഴിഞ് ജനങ്ങൾ വീണ്ടും മാലിന്യങ്ങൾ ജനവാസ കേന്ദ്രങ്ങളിലെറിയുന്നത് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നെന്ന് ബിബിഎംപി പറഞ്ഞിരുന്നു.ഒരു നേരം എന്നതിന് പുറമേ രാവിലെയും വൈകിട്ടും മാലിന്യം ശേഖരിക്കാൻ പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്.
Read Moreകളം നിറഞ്ഞ് രംഗോലി; കളമൊഴിഞ്ഞ് മാലിന്യം
ബെംഗളുരു: മാലിന്യം എറിഞ്ഞ് നഗരത്തിന്റെ ഭംഗിക്ക് ഭംഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രംഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രംഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്. നഗരം മാലിന്യ മുക്തമാക്കാൻ ഹൈക്കോടതി കർശന നിർദേശം ബിബിഎംപിക്ക് നൽകിയിരുന്നു. തുടർന്നാണ് മാലിന്യം നീക്കിയശേഷം രംഗോലി കളം നിറഞ്ഞത്.
Read Moreഉദ്യാന നഗരിയെ വർണ്ണാഭമാക്കി രാജ്യോൽസവ ചടങ്ങ്
ബെംഗളുരു: 63ാ മത് രാജ്യോത്സവ ചടങ്ങുകൾ കെങ്കേമമാക്കി ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആസ്വാദകർക്ക് നവ്യാനുഭവമായി നാടൻ കലാ രൂപങ്ങൾ. . നഗര വീഥികളിലെങ്ങും ചുവപ്പും മഞ്ഞയും കലർന്ന പതാകയുമായി നഗര വീഥികളും വാഹനങ്ങളും അലങ്കരിച്ചും മധുരം നൽകിയുമാണ് കന്നഡ അനുകൂല സംഘടനകൾ പ്രകടനം നടത്തിയത്.
Read Moreവേണമെങ്കില്‍ ചാടിപ്പിടിച്ചോ…ഒരു മന്ത്രി കായികതാരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയാണ്!
ബെംഗളൂരു : റവന്യുമന്ത്രി ആർ.വി.ദേശ്പാണ്ഡെ കായികതാരങ്ങൾക്കു സ്പോർട്സ് കിറ്റ് വേദിയിൽ നിന്നു വലിച്ചെറിഞ്ഞുകൊടുത്തതു വിവാദമാകുന്നു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ മികവു പ്രകടിപ്പിച്ച കായികതാരങ്ങളെ അനുമോദിക്കാൻ മന്ത്രിയുടെ സ്വന്തം മണ്ഡലം കൂടിയായ ഉത്തരകന്നഡയിലെ ഹലിയാലിൽ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റുകൾ വലിച്ചെറിഞ്ഞു കൊടുക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. #WATCH Karnataka Revenue Minister RV Deshpande throws sports kits from a stage at national, state and district level athletes, in Karwar’s Haliyala. (31.10.18) pic.twitter.com/m82LYSh9wL — ANI (@ANI)…
Read Moreപത്തനംതിട്ട-ബെംഗളൂരു കേരള ആർ.ടി.സി.സ്കാനിയ ബസ് കോയമ്പത്തൂരിന് അടുത്തു വച്ച് അപകടത്തിൽ പെട്ടു;ജീവനക്കാരും യാത്രക്കാരും സുരക്ഷിതര്‍.
ബെംഗളൂരു : പത്തനം തിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി യുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു.ആളപായമില്ല. ഇന്ന് പുലർച്ചെ കോയമ്പത്തൂരിന് അടുത്തുള്ള ചങ്ങമ്പള്ളി എന്ന് സ്ഥലത്തു വച്ചാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട ബസ് ദേശീയ പാതയിൽ നിന്ന് തെന്നിമാറി റോഡിന് നടുവില്‍ ഉള്ള ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീ Jomon Valupurayidathil
Read Moreനികത്തിയതും നികത്താനുള്ളതുമായ കുഴികളുടെ കണക്കുമായി ബിബിഎംപി
ബെംഗളുരു: ചെറുതും വലുതുമായ നഗരത്തിലെ 59,500 കുഴികൾ നികത്തിയെന്ന് ബിബിഎംപി വ്യക്തമാക്കി. 9519 കിലോമീറ്റർ റോഡിലെ അറ്റകുറ്റപ്പണി തീർത്തതായും ബിബിഎംപി. 23,700 കുഴികൾ ഇനിയും നികത്താനുണ്ടെന്നും ബിബിഎംപി വ്യക്തമാക്കി. ബെംഗളുരു ജല വിതരണ അതോറിറ്റിയും ബെസ്കോമും ചേർന്നാണിവ കുത്തിപ്പൊളിച്ചത്.
Read Moreരാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കമായി
ബെംഗളുരു: ഹെന്നൂർ എസ്എംപിസി ഇന്റർ നാഷ്ണൽ കൺവൻഷൻ ഹാളിൽ രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കം കുറിച്ചു. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദ ശാസ്ത്രം തുടങ്ങി അനവധി വിഭാഗത്തിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ് . ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് രാജ്യാന്തര ക്രിസ്തീയ പുസ്തക മേളയിലേക്ക് പ്രവേശനം ലഭ്യമാകുക. കൂടാതെ പുസ്തകങ്ങൾക്ക് വിലക്കിഴിവും ലഭ്യമായിരിക്കും.
Read Moreബെംഗളുരുവിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന
ബെംഗളുരു: നഗരത്തിലെ സ്വകാര്യ വാഹനങ്ങളുെട എണ്ണം ഇരട്ടിയായി വർധിച്ചു. വെബ് ടാക്സികൾ ഉൾപ്പെടെയുള്ള ടാക്സികളുടെ എണ്ണമാണിത്. 8000 കാബുകളാണ് 2015 ൽ ഉണ്ടായിരുന്നത് , എന്നാലിത് സെപ്റ്റംബർ ആയപ്പോഴേക്കും 1.66 ലക്ഷമായി ഉയർന്നു. വെബ് ടാക്സികളുടെ എണ്ണമാണ് ഇത്രയധികം വർധന വരാൻ കാരണം.
Read More