വേണമെങ്കില്‍ ചാടിപ്പിടിച്ചോ…ഒരു മന്ത്രി കായികതാരങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയാണ്!

ബെംഗളൂരു : റവന്യുമന്ത്രി ആർ.വി.ദേശ്പാണ്ഡെ കായികതാരങ്ങൾക്കു സ്പോർട്സ് കിറ്റ് വേദിയിൽ നിന്നു വലിച്ചെറിഞ്ഞുകൊടുത്തതു വിവാദമാകുന്നു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ മികവു പ്രകടിപ്പിച്ച കായികതാരങ്ങളെ അനുമോദിക്കാൻ മന്ത്രിയുടെ സ്വന്തം മണ്ഡലം കൂടിയായ ഉത്തരകന്നഡയിലെ ഹലിയാലിൽ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റുകൾ വലിച്ചെറിഞ്ഞു കൊടുക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി രാജ്യവർധൻസിങ് റാത്തോറും ബിജെപിയും രംഗത്തെത്തി. മന്ത്രിപദവുമായി താരതമ്യം ചെയ്ത് കായികതാരങ്ങളെ ഇടിച്ചുതാഴ്ത്തരുതെന്നു റാത്തോർ ട്വീറ്റ് ചെയ്തു.

തെമ്മാടി എന്തെങ്കിലും വലിച്ചെറിയുകയാണെന്നു തെറ്റിദ്ധരിക്കരുത്, കായികതാരങ്ങൾക്കു നേരെ റവന്യുമന്ത്രി സ്പോർട്സ് കിറ്റ് വലിച്ചെറിയുന്ന ദൃശ്യമാണിതെന്നു ബിജെപി പ്രതികരിച്ചു. ഇത്തരം അപരിഷ്കൃത സംസ്കാരം കോൺഗ്രസിന്റെ മുഖമുദ്രയാണെന്നും ട്വീറ്റിൽ ആരോപിക്കുന്നു. അതേസമയം, മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചതാണെന്നു ദേശ്പാണ്ഡെ അവകാശപ്പെട്ടു. നല്ല ഉദ്ദേശ്യത്തോടെയാണ് കായികതാരങ്ങൾക്കു സമ്മാനങ്ങൾ നൽകിയത്. അവർ തനിക്കു കുടുംബാംഗങ്ങളെപ്പോലെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..