ഇന്ത്യയിലും വിമാനയാത്രാ വിലക്ക്; ബോംബുണ്ടെന്ന് വ്യാജവിവരം നൽകിയ മുംബൈ സ്വദേശിക്കാണ് വിലക്ക്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാനയാത്രാ വിലക്ക് നേരിടുന്ന ആദ്യത്തെയാള്‍ മുംബൈ സ്വദേശി. പ്രശ്‌നക്കാരായ വിമാന യാത്രക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന അച്ചടക്ക നടപടിയാണ് വിമാനയാത്ര വിലക്ക്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ക്ക് വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ജെറ്റ് എയര്‍വേയ്സാണ് വിലക്കേര്‍പ്പെടുത്തിയത്.

യാത്രക്കാരില്‍ ഭീതി പരത്തിയ മുംബൈയിലെ സ്വര്‍ണവ്യാപാരിയായ ബിര്‍ജു കിഷോര്‍ സാലയ്ക്കാണ് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 2017 ഒക്ടോബര്‍ 30ല്‍ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിന്‍റെ കാര്‍ഗോ ഏരിയയില്‍ ബോംബുണ്ടെന്നും അതുക്കൊണ്ട് വിമാനം ഡല്‍ഹിയില്‍ ഇറക്കരുതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

തുടര്‍ന്ന്‍, ഡല്‍ഹിയില്‍ ഇറക്കേണ്ട വിമാനം അഹമ്മദാബാദില്‍ ഇറക്കുകയായിരുന്നു. എന്നാല്‍, ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയപ്പോള്‍ അയാള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് ബിര്‍ജയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ബിര്‍ജുവിന് വിലക്കേര്‍പ്പെടുത്തിയ വിവരം മറ്റ് എയര്‍ലൈന്‍ കമ്പനികളെ അറിയിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 2017 നവംബര്‍ മുതല്‍ മുന്‍കാലാടിസ്ഥാനത്തിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
[masterslider id="10"]

Related posts