വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ അനുഗ്രഹീത നടനും സംവിധായകനുമായ കൊല്ലം അജിത്ത് അന്തരിച്ചു.

കൊച്ചി: നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു. 500ഓളം ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Read More

ആദായ നികുതി വകുപ്പ് 24 മണിക്കൂർ ഹെൽപ്‌ലൈൻ തുറന്നു.

ബെംഗളൂരു: തിരഞ്ഞെടുപ്പ് കാലത്തെ അനധികൃത പണമിടപാടുകൾ സംബന്ധിച്ച് ജനങ്ങൾക്കു പരാതിപ്പെടാനായി ആദായ നികുതി വകുപ്പ് 24 മണിക്കൂർ ഹെൽപ്‌ലൈൻ തുറന്നു. ഫോൺ, ഇ–മെയ്ൽ, ഫാക്സ് വഴി വിവരങ്ങൾ നൽകാം. ഫോൺ: 18004252115, 080–22861126, 8277413614, 8277422825. ഫാക്സ്: 08022866916 ഇ–മെയ്‌ൽ: cleankarnatakaelection@incometax.gov.in

Read More

വിട പറഞ്ഞത് അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട വില്ലന്‍ ‘മുഖം ‘

കൊച്ചി : ഉദരസംബന്ധമായ അസുഖം നിമിത്തം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചലച്ചിത്ര നടന്‍ കൊല്ലം അജിത്‌ (56) അന്തരിച്ചു ..സംസ്കാരം ഇന്നലെയായിരുന്നു ..അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ ഇദ്ദേഹം രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് …തൊണ്ണൂറുകളിലായിരുന്നു അജിത്‌ മലയാള ചിത്രങ്ങളില്‍ കൂടുതലും സജീവമായിരുന്നത് ..പ്രത്യേകിച്ചു ഇദ്ദേഹം നായകനില്‍ നിന്നും തല്ലു കൊണ്ടാല്‍ ആ ചിത്രം ഉറപ്പായും സാമ്പത്തികവിജയം നേടുമെന്ന ‘വിചിത്ര വിശ്വാസം’ വരെ അക്കാലത് മലയാള സിനിമ വ്യവസായത്തില്‍ നിലനിന്നിരുന്നു .ആ നിലയ്ക്ക് സൂപ്പര്‍ താരങ്ങളടക്കമുള്ള നിരവധി അഭിനേതാക്കളുടെ ചിത്രങ്ങളില്‍ അജിത്‌…

Read More

ലാൽബാഗിലും കബൺ പാർക്കിലും ഫോട്ടോ– വിഡിയോ ചിത്രീകരണത്തിനു നിരോധനം.

ബെംഗളൂരു∙ ലാൽബാഗിലും കബൺ പാർക്കിലും ഫോട്ടോ– വിഡിയോ ചിത്രീകരണത്തിനു നിരോധനം ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ്. പാർക്കിലെത്തുന്ന സഞ്ചാരികൾക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഷൂട്ടിങ് വ്യാപകമായ സാഹചര്യത്തിലാണ് നടപടി. മൊബൈൽ ഫോൺ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പ്രഫഷനൽ ക്യാമറ, ഫ്ലാഷ് ലൈറ്റ്, റിഫ്ളക്ടറുകൾ എന്നിവ ഉപയോഗിച്ചുള്ള ചിത്രീകരണം അനുവദിക്കില്ലെന്നും ഹോർട്ടികൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ജഗദീഷ് പറഞ്ഞു. ഫ്ലാഷ് ലൈറ്റുകളിൽ നിന്നുള്ള വെളിച്ചം പാർക്കിലെ തേനീച്ചകളെ ആകർഷിക്കുകയും പലപ്പോഴും ആൾക്കൂട്ടത്തിന് നേരെ തിരിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.‌കബൺ പാർക്കിൽ ഫോട്ടോ ഷൂട്ടിന്റെ മറവിൽ നീലച്ചിത്രം ചിത്രീകരിക്കുന്ന…

Read More

ഇന്ത്യ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ച് ഇന്ത്യ.

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര ഡിഫന്‍സ് എക്സ്പോയില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ച് ഇന്ത്യ. ഏപ്രില്‍ 11 മുതല്‍ ചെന്നൈയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ എണ്‍പതോളം ലോകരാജ്യങ്ങള്‍ പങ്കെടുക്കും. നാല് ദിവസമാണ് പ്രദര്‍ശനം. അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ സജീവമാണെങ്കിലും ചര്‍ച്ചയിലൂടെ സമാധാന അന്തരീക്ഷം നിലനിറുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന സന്ദേശമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ചൈനയെ ക്ഷണിച്ചതിലൂടെ ഇന്ത്യ കൈമാറാന്‍ ആഗ്രഹിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ചൈന നടത്തുന്ന കയ്യേറ്റങ്ങള്‍ ഇന്ത്യയ്ക്ക് സൃഷ്ടിക്കുന്ന അസ്വസ്ഥത ചെറുതല്ല. എങ്കിലും നയതന്ത്രചര്‍ച്ചകളിലൂടെ സമവായത്തില്‍ എത്താനാണ് ഇന്ത്യയുടെ നീക്കം. ഏഷ്യയിലെ ഏറ്റവും വലിയ കര,…

Read More

രാഹുല്‍ ഗാന്ധിയുടെയും അമിത്ഷായുടെയും പ്രത്യേക വിമാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

ബംഗളൂരു: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇരുവരും ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ അവസരത്തിലായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം ബംഗളൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടന്നത്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേക ലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ധര്‍വാദ് അറിയിച്ചു. നിയമാസഭ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നലെ രാവിലെ കര്‍ണ്ണാടകയില്‍ എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍…

Read More

ബ്രിട്ടൻ എംബിഎ ബിരുദധാരി വിദഗ്ദമായി വിവിധ ജ്വല്ലറികളിൽ കവർച്ച നടത്തി.

ബെംഗളൂരു: ജ്വല്ലറികളിൽ നിന്ന് സ്വർണാഭരണം  കവർന്ന കേസിൽ എംബിഎ ബിരുദധാരി യെലഹങ്ക സ്വദേശി പ്രഭു കനകരത്‌നം (34) പിടിയിൽ. ബ്രിട്ടനിൽ നിന്ന് എംബിഎ ബിരുദം നേടിയ പ്രഭു നഗരത്തിൽ സ്വന്തമായി ആരംഭിച്ച ബിസിനസ് നഷ്ടത്തിലായതിനെ തുടർന്നാണു മോഷണത്തിലേക്കു തിരിഞ്ഞത്. ജയനഗറിലെ ജ്വല്ലറിയിൽ ആഭരണം വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രഭു ജീവനക്കാരനെ കബളിപ്പിച്ച് സ്വർണമാലയുമായി മുങ്ങുകയായിരുന്നു. സമാനമായ രീതിയിൽ നഗരത്തിലെ വിവിധ ജ്വല്ലറികളിൽ കവർച്ച നടത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ പരിശോധിച്ചതിനെ തുടർന്നാണ് ജയനഗർ പൊലീസ് ഇയാളെ പിടികൂടിയത്.

Read More

നാളെ തമിഴ്നാട്ടിൽ ബന്ദ്; ബെംഗളൂരുവിൽ നിന്നു തമിഴ്‌നാടുവഴി കേരളത്തിലേക്കുള്ള ബസുകൾ അയയ്ക്കണമോ എന്ന് ഇന്നു തീരുമാനിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.

ബെംഗളൂരു ∙ കാവേരി പ്രശ്നത്തിൽ തമിഴ്നാട്ടിലെ പ്രതിഷേധം കണക്കിലെടുത്ത് കർണാടക ആർടിസി ഇന്നലെ ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിലെ പകൽ സർവീസുകൾ റദ്ദാക്കി. സേലം വഴിയും മൈസൂരു–സത്യമംഗലം വഴിയുമായി 10 പകൽ സർവീസുകളാണുള്ളത്. അതേസമയം തമിഴ്നാട്ടിലേക്കും സേലം വഴി കേരളത്തിലേക്കുമുള്ള രാത്രി സർവീസുകൾ മുടങ്ങിയില്ല. നാളെ തമിഴ്നാട്ടിൽ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബെംഗളൂരുവിൽ നിന്നു ബസുകൾ അയയ്ക്കണമോ എന്ന് ഇന്നു തീരുമാനിക്കുമെന്നും കർണാടക ആർടിസി അധികൃതർ അറിയിച്ചു.

Read More

വസ്തുനികുതി ഈ മാസം തന്നെ അടയ്ക്കുന്നവർക്ക് 5% ഇളവു ലഭിക്കുമെന്നു ബിബിഎംപി.

ബെംഗളൂരു∙ നടപ്പു സാമ്പത്തിക വർഷത്തെ വസ്തുനികുതി ഈ മാസം തന്നെ അടയ്ക്കുന്നവർക്ക് 5% ഇളവു ലഭിക്കുമെന്നു ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) അറിയിച്ചു. ബിബിഎംപി വാർഡ് ഓഫിസുകൾ, എച്ച്ഡിഎഫ്സി, ആക്സിസ്, ഐസിഐസിഐ, കനറാ ബാങ്ക് എന്നിവയിലൂടെ നേരിട്ടും ബിബിഎംപി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓൺലൈനായും നികുതി അടയ്ക്കാം. അതേസമയം മുൻവർഷങ്ങളിൽ ഓൺലൈൻ ഇടപാടിൽ പലതവണ തകരാർ സംഭവിക്കുകയും ഒട്ടേറെപ്പേരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒന്നിലധികം തവണ പണം നഷ്ടപ്പെട്ടതായും വ്യാപക പരാതി ഉയർന്നിരുന്നു. ഇത്തവണ ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നു ബിബിഎംപി ജോയിന്റ് കമ്മിഷണർ (റവന്യു) എം.വെങ്കടാചലപതി പറഞ്ഞു. 5000 രൂപയിൽ…

Read More

വിഷുവിന് 30 സ്പെഷ്യൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി.

ബെംഗളൂരു: വിഷുവിന് നാട്ടിലേക്കുള്ള തിരക്ക് പരമാവധി മുതലാക്കാൻ  സ്പെഷൽ ബസുകളുമായി കർണാടക ആർടിസി. തിരക്കു കൂടുതലുള്ള 12നും 13നുമായി 30 സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാർ (1), എറണാകുളം (3), തൃശൂർ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂർ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുക. ഇതിൽ 13 എണ്ണം സേലം വഴിയാണ്. കേരള ആർടിസിയേക്കാൾ ടിക്കറ്റ് ചാർജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാൽ സേലം വഴിയുള്ള സ്പെഷലുകളിലെ ടിക്കറ്റുകൾ അതിവേഗമാണ് വിറ്റഴിയുന്നത്.

Read More
Click Here to Follow Us