തിരുവനന്തപുരം: ഉത്തരേന്ത്യയിലെ ദളിത് പ്രക്ഷോഭത്തിന് നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ദളിത് സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് അവശ്യ സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. പട്ടികജാതി/പട്ടിക വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഉത്തരേന്ത്യയില്‍ വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 12 പേരോളം അക്രമത്തില്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Read MoreMonth: April 2018
ജീവന്‍ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചത് മൂന്ന് വര്‍ഷം!
കൊല്‍ക്കത്ത: അപസര്‍പ്പക കഥകളെ വെല്ലുന്ന യഥാര്‍ത്ഥ സംഭവം അറിഞ്ഞതിന്‍റെ ഞെട്ടലിലാണ് കൊല്‍ക്കത്തയിലെ 25-എസ്.എന്‍ ചാറ്റര്‍ജി റോഡിലെ താമസക്കാര്‍. ഇവിടെ നിന്നാണ് വയോധികയുടെ മൃതദേഹം ‘മമ്മി’യാക്കി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പത്തിയാറുകാരനെയും അയാളുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ: സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ബീന മജൂംദാര്‍ അസുഖബാധിതയായി 2015ല്‍ ആശുപത്രിയില്‍ വച്ച് മരിക്കുന്നു. ബീന മജൂംദാറിന്‍റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നതിന് 25-എസ്.എന്‍ ചാറ്റര്‍ജി റോഡിലെ മറ്റ് താമസക്കാരും സാക്ഷികളാണ്. എന്നാല്‍, ആ മൃതദേഹം സംസ്കരിക്കപ്പെട്ടില്ല. സംസ്കാര ചടങ്ങുകളെക്കുറിച്ച് അന്വേഷിച്ച അയല്‍ക്കാരോട് അമ്മയെ…
Read Moreഏപ്രിൽ 12 ന് കർണാടക ബന്ദ് ! കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ബന്ദിന് ആഹ്വാനം ചെയ്തത് കന്നഡ ചലുവലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജ്.
ബെംഗളൂരു : ഏപ്രിൽ 12 ന് കർണാടക സംസ്ഥാന ബന്ദ് പ്രഖ്യാപിച്ചു.കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് ശ്രീ വാട്ടാൾ നാഗരാജ് ആണ് ബന്ദിന് ആഹ്വാനം ചെയ്തത്. കാവേരി നദീജല തർക്ക വിഷയവുമായി ബന്ധപ്പെട്ട് കാവേരി ജല മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം എന്ന സുപ്രീം കോടതിയുടെ വിധി നിലനിൽക്കെയാണ് വാട്ടാൾ നാഗരാജിന്റെ ബന്ദ് ആഹ്വാനം. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന മൂന്നംഗ ബെഞ്ച് കാവേരി നദീജലം പങ്കിടലുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്, കർണാടക ക്ക് ചെറിയ രീതിയിൽ…
Read Moreകൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് 2 വര്‍ഷത്തെ തടവ്.
ജോധ്പുർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ഖാന് 2 വര്‍ഷത്തെ തടവ് വിധിച്ച് ജോധ്പുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ദേവ് കുമാർ ഖത്രി. കേസില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങളായ സെയിഫ് അലി ഖാൻ, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി വെറുതെ വിട്ടു. അപ്പീല്‍ നല്‍കുന്നതിനായി കോടതി സല്‍മാന്‍ഖാന് ഒരു മാസത്തെ സമയവും നല്‍കിയിട്ടുണ്ട്. കേസിന്‍റെ വിചാരണാ നടപടികൾ മാർച്ച് 28ന് പൂർത്തിയായിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ 51, ഇന്ത്യന്‍ ശിക്ഷാ നിയമം 149 വകുപ്പുകള്‍ പ്രകാരമുള്ള കേസായിരുന്നു ഇത്. കേസില്‍…
Read Moreകോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ.
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സില്‍വര്‍ മെഡല്‍ നേടി മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യ. ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചത് ഭാരോദ്വഹനത്തിലൂടെയാണ്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പി. ഗുരുരാജയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. സ്നാച്ചിൽ 111 കിലോഗ്രാം ഉയർത്തിയ ഗുരുരാജ ശ്രീലങ്കൻ താരത്തിന് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ ക്ലീൻ ആൻഡ് ജെർക്കിൽ 138 കിലാഗ്രാം ഉയർത്തിയ താരം മെഡൽ സ്വന്തമാക്കുകയായിരുന്നു. ആകെ 249 കിലോഗ്രാം ഗുരുരാജ ഉയർത്തി. മലേഷ്യൻ താരം മുഹമ്മദ് ഇസാർ അഹമ്മദാണ് സ്വർണം നേടിയത്. സ്നാച്ചിൽ…
Read Moreഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ ഫോണ്‍ വിപണി പിടിച്ചെടുക്കാൻ ‘നോക്കിയ’ നാളെ വിപണിയില്‍ ഇറങ്ങുന്നു.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ പിടിമുറുക്കാന്‍ ഇറങ്ങുകയാണ് നോക്കിയ കമ്പനി. നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളായ നോക്കിയ 6, നോക്കിയ 7 പ്ലസ്, നോക്കിയ 8 സിറോക്കോ എന്നിവ പുറത്തിറങ്ങി. ഇവ ഏപ്രിലില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. നോക്കിയ 6: വില 16,999 രൂപ ഈ വര്‍ഷം പുറത്തിറങ്ങുന്ന നോക്കിയ ഫോണുകളില്‍ ഏറ്റവും ആദ്യം വിപണിയില്‍ ലഭ്യമാകുക നോക്കിയ 6 ആയിരിക്കും. നാളെ മുതല്‍ ഇവ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. സംഗീത, പൂര്‍വിക, ബിഗ് സി,…
Read Moreകേരള സമാജം “മധുരമെന്‍ മലയാളം” സംഘടിപ്പിച്ചു
ബെംഗളൂരു:കേരള സമാജം കണ്ടോന്‍മെന്റ്റ് സോണിന്റെ ആഭിമുഖ്യത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി “മധുരമെന്‍ മലയാളം” എന്ന പരിപാടി സംഘടിപ്പിച്ചു . പരിപാടിയുടെ ഉത്ഘാടനം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു . കേരള സമാജം കണ്ടോന്‍മെന്റ്റ് സോണ്‍ ചെയര്‍പെര്‍സന്‍ രാധാ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയുടെ പ്രാധാന്യത്തെയും കേരള ത്തിന്‍റെ സാംസ്കാരിക പൈതൃക യും അപഗ്രഥിച്ചു നടത്തിയ സൌഹൃദ സംവാദം കേള്ര സമാജം ജനറല്‍ സെക്രട്ടറി ഉത്ഘാടനം ചെയ്തു . വായന പ്രോത്സാഹിപ്പിക്കേണ്ട തിന്റെ ആവശ്യകത മാധ്യമം പ്രതിനിധി ലത്തീഫ് വിശദീകരിച്ചു .…
Read Moreഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ന്യൂഡൽഹി: ഒരു സ്ഥാനാർഥി ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒരേ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിൽ ഒരാൾ തന്നെ മത്സരിക്കുകയും പിന്നീട് തെരഞ്ഞെടുപ്പിന് ശേഷം ഒരു മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കുകയും ചെയ്യുന്ന നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. അതുകൂടാതെ ഇത്തരം നടപടി രാജിവയ്ക്കുന്ന മണ്ഡലങ്ങളിലെ വോട്ടർമാരോട് ചെയ്യുന്ന അനീതിയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ അല്ലാത്തപക്ഷം സ്ഥാനം…
Read Moreകർണാടക ആർ ടി ബസുകൾ ഇന്ന് പകൽ തമിഴ്നാട്ടിലൂടെ സർവീസ് നടത്തില്ല.
ബെംഗളൂരു :കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കർണാടക ആർ ടി സി ബസുകൾ ഇന്ന് പകൽസമയത്ത് തമിഴ്നാട്ടിലൂടെയുള്ള സർവീസുകൾ റദ്ദാക്കി. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെ കർണാടക ആർ ടി സി ബസുകൾ തമിഴ്നാട്ടിലൂടെ സർവ്വീസ് നടത്തുകയില്ല, എന്നാൽ രാത്രി സർവ്വീസുകൾ മുൻ നിശ്ചയിച്ച ഷെഡ്യൂളിൽ നടക്കും.
Read Moreതിരുവനന്തപുരം സബ്‌കളക്ടർ ദിവ്യ എസ് അയ്യരെ മാറ്റി.
തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. വര്‍ക്കല ഭൂമിയിടപാടില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സബ് കളക്ടറെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്. കൈയ്യേറ്റക്കാരനില്‍ നിന്ന് ഒഴിപ്പിച്ച ഭൂമി അയാള്‍ക്കുതന്നെ തിരിച്ചുകൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി റവന്യൂമന്ത്രി സ്റ്റേ ചെയ്തിരുന്നു. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് തിരിച്ച് നല്‍കിയത്. സബ് കളക്ടറുടെ നടപടി ചൂണ്ടിക്കാട്ടി വര്‍ക്കല എം.എല്‍.എ വി.എ ജോയ് നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട്…
Read More