കാവേരി ബന്ദിനെ തുടർന്നു തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിലൂടെ കർണാടക ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടം 26 ലക്ഷം രൂപ.

ബെംഗളൂരു : കാവേരി ബന്ദിനെ തുടർന്നു തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതിലൂടെ കർണാടക ആർടിസിക്ക് ഉണ്ടായ വരുമാന നഷ്ടം 26 ലക്ഷം രൂപ. ഇന്നലെ 211 പകൽ സർവീസുകളാണ് റദ്ദാക്കിയത്. ആകെ നഷ്ടം 2649349 രൂപ. ബെംഗളൂരു, രാമനഗര, തുമകൂരു, കോലാർ, ചിക്കബെല്ലാപുര, മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ, ഹാസൻ, ചിത്രദുർഗ, ശിവമൊഗ്ഗ, ചിക്കമഗളൂരു, പുത്തൂർ, മംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ഷെഡ്യൂളുകളാണ് മുടങ്ങിയത്. അതേസമയം വൈകിട്ട് അഞ്ചിനു ശേഷമുള്ള എല്ലാ ബസുകളും അയച്ചതായി കർണാടക ആർടിസി അറിയിച്ചു. സേലം വഴി കേരളത്തിലേക്കുള്ള സർവീസുകളൊന്നും മുടങ്ങിയില്ല.

Read More

ഐപിഎല്ലിനെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി തകര്‍പ്പന്‍ ഓഫറുകളുമായി ‘ജിയോ’.

ഐപിഎല്‍ പുതിയ സീസണ്‍ മത്സരങ്ങളെ വരവേല്‍ക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി തകര്‍പ്പന്‍ ഓഫറുകള്‍ ഒരുക്കി റിലയന്‍സ് ജിയോ. 251 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എടുത്താല്‍ 51 ദിവസത്തേക്ക് 102 ജിബി ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മൈ ജിയോ ആപ്പ് വഴി ക്രിക്കറ്റ് ആരാധകര്‍ക്ക് ഐപിഎല്‍ മത്സരങ്ങള്‍ കാണാനാണ് ഈ ഓഫര്‍. കൂടാതെ ക്രിക്കറ്റ് അധിഷ്ഠിത മൊബൈല്‍ ലൈവ് ഗെയിമും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കോടികള്‍ സമ്മാനമായി ലഭിക്കുന്ന ഗെയിം കളിക്കാന്‍  മൈ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. 11 ഭാഷകളില്‍ ഈ ആപ്പ് ലഭ്യമാണ്.…

Read More

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് സഞ്ജിത ചാനുവിലൂടെ രണ്ടാം സ്വർണം.

ഗോൾഡ്കോസ്റ്റ് (ഓസ്ട്രേലിയ)∙ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വർണം. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. 2018 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇത് സഞ്ജിതയുടെ തുടർച്ചയായ രണ്ടാം സ്വർണ്ണമാണ്. 2014ൽ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ 58 കിലോ വിഭാഗത്തിലും സഞ്ജിത സ്വർണം നേടിയിരുന്നു. 2017ൽ നടന്ന കോമൺവെൽത്ത് വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ 195 കിലോ (85 കിലോ + 110 കിലോ) ഉയർത്തിയും ഈ ഇരുപത്തിനാലുകാരി സ്വർണം നേടിയിട്ടുണ്ട്.

Read More

യാത്രക്കാർക്ക് ഒരു രൂപ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷയുമായി വെബ് ടാക്സി രംഗത്തെ പ്രമുഖരായ ഓല.

ബെംഗളൂരു : യാത്രക്കാർക്ക് ഒരു രൂപ മുതൽമുടക്കിൽ ഇൻഷുറൻസ് പരിരക്ഷയുമായി വെബ് ടാക്സി രംഗത്തെ പ്രമുഖരായ ഓല. ഓല ടാക്സി, ഓട്ടോ സർവീസുകൾക്കാണിത്. നഗരത്തിനുള്ളിലെ സർവീസുകൾക്കാണ് ഒരു രൂപ ഇൻഷുറൻസ് പദ്ധതി. വാടകയ്ക്ക് ടാക്സി ബുക്ക് ചെയ്യാനാകുന്ന ഓല റെന്റലിന് 10 രൂപയും, ദീർഘദൂരയാത്രയ്ക്കായുള്ള ഓല ഔട്ട്സ്റ്റേഷന് 15 രൂപയുമാണ് പ്രീമിയമായി ഈടാക്കുന്നത്. അഞ്ചു ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ഓല ഉറപ്പാക്കുന്നത്. ആപ്പിലൂടെ ഓല സർവീസ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഇൻഷുറൻസ് പരിരക്ഷ വേണോ എന്ന ചോദ്യം ഉന്നയിക്കും. മുംബൈ ആസ്ഥാനമായുള്ള അക്രോ…

Read More

ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം 6138.1 കോടി മുടക്കി സ്റ്റാർ ഇന്ത്യ സ്വന്തമാക്കി.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപക്ക് അഞ്ച് വർഷത്തേക്കാണ് ടെലിവിഷൻ, ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. ഇനി 2018 തുടങ്ങി 2023 വരെ നടക്കുന്ന ഇന്ത്യയുടെ വിദേശത്തെയും സ്വദേശത്തെയും മത്സരങ്ങൾ സ്റ്റാർ ചാനൽ വഴി കാണാം. സോണി, ജിയോ എന്നിവരടക്കമുള്ള മുന്‍നിര ടെലിവിഷന്‍ കരുത്തരെ പിന്തള്ളിയാണ് സ്റ്റാർ ഇന്ത്യ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2012 മുതൽ 2018 വരെയുള്ള സംപ്രേഷണാവകാശവും സ്റ്റാർ ഇന്ത്യക്കായിരുന്നു. 3851 കോടിക്കാണ് അത് വാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ തുക ഇരട്ടിയോളം വർധിക്കുകയായിരുന്നു.…

Read More

“സമ്പൂർണ കക്കൂസ് രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചു!” ‘സ്വപ്നം കണ്ട’ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌ വൈറല്‍.

ഇന്ധനവില, ജിഎസ്ടി, നോട്ട് നിരോധനം, മെയ്ക് ഇൻ ഇന്ത്യ തുടങ്ങി നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയങ്ങളെ ട്രോളി വിദ്യാര്‍ഥിനിയായ ദേവിക ദേവുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍. മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ വീതം എല്ലാവരുടേയും അക്കൗണ്ടില്‍  നിക്ഷേപിക്കുന്നത് സ്വപ്നം കാണുന്നിടത്താണ് ട്രോളിന്‍റെ ആരംഭം. പെട്രോളിന് 40 രൂപയായി കുറയുന്നതും, ഭക്ഷ്യസാധനങ്ങളുടെ വില കുറയുന്നതും, മെയ്ക് ഇൻ ഇന്ത്യ നടപ്പിലാക്കിയതിലൂടെ മുക്കിന് മുക്കിന് സ്ഥാപിച്ച ഐടി കമ്പനികളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും ഇല്ലാത്ത കാര്യത്തെ വരെ ദേവിക ട്രോളുന്നു. ബീഫ്…

Read More

താര രാജാവ് ഇനി അഴിക്കുള്ളില്‍ …! മുടങ്ങിപോയത് അര ഡസനോളം ബിഗ്‌ ബജറ്റുകള്‍ ..ബോളിവുഡിലെ വിനോദ വ്യവസായത്തിന് നഷ്ടം ആയിരം കോടി …

മുംബൈ :ഇരുപത് വര്‍ഷത്തിനു ശേഷമാണു കൃഷണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ ജോദ്പൂര്‍ കോടതിയുടെ വിധി വരുന്നത് …സെക്ഷന്‍ 304 (2), 279 ,338 വകുപ്പുകള്‍ പ്രകാരമാണ്..അഞ്ചു വര്ഷം തടവും ,പതിനായിരം രൂപ പിഴയും സല്‍മാനെതിരെ വിധിച്ചത് …വിധികെട്ടു തളര്‍ന്നു പോയ സല്‍മാന്‍ തന്‍റെ സഹോദരിമാരായ ആല്‍വിറ ഖാന്‍ അര്‍പ്പിത ഖാന്‍ എന്നിവരെ മാറോടു ചേര്‍ത്ത് വിതുമ്പി …പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് കാരഗൃഹത്തിലേക്ക് വീണുടഞ്ഞ ‘താര വിഗ്രഹത്തിനു’ ഇത് കനത്ത ആഘാതം തന്നെയാണ് .   സല്‍മാന്റെ അറസ്റ്റോടെ വിനോദ വ്യവസായത്തിന് നേരിടേണ്ടി വരുന്ന നഷ്ടം…

Read More

ഒന്‍പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോർന്നു; ഇതില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടേത്.

ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ സമഗ്രതയെ സംരക്ഷിക്കുന്നതിലാണ് ഫേസ്ബുക്ക് ശ്രദ്ധ നല്‍കുന്നതെന്ന് മേധാവി സുക്കര്‍ ബര്‍ഗ്. കേംബ്രിഡ്ജ് അനലിറ്റിക്ക വഴി വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒന്‍പത് കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്നും ഇതില്‍ അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടേതാണെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരു ബ്ലോഗിലൂടെയാണ് വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഫേസ്ബുക്ക് പുറത്തുവിട്ടത്. 5,62,455 ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്ന്‍ ഫേസ്ബുക്ക്‌ അധികൃതര്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാമെന്നും പക്ഷെ, ഈ വിവരങ്ങള്‍ പാര്‍ട്ടികള്‍…

Read More

കോമണ്‍വെല്‍ത്ത് ഗെയിംസ് 2018: ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണ്ണം.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വര്‍ണ്ണം.  ഭാരോദ്വാഹനത്തിൽ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ സ്വര്‍ണ്ണം നേടിയത്. 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായിയുടെ ഈ മികച്ച പ്രകടനം. നിലവിലെ ലോക ചാമ്പ്യനാണ് മീരാഭായ്. നേരത്തെ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ പി.​ഗു​രു​രാ​ജ വെ​ള്ളി മെ​ഡ​ൽ നേടിയിരുന്നു. ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്നലെ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ ടങ്ങുകളോടെയാണ് തുടക്കം കുറിച്ചത്. ചരിത്രവും സംസ്കാരവും ഒത്തിണങ്ങിയ ചടങ്ങില്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തി. 25,000 ഓളം കാണികള്‍…

Read More

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല.

ന്യൂഡല്‍ഹി: സർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ല. റിപ്പോ നിരക്ക് 6 ശതമാനമായും റിവേഴ്സ് റീപ്പോ 5.75 ശതമാനമായും തുടരും. വിലക്കയറ്റത്തിന് കുറവുണ്ടെങ്കിലും പെട്രോൾ, ഡീസൽ വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താതിരുന്നത്. ആഗസ്റ്റിലാണ് ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റായി കുറച്ചത്. ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​ത്തെ അവലോകനത്തിലും നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. ഈ ​ധ​ന​കാ​ര്യ വ​ർ​ഷ​ത്തി​ലെ ആദ്യത്തെ പ്രഖ്യാപനമാണ് ഇന്ന് നടന്നത്. ബാങ്കുകൾക്ക് ആർ.ബി.ഐ. വായ്പ നൽകുമ്പോൾ…

Read More
Click Here to Follow Us