മോദിയെ കണ്ട് വിറളി പിടിച്ച് പട്ടിയും പൂച്ചയും വരെ ഒന്നിച്ചു; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൈകോര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് വിറളി പൂണ്ടാണ് ബന്ധവൈരികളായ പട്ടിയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. മുംബൈയില്‍ നടക്കുന്ന ബിജെപി സ്ഥാപകദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ പരിഹസിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അമിത് ഷാ കടന്നാക്രമിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തെ കണക്ക് ചോദിക്കുന്ന രാഹുല്‍ ഗാന്ധിയോട്…

Read More

ഇരുചക്ര വാഹനങ്ങളിലെ ഫുള്‍ടൈം ഹെഡ്‌ലൈറ്റ് സംവിധാനം: റോഡപകടങ്ങള്‍ കുറച്ചെന്ന് റിപ്പോര്‍ട്ട്.

വാഹനങ്ങളില്‍ പുതുതായി ഏര്‍പ്പെടുത്തിയ ഫുള്‍ടൈം ഹെഡ്‌ലൈറ്റ് സംവിധാനം റോഡപകടങ്ങള്‍ കുറച്ചെന്ന് റിപ്പോര്‍ട്ട്. ദേശീയ റോഡ് സുരക്ഷാ അതോറിറ്റിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ മുതല്‍ ഓഫ് ചെയ്യുന്നതുവരെ കത്തിക്കിടക്കുന്ന ലൈറ്റുകള്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമായെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒരുവര്‍ഷം മുമ്പാണ് ഈ സംവിധാനം കേന്ദ്രം നിര്‍ബന്ധമാക്കിയത്. ഇരുചക്രവാഹനങ്ങളില്‍ ഹെഡ്‌ലൈറ്റിന് സ്വിച്ച് ഇല്ലാതെ വേണം നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിക്കാന്‍ എന്നും ഡിം ബ്രൈറ്റ് സ്വിച്ച് ആകാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. മൂടല്‍ മഞ്ഞുള്ള വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളില്‍ റോഡപകടങ്ങള്‍ കുറക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രം ഇത്തരത്തിലൊരു…

Read More

ദളിത് ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ് ഫെഡറേഷൻ. ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയപ്പോൾ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ സഹകരിക്കുമായിരുന്നു.

കൊച്ചി: പട്ടിക വിഭാഗ പീഡന നിരോധന നിയമം ലഘൂകരിക്കുന്നതിനെതിരെ ദളിത് നേതൃത്വം തിങ്കളാഴ്ച നടത്തുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്ത് ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. തുടർച്ചയായ ഹർത്താൽ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഫെഡറേഷൻ അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ തിങ്കളാഴ്ചയും ഹർത്താൽ നടത്തിയിരുന്നതായി ഭാരവാഹികള്‍ സൂചിപ്പിച്ചു. ഉത്തരേന്ത്യയിൽ നടന്ന ആക്രമണത്തിന്‍റെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തുന്നതിനോട് യോജിപ്പില്ല. ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയപ്പോൾ ദളിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ സഹകരിക്കുമായിരുന്നുവെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി…

Read More

കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണ നീക്കത്തെ ശക്തമായി എതിര്‍ത്ത് കര്‍ണാടക;കാവേരി ഡിസിഷൻ ഇംപ്ലിമെന്റേഷൻ കമ്മിറ്റി മതി.

ബെംഗളൂരു: കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണ നീക്കത്തെ ശക്തമായി എതിർക്കുന്ന കർണാടക, പകരം കാവേരി ഡിസിഷൻ ഇംപ്ലിമെന്റേഷൻ കമ്മിറ്റി (സി‍ഡിഐസി) രൂപീകരിക്കാനാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലുള്ള ആറംഗ സമിതിയാണ് സിഡിഐസി.ജലവിഹിതം സംബന്ധിച്ചുള്ള സുപ്രീം കോടതി നിർദേശങ്ങൾ നടപ്പിലാക്കുന്നതു നിരീക്ഷിക്കാൻ സിഡിഐസിക്കു കീഴിൽ മറ്റൊരു 11 അംഗ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചുള്ള നിർദേശം കർണാടക ചീഫ് സെക്രട്ടറി രത്നപ്രഭ നേരത്തെ മുന്നോട്ടു വച്ചിരുന്നു. കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിന് ആറാഴ്ച സമയമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ…

Read More

പോലീസുകാരന്‍ ഓട്ടോറിക്ഷയിൽ മറന്നുവച്ച സർവീസ് റിവോൾവർ തിരിച്ചേൽപ്പിച്ച് ഡ്രൈവർ മാതൃകയായി.

ബെംഗളൂരു: പോലീസുകാരന്‍ ഓട്ടോറിക്ഷയിൽ മറന്നുവച്ച സർവീസ് റിവോൾവർ തിരിച്ചേൽപ്പിച്ച് ഡ്രൈവർ. മല്ലേശ്വരത്തെ ഓട്ടോ ഡ്രൈവറായ ഫൈസുള്ള ബേഗാണ് തോക്ക് പൊലീസ് ആസ്ഥാനത്ത് സുരക്ഷിതമായി എത്തിച്ചത്. കർണാടക ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ പൊലീസുകാരന്റെ റിവോൾവറാണ് യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ നഷ്ടപ്പെട്ടത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും റിവോൾവർ കണ്ടെത്താനായില്ല. രാത്രി ഓട്ടോ വൃത്തിയാക്കുന്നതിനിടെയാണ് ഡ്രൈവർക്ക് തോക്ക് ലഭിച്ചത്. ഉടൻ തന്നെ കോറമംഗലയിലെ കർണാടക റിസർവ് പൊലീസ് ആസ്ഥാനത്തെത്തി തോക്ക് ഏൽപിക്കുകയായിരുന്നു. സത്യസന്ധതയ്ക്കുള്ള ഉപഹാരമായി 10000 രൂപ എഡിജിപി പ്രതാപ് റെഡ്ഡി ഫൈസുള്ളയ്ക്ക് കൈമാറി.

Read More

കിച്ചാ സുദീപ് കോണ്‍ഗ്രസിലേക്ക്‌ ? സിദ്ധാരമയ്യയുമായി ചര്‍ച്ച നടത്തി.

ബെംഗളൂരു: കന്നഡ സൂപ്പർ താരം കിച്ചാ സുദീപ് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. എംഎൽസി സ്ഥാനം വാഗ്ദാനം ചെയ്ത് കഴിഞ്ഞ ദിവസം ജനതാദൾ– എസ് സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി സുദീപുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണിത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് രഹസ്യ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്. പിന്നാക്ക വിഭാഗക്കാരായ നായക് വാൽമീകി സമുദായത്തിൽ നിന്നുള്ള സുദീപിന് കോൺഗ്രസ് ടിക്കറ്റ് നൽകിയേക്കുമെന്ന അഭ്യൂഹം ഇതോടെ ശക്തമായിരിക്കുകയാണ്.”സ്പര്‍ശ” എന്നാ സിനിമയിലൂടെ കന്നടസിനിമയിലേക്ക് കടന്നുവന്ന സുദീപ് ,സൂപ്പര്‍ ഹിറ്റ്‌ സിനിമയായ “കിച്ച”യില്‍ അഭിനയിച്ചതോടെ കിച്ചാ സുദീപ് എന്ന് അറിയപ്പെടുകയായിരുന്നു. സൂപ്പര്‍…

Read More

ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഉപയോഗം മൂലം ക്യാന്‍സര്‍: 37 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

ന്യൂ ജേഴ്സി: നിയമപോരാട്ടത്തില്‍ കാലിടറി പ്രമുഖ ശിശു പരിരക്ഷ ഉത്പന്ന കമ്പനിയായ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനി. കമ്പനിയുടെ പൗഡര്‍ തുടര്‍ച്ചയായി ഉപയോഗിച്ചത് മൂലം മെസോതെലിയോമ എന്ന ക്യാന്‍സറുണ്ടാക്കിയെന്ന ന്യൂ ജേഴ്സി സ്വദേശി സ്റ്റീഫന്‍ ലാന്‍സോയുടെ പരാതിയിലാണ് കമ്പനിയ്ക്ക് നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. 37 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ന്യൂ ജേഴ്സി കോടതി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ടു. നേരത്തെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറിന്‍റെ ഉപയോഗം  ഗര്‍ഭാശയ ക്യാന്‍സറിന് കാരണമായെന്ന പരാതിയിലും കമ്പനിക്കെതിരെ കോടതി നടപടി സ്വീകരിച്ചിരുന്നു. ആസ്‌ബെറ്റോസുമായി…

Read More

സല്‍മാന്‍ ജയിലില്‍ തുടരും; ജാമ്യാപേക്ഷയില്‍ വിധി നാളെ. സല്‍മാന്‍റെ അഭിഭാഷകന് വധഭീഷണി!

ജോധ്പുര്‍ : കൃ​​​ഷ്ണ​​​മൃ​​​ഗ​​​ത്തെ വേ​​​ട്ട​​​യാ​​​ടിയ കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ജയിലില്‍ തുടരും. ജോധ്പുര്‍ കോടതിയില്‍ താരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. സല്‍മാന്‍ ഖാന്‍റെ അഭിഭാഷകന് വധഭീഷണി. മുതിര്‍ന്ന അഭിഭാഷകനായ മഹേഷ് ബോറയ്ക്കാണ് വധഭീഷണി ലഭിച്ചത്. കേസില്‍ സല്‍മാന് വേണ്ടി ഹാജരായാല്‍ ജീവനോടെയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍കോളുകളും മെസേജുകളും ലഭിച്ചെന്ന് മഹേഷ് ബോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്‍റര്‍നെറ്റ് കോളുകളാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അധോലക നേതാവ് രവി പൂജാരിയുടെ പേരിലാണ് വധഭീഷണിയെന്നാണ് സൂചന. Yesterday…

Read More

വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രം ‘കമ്മാര സംഭവം’ വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തും.

നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ ചിത്രം ‘കമ്മാര സംഭവം’ വിഷുദിനത്തില്‍ പ്രദര്‍ശനത്തിനെത്തും. കേസ് മൂലമുണ്ടായ തിരിച്ചടികള്‍ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് ലക്ഷ്യം വച്ചാണ് കമ്മാര സംഭവത്തിന്‍റെ റിലീസ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ തമിഴ് താരം സിദ്ധാര്‍ത്ഥ് അടക്കം വമ്പന്‍ താരനിര അണിനിരക്കുന്നു. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ഗോപി സുന്ദറിന്‍റെതാണ് സംഗീതം. ഗോകുലം ഗോപാലനാണ് ചിത്രത്തിന്‍റെ നിര്‍മാണം. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പുകളില്‍ ദിലീപ് എത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി…

Read More

സ്വീഡന്‍-യുകെ സന്ദര്‍ശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് വിദേശ യാത്ര.

ന്യൂഡല്‍ഹി: അഞ്ചുദിവസത്തെ സ്വീഡന്‍-യുകെ സന്ദര്‍ശത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രിൽ 16 മുതൽ 20 വരെയാണ് സന്ദർശനം. സ്വീഡനും യുകെയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്ര. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലൊഫ്‌വെന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി സ്വീഡനില്‍ എത്തുന്നത്. ഏപ്രിൽ 16 സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും. മോദിയുടെ ആദ്യ സ്വീഡൻ സന്ദർശനമാണിത്. സ്വീഡനിൽനിന്നും ഏപ്രിൽ 17ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. ഏപ്രിൽ 19, 20 തീയതികളിൽ ലണ്ടനിൽ നടക്കുന്ന കോമണ്‍വെൽത്ത് ഹെഡ്സ് ഓഫ് ഗവണ്‍മെന്‍റ് മീറ്റിംഗിലും മോദി പങ്കെടുക്കും.

Read More
Click Here to Follow Us