“സമ്പൂർണ കക്കൂസ് രാജ്യമായി ഇന്ത്യയെ പ്രഖ്യാപിച്ചു!” ‘സ്വപ്നം കണ്ട’ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌ വൈറല്‍.

ഇന്ധനവില, ജിഎസ്ടി, നോട്ട് നിരോധനം, മെയ്ക് ഇൻ ഇന്ത്യ തുടങ്ങി നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ നയങ്ങളെ ട്രോളി വിദ്യാര്‍ഥിനിയായ ദേവിക ദേവുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍.

മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ വീതം എല്ലാവരുടേയും അക്കൗണ്ടില്‍  നിക്ഷേപിക്കുന്നത് സ്വപ്നം കാണുന്നിടത്താണ് ട്രോളിന്‍റെ ആരംഭം.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

പെട്രോളിന് 40 രൂപയായി കുറയുന്നതും, ഭക്ഷ്യസാധനങ്ങളുടെ വില കുറയുന്നതും, മെയ്ക് ഇൻ ഇന്ത്യ നടപ്പിലാക്കിയതിലൂടെ മുക്കിന് മുക്കിന് സ്ഥാപിച്ച ഐടി കമ്പനികളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും ഇല്ലാത്ത കാര്യത്തെ വരെ ദേവിക ട്രോളുന്നു.

ബീഫ് നിരോധനം വന്നതില്‍ പിന്നെ പെരുന്നാളിനും വെള്ളിയാഴ്ചയുമൊക്കെ മട്ടൻ വെച്ച് കഴിക്കേണ്ട അവസ്ഥ വന്ന മാപ്പിളാരെ കാണുമ്പോൾ പെരുത്ത് സന്തോഷം തന്നെ… എന്ന്‍ കുറിക്കുന്ന ദേവിക ആര്‍എസ്എസിന്‍റെ വര്‍ഗ്ഗീയതയേയും ട്രോളുന്നുണ്ട്. ഇതിനോടകം പതിനൊന്നായിരത്തിലധികം ഷെയറുകളും പതിനയ്യായിരത്തിലധികം കമന്‍റുകളും ദേവികയുടെ പോസ്റ്റിന് ലഭിച്ചു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ദേവിക ദേവുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 
[masterslider id="10"]

Related posts