നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചു, ഷെയർ ബ്രോക്കർ അറസ്റ്റിൽ

മുംബൈ : നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഷെയര്‍ ബ്രോക്കര്‍ അറസ്റ്റില്‍. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലില്‍ വെച്ച്‌ മോഡലിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഷെയര്‍ ബ്രോക്കറായ ജിഗ്നേഷ് മേത്തയെ അന്ധേരി എം.ഐ.ഡി.സി പോലീസാണ് അറസ്റ്റ് ചെയ്തത്.

തനിക്ക് നിരവധി ബോളിവുഡ് നിര്‍മ്മാതാക്കളെ അറിയാമെന്നും അവരെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം നല്‍കി, അന്ധേരിയിലെ ഹോട്ടല്‍ മുറിയില്‍ വന്ന് കാണണമെന്ന് മേത്ത യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആഗസ്റ്റ് 5 ന് വൈകുന്നേരം യുവതി ഹോട്ടല്‍ മുറിയിലെത്തി.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

ഇവിടെവെച്ച്‌ മേത്ത യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാന്‍ ശ്രമിച്ചു. യുവതി എതിര്‍ക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ മേത്തയെ പിടികൂടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
[masterslider id="10"]

Related posts