ഹൻസികയ്ക്ക് വിവാഹം, വരൻ രാഷ്ട്രീയ മേഖലയിൽ നിന്ന് 

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് ഹൻസിക മോട്‌വാനി. ഇതുവരെ അമ്പത് ചിത്രങ്ങളിലാണ് നടി വേഷമിട്ടത്. സിനിമയിൽ തിളങ്ങി നിൽക്കെ, വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളാണ് ഇപ്പോൾ ഹൻസികയുടേതായി പുറത്തുവരുന്നത്. ദക്ഷിണേന്ത്യയിൽ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായി നടിയുടെ വിവാഹം ഉണ്ടാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വരൻ ബിസിനസുകാരനാണെന്നും വിവാഹനിശ്ചയം തീരുമാനിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

നടിയും മോഡലുമായ യുവതിയെ പീഡിപ്പിച്ചു, ഷെയർ ബ്രോക്കർ അറസ്റ്റിൽ

മുംബൈ : നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഷെയര്‍ ബ്രോക്കര്‍ അറസ്റ്റില്‍. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ഒരു ഹോട്ടലില്‍ വെച്ച്‌ മോഡലിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഷെയര്‍ ബ്രോക്കറായ ജിഗ്നേഷ് മേത്തയെ അന്ധേരി എം.ഐ.ഡി.സി പോലീസാണ് അറസ്റ്റ് ചെയ്തത്. തനിക്ക് നിരവധി ബോളിവുഡ് നിര്‍മ്മാതാക്കളെ അറിയാമെന്നും അവരെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം നല്‍കി, അന്ധേരിയിലെ ഹോട്ടല്‍ മുറിയില്‍ വന്ന് കാണണമെന്ന് മേത്ത യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ആഗസ്റ്റ് 5 ന് വൈകുന്നേരം യുവതി ഹോട്ടല്‍ മുറിയിലെത്തി. ഇവിടെവെച്ച്‌ മേത്ത യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍…

Read More
Click Here to Follow Us