തിരുവനന്തപുരം സബ്‌കളക്ടർ ദിവ്യ എസ് അയ്യരെ മാറ്റി.

തിരുവനന്തപുരം: തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യരെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. വര്‍ക്കല ഭൂമിയിടപാടില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സബ് കളക്ടറെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്.

കൈയ്യേറ്റക്കാരനില്‍ നിന്ന് ഒഴിപ്പിച്ച ഭൂമി അയാള്‍ക്കുതന്നെ തിരിച്ചുകൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി റവന്യൂമന്ത്രി സ്റ്റേ ചെയ്തിരുന്നു. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് തിരിച്ച് നല്‍കിയത്. സബ് കളക്ടറുടെ നടപടി ചൂണ്ടിക്കാട്ടി വര്‍ക്കല എം.എല്‍.എ വി.എ ജോയ് നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അതിനിടെ ദിവ്യ എസ്.അയ്യര്‍ ഇടപെട്ട കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ദാനത്തെ കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍റ് റവന്യു കമ്മീഷണര്‍ക്ക് റവന്യു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകളും നിയമങ്ങളും അനുസരിച്ച് മാത്രമാണ് ഭൂമി വിട്ട് നല്‍കിയതെന്നാണ് ദിവ്യ എസ് അയ്യരുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts