ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇന്ന് ഉദ്ഘാടന ചടങ്ങുകൾ മാത്രമാണുള്ളത്. നാളെ മുതലാണ് മത്സരങ്ങൾ അരങ്ങേറുക. ഗെയിംസിന്‍റെ പ്രധാന വേദിയായ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന ചടങ്ങിനായി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനപരിപാടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷുകാരനായ ഡേവിഡ് സോൽക് വറാണ്. 2004, 2008 ഒളിമ്പിക്സുകള്‍, 2014 കോമണ്‍വെൽത്ത് ഗെയിംസ്, 2010 ഫിഫ ലോകകപ്പ് ഫുട്ബോൾ, വില്യം രാജകുമാരന്റെയും കെയ്റ്റ്…
Read MoreMonth: April 2018
അമേരിക്കയിലെ കാലിഫോർണിയയിലുള്ള യൂട്യൂബ് ആസ്ഥാനത്ത് വെടിവയ്പ്.
കാലിഫോര്‍ണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലുള്ള യൂട്യൂബ് ആസ്ഥാനത്ത് വനിതാ അക്രമി നടത്തിയ വെടിവയ്പിൽ നാല് പേർക്ക് പരിക്കേറ്റു. അമേരിക്കൻ സമയം ഉച്ചക്ക് 12.45നാണ് സംഭവം. പരിക്കേറ്റവരെ സാന്‍ഫ്രാന്‍സിസ്കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കൈത്തോക്കുമായെത്തിയ സ്ത്രീ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറിയ സ്ത്രീയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. 30 വയസ് പ്രായമുള്ള സ്ത്രീയാണ് വെടിവയ്പ് നടത്തിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. 1,700 ജീവനക്കാരാണ് യൂട്യൂബ് ആസ്ഥാനത്ത്…
Read Moreശാസ്ത്ര സാഹിത്യവേദി വനിതാവിഭാഗം സ്ത്രീശക്തിയുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി.
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാവിഭാഗം സ്ത്രീശക്തിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ ദിനാഘോഷം കെ.ജി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഭാഭ അറ്റോമിക് ഗവേഷണ കേന്ദ്രത്തിലെ റിട്ട.സയന്റിസ്റ്റ് സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തി. ഗീതാ നാരായണൻ, കൽപന പ്രതീഷ്, റീന, ആർ.വി.ആചാരി, കെ.ആർ.കിഷോർ, ടി.എം.ശ്രീധരൻ, എം.ബി.മോഹൻദാസ്, ആർ.വി. പിള്ള, പൊന്നമ്മദാസ് എന്നിവർ പ്രസംഗിച്ചു.
Read Moreരാജ്യത്ത് ദലിതർക്കെതിരായ അതിക്രമങ്ങൾ വ്യാപകമായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് രാഹുൽ ഗാന്ധി.
ശിവമൊഗ്ഗ ∙ രാജ്യത്ത് ദലിതർക്കെതിരായ അതിക്രമങ്ങൾ വ്യാപകമായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണറാലി ‘ജനാശിർവാദയാത്ര’യെ ശിവമൊഗ്ഗയിൽ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. രോഹിത് വെമുല കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഉനയിൽ ദലിതർ മർദനത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. ദലിതർക്കും ഗോത്രവർഗങ്ങൾക്കുമെതിരെ അക്രമങ്ങൾ വർധിക്കുന്നു. എസ്‌സി–എസ്ടി നിയമം ദുർബലമാക്കപ്പെട്ടു. എന്നിട്ടും മൗനം വെടിയാൻ മോദി തയാറാകുന്നില്ല. സിബിഎസ്ഇ ചോദ്യക്കടലാസ് ചോർന്നു, കർണാടക നിയസഭാ തിരഞ്ഞെടുപ്പ് തിയതി ചോർന്നു, എന്നിട്ടും അദ്ദേഹം മൗനം തുടരുകയാണ്. കർണാടകയിലെ എച്ച്എഎല്ലിനു ലഭിക്കേണ്ടിയിരുന്ന റഫാൽ യുദ്ധവിമാനക്കരാർ സുഹൃത്തിനു വഴിമാറ്റി നൽകിയതും മോദിയാണ്.…
Read Moreകമ്മാരന്‍റെ ലുക്കിന് നന്ദി പറയേണ്ടത് മാധ്യമങ്ങള്‍ക്ക്; നടി അക്രമിക്കപ്പെട്ട കേസില്‍ തന്നെ വിടാതെ പിന്തുടര്‍ന്ന മാധ്യമങ്ങളെ പരിഹസിച്ചുള്ള പ്രസംഗം വൈറല്‍.
റിലീസിന് മുന്‍പേ ചര്‍ച്ചയായ കമ്മാര സംഭവത്തിലെ ലുക്കിന് നന്ദി പറയേണ്ടത് മാധ്യമങ്ങളോടാണെന്ന് നടന്‍ ദിലീപ്. പുതിയ ചിത്രമായ കമ്മാര സംഭവത്തിന്‍റെ ഓഡിയോ പ്രകാശന വേദിയിലാണ് ദിലീപിന്‍റെ പരാമര്‍ശം. വീണ്ടും കാണാന്‍ സാധിച്ചതില്‍ ദൈവത്തിന് സ്തുതി എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഒന്‍പത് മിനിറ്റോളം നീണ്ട പ്രസംഗം ദിലീപ് തുടങ്ങിയത്. രണ്ടാം ജന്മത്തിലെ ആദ്യത്തെ വേദിയാണ് കമ്മാര സംഭവത്തിന്‍റെ ഓഡിയോ ലോഞ്ച്. അപകടസമയത്ത് കൂടെ നിന്നത് പ്രേക്ഷകരാണ്. അവരോടുള്ള കടപ്പാട് പറഞ്ഞാല്‍ തീരാത്തതാണെന്നും ദിലീപ് വ്യക്തമാക്കി. നടി അക്രമിക്കപ്പെട്ട കേസില്‍ തന്നെ വിടാതെ പിന്തുടര്‍ന്ന മാധ്യമങ്ങളെ പരിഹസിക്കാനുള്ള അവസരം ദിലീപ്…
Read Moreഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ആരോപിച്ച് സിപിഎം.
ചെങ്ങന്നൂര്‍ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായി ആരോപണം. ഓരോ വോട്ടര്‍മാര്‍ക്കും 2,000 മുതല്‍ 5,000 രൂപ വരെയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സിപിഎം ആരോപിച്ചു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെങ്ങന്നൂര്‍ നഗരസഭാ പരിധിയിലെ അങ്ങാടിക്കാമല മേഖലയിലെ വീടുകളില്‍ ബിജെപി നേതാവിന്‍റെ നേതൃത്വത്തില്‍ പണം വിതരണം ചെയ്തെന്നാണ് ഇടതുമുന്നണിയുടെ പരാതി. കുട്ടികള്‍ക്കടക്കം പണം കൊടുത്തെന്നും പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
Read Moreവിമാനത്താവളത്തിലേക്കുള്ള ടോൾ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ബിഎംടിസി വിമാനത്താവള ബസുകളിൽ നിരക്ക് കൂട്ടി.
ബെംഗളൂരു∙ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ടോൾ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ബിഎംടിസി വായുവജ്ര ബസുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടി. പ്രതിദിന ടിക്കറ്റ് നിരക്ക് ഒരു രൂപ വർധിപ്പിച്ചപ്പോൾ പ്രതിമാസ പാസ് നിരക്ക് 30 രൂപ വർധിപ്പിച്ചു. ടോൾ പ്ലാസ് കടക്കുന്നതിന് ബസിന് ഒരു ദിവസം ഇരുവശത്തേക്കുമായി 260 രൂപ ഉണ്ടായിരുന്നത് 270 രൂപയായും റൗണ്ട് ട്രിപ്പ് 385 രൂപ ഉണ്ടായിരുന്നത് 405 രൂപയായുമായാണ് ഉയർത്തിയത്. ബസിനുള്ള പ്രതിമാസ പാസ് നിരക്ക് 8585 രൂപയിൽ നിന്ന് 8945 രൂപയാക്കി. നഗരത്തിലെ വിവിധ മേഖലകളിൽ നിന്ന് വിമാനത്താവളത്തിലേക്ക്…
Read Moreമലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞിനെ മരുന്നു മാറി കുത്തിവെച്ചു; ശരീരം തളർന്നു.
ബെംഗളൂരു∙ മരുന്നു മാറി കുത്തിവച്ചതിനെ തുടർന്ന് മലയാളി ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്റെ ശരീരം തളർന്നതായി പരാതി. ചികിൽസാ പിഴവിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശി ദാസറഹള്ളിയിൽ താമസിക്കുന്ന എം.വി മനോജിന്റെ രണ്ടു വയസ്സുള്ള മകൻ നിരഞ്ജയ് ആണ് ശരീരം തളർന്ന് കിടപ്പിലായത്. കുട്ടി ജനിച്ച് ഏഴു മാസമായപ്പോൾ ശ്വാസതടസ്സത്തെ തുടർന്നാണ് യശ്വന്ത്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അസുഖം ഭേദമായി ആശുപത്രി വിടാൻ ഒരുങ്ങവെ ഡ്യൂട്ടി നഴ്സ് നൽകിയ കുത്തിവയ്പിനു പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി അവശനാവുകയായിരുന്നു. ഒന്നര വർഷം കഴിഞ്ഞിട്ടും അവയവങ്ങൾ…
Read Moreതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം നടത്തിയ റെയ്ഡിൽ പിടിച്ചത് ഒന്നേകാല്‍ കോടിയും, സ്വർണവും മറ്റ് സമ്മാനങ്ങളും!
ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്ന ശേഷം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ പത്തോളം കേസുകൾ റജിസ്റ്റർ ചെയ്തു. പണം, സ്വർണം, സമ്മാനങ്ങൾ ഉൾപ്പെടെ രണ്ടരക്കോടി രൂപയുടെ വസ്തുക്കളും സംസ്ഥാനത്തു പലയിടങ്ങളിലായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. 1.21 കോടി രൂപ, 49.17 ലക്ഷം രൂപയുടെ സ്വർണം, 704 ലീറ്റർ മദ്യം, ആയിരത്തിലധികം പ്രഷർകുക്കർ, സാരികൾ, 160 ലാപ്ടോപ്, എട്ട് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. മൂക്കുത്തി, മോതിരം, കമ്മൽ തുടങ്ങി ചെറിയ ആഭരണങ്ങളാക്കിയ സ്വർണം ദേവനഹള്ളിയിൽ വാഹന പരിശോധനയ്ക്കിടെ കാറിൽ…
Read Moreനമ്മ മെട്രോയിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാൻ കഴിയാതെ സുരക്ഷാ ജീവനക്കാർ വലയുന്നു.
ബെംഗളൂരു: നമ്മ മെട്രോയിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ നിയന്ത്രിക്കാൻ കഴിയാതെ സുരക്ഷാ ജീവനക്കാർ വലയുന്നു. രാത്രിനേരത്താണ് മദ്യപർ സംഘമായി കയറുന്നത്. മദ്യപിച്ച് വാഹനമോടിച്ച് പൊലീസിന്റെ പിടിയിലാകുന്നതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പലരും യാത്ര മെട്രോയിലേക്ക് മാറ്റിയത്. തിരക്കേറിയ സമയങ്ങളിൽ പരിശോധനയ്ക്ക് നിർവാഹമില്ലെന്നാണ് ബിഎംആർസിഎൽ നിലപാട്. ഡൽഹി മെട്രോയിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവരെ പിടികൂടാൻ ആൽക്കോ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നമ്മ മെട്രോയിൽ ഇതിനുള്ള നടപടികൾ വൈകുകയാണ്. മെട്രോയിലെ മുൻവശത്തെ രണ്ട് വാതിലുകളിലൂടെയുള്ള പ്രവേശനം സ്ത്രീകൾക്ക് മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പുരുഷൻമാർ ഇതിലെ കയറുന്നതു സംബന്ധിച്ച തർക്കവും പതിവാണ്. ഇരിപ്പിടങ്ങളിൽ സ്ത്രീ…
Read More