66 മിനിറ്റില്‍ സി.കെ വിനീത് നേടിയ നിര്‍ണ്ണായക ഗോളില്‍ കേരള ബ്ലാസ്റ്റെര്സ് സെമി ഫൈനലില്‍.സെമിയില്‍ എതിരാളികള്‍ ഡല്‍ഹി.

കൊച്ചി: ഐഎസ്എല്ലിലെ അവസാന സെമിഫൈനലിസ്റ്റുകളെ നിര്‍ണിയിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ചു. കളിയുടെ 66 മിനിറ്റില്‍ സി.കെ വിനീത് നേടിയ നിര്‍ണ്ണായക ഗോളാണ് 1-0 എന്ന നിലയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചത്. മുഹമ്മദ് റാഫിയില്‍ നിന്നും ലഭിച്ച പന്തുമായി ഇടതു വിങ്ങില്‍നിന്നായിരുന്നു വീനീതിന്റെ മുന്നേറ്റം. സെമിയില്‍ ഡെല്‍ഹി ഡൈനാമോസിനെ കേരളാ ബ്ലാസ്റ്റേഴ്സ് നേരിടും

  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ

ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയായിരുന്നു. അധികം ഗോളവസരങ്ങളൊന്നും പിറക്കാതിരുന്ന ആദ്യപകുതിയില്‍ വിജയം അനിവാര്യമായ നോര്‍ത്ത് ഈസ്റ്റാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. സി.കെ വിനീതും ബെല്‍ഫോര്‍ട്ടും ബ്ലാസ്റ്റേഴ്സിനായി കഠിനാധ്വാനം ചെയ്തെങ്കിലും ഗോളിലേക്ക് വഴിതുറക്കാനായില്ല. പലപ്പോഴും പരുക്കന്‍ അടവുകളിലേക്ക് നീങ്ങിയ മത്സരത്തില്‍ മുപ്പതാം മിനിട്ടില്‍ സി.കെ വീനീതിനും 33 മിനിട്ടില്‍ റിനോ ആന്റോയും മഞ്ഞക്കാര്‍ഡ് കണ്ടു. തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമായിരുന്നു കണ്ടെതങ്കില്‍ കളി പുരോഗമിക്കുതോറും നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഇരച്ചുകയറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts