ജയലളിതക്ക് ഹൃദയാഘാതം;അപ്പോളോ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ചെന്നൈ :തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. ജയലളിതയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് ചെന്നെ അപ്പോളോ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. തമിഴ്നാട് ഗവര്‍ണര്‍ 10.45ന് ആശുപത്രിയിലെത്തും. മന്ത്രിസഭയിലെ പ്രമുഖരും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും ഇതിനോടകം തന്നെ ആശുപത്രിയിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരോടും ആശുപത്രിയിലെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില മോശമായത്തിനു പിന്നാലെ സംസ്ഥാനത്ത് എല്ലായിടത്തും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ നവംബര്‍ 19നാണ് ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്ന ജയലളിതയെ ഐ.സി.യുവില്‍ നിന്ന് റൂമിലേക്ക് മാറ്റിയത്. വേണമെങ്കില്‍ വീട്ടില്‍ പോകാമെന്ന് ഡോക്ടര്‍മാര്‍…

Read More

66 മിനിറ്റില്‍ സി.കെ വിനീത് നേടിയ നിര്‍ണ്ണായക ഗോളില്‍ കേരള ബ്ലാസ്റ്റെര്സ് സെമി ഫൈനലില്‍.സെമിയില്‍ എതിരാളികള്‍ ഡല്‍ഹി.

കൊച്ചി: ഐഎസ്എല്ലിലെ അവസാന സെമിഫൈനലിസ്റ്റുകളെ നിര്‍ണിയിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ചു. കളിയുടെ 66 മിനിറ്റില്‍ സി.കെ വിനീത് നേടിയ നിര്‍ണ്ണായക ഗോളാണ് 1-0 എന്ന നിലയില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിച്ചത്. മുഹമ്മദ് റാഫിയില്‍ നിന്നും ലഭിച്ച പന്തുമായി ഇടതു വിങ്ങില്‍നിന്നായിരുന്നു വീനീതിന്റെ മുന്നേറ്റം. സെമിയില്‍ ഡെല്‍ഹി ഡൈനാമോസിനെ കേരളാ ബ്ലാസ്റ്റേഴ്സ് നേരിടും ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയായിരുന്നു. അധികം ഗോളവസരങ്ങളൊന്നും പിറക്കാതിരുന്ന ആദ്യപകുതിയില്‍ വിജയം അനിവാര്യമായ നോര്‍ത്ത് ഈസ്റ്റാണ് കൂടുതല്‍ ആക്രമിച്ച് കളിച്ചത്. സി.കെ വിനീതും ബെല്‍ഫോര്‍ട്ടും…

Read More

അമേരിക്കയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ മരിച്ചു.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ഓക്‌ലാന്റിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. നിശാപാര്‍ട്ടി നടക്കുമ്പോഴാണ് തീപിടുത്തമുണ്ടായത്. തീ വ്യാപിച്ചതോടെ ആളുകള്‍ കെട്ടിടത്തിന് പുറത്തേക്ക് കടക്കാം തിക്കുംതിരക്കും കൂട്ടിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി. നൂറോളം  പേര്‍ സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രാദേശിക സമയം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് പുലര്‍ച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പാര്‍ട്ടി നടത്തിയതെന്ന്…

Read More
Click Here to Follow Us