25 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് ആവര്‍ത്തിക്കാന്‍ വീണ്ടും മാധുരിയും സഞ്ജയ് ദത്തും.

മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ബോളിവുഡിന്‍റെ പ്രിയ താരജോഡികളായിരുന്നു. നിരവധി ചിത്രങ്ങളാണ് ഇരുവരുടെയും അഭിനയത്തിലൂടെ സൂപ്പര്‍ഹിറ്റായത്. ഇപ്പോഴിതാ, 25 വര്‍ഷങ്ങള്‍ക്ക് ശേഷം കരണ്‍ ജോഹറിന്‍റെ ‘കളങ്ക്’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുകയാണ്. ചരിത്രകഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഭട്ട്, സൊനാക്ഷി സിന്‍ഹ, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍ തുടങ്ങിയവരും ഉണ്ട്. അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്. കളങ്ക് എന്ന സിനിമ വളരെ അഭിമാനത്തോടും ആകാംഷയോടും കൂടിയാണ് പ്രഖ്യാപിക്കുന്നതെന്ന് കരണ്‍ ട്വിറ്ററില്‍ കുറിച്ചു. 2019 ഏപ്രില്‍…

Read More

എനിക്ക് നല്‍കിയ ഉപദേശം സ്വയം പാലിക്കൂ, മോദിയോട് മന്‍മോഹന്‍ സിംഗ്.

ന്യൂഡല്‍ഹി: കത്വ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശബ്ദതയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. താന്‍ പ്രധാനമന്ത്രി പദത്തില്‍ ഇരുന്നപ്പോള്‍ മോദി നല്‍കിയ ഉപദേശങ്ങള്‍ സ്വയം പാലിക്കണമെന്നും കൂടുതല്‍ സംസാരിക്കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കത്വ സംഭവത്തില്‍ പ്രധാനമന്ത്രി പരോക്ഷമായെങ്കിലും പ്രതികരിച്ചത്. ഡല്‍ഹിയില്‍ നടന്ന ഡോ. ബി. ആര്‍ അംബേദ്കര്‍ അനുസ്മര ചടങ്ങില്‍ വച്ച് ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ഉറപ്പാക്കുമെന്നും കുറ്റം ചെയ്തവരെ വെറുതെ വിടില്ലെന്നും…

Read More

മഞ്ചിന്‍റെ പുതിയ പരസ്യത്തില്‍ കണ്ണിറുക്കി പ്രിയാ വാര്യര്‍!

പ്രിയ വാര്യര്‍ എന്നുകേള്‍ക്കുമ്പോള്‍ കൊച്ചുകുട്ടികള്‍വരെ കണ്ണിറുക്കി വെടിയുതിര്‍ക്കുന്ന രംഗത്തോടെയാണ് ഓര്‍മ്മിക്കുന്നത് എന്നുതന്നെ പറയാം.  അത്രയ്ക്ക് പ്രിയയുടെ കണ്ണിറുക്കല്‍ വൈറലാണ്. ഇപ്പോഴിതാ, നടിയുടെ പുതിയ പരസ്യചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്. നെസ്ലെ മഞ്ച് ടിട്വന്റിയുടെ പരസ്യത്തിലും സഹതാരത്തെ കണ്ണിറുക്കി കാണിക്കുന്നുണ്ട് പ്രിയാ വാര്യര്‍. പരസ്യചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പ്രിയയെ വീണ്ടും കണ്ട സന്തോഷത്തിലാണ് പ്രിയയുടെ ആരാധകര്‍‍. വീഡിയോ കാണാം… ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒറ്റ സീനുകൊണ്ട് ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയ പ്രകാശ് വാര്യര്‍.…

Read More

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി

പാറ്റ്ന: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ യുവാവിനെ മര്‍ദ്ദിച്ച് തലകീഴായി കെട്ടിത്തൂക്കി. മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബീഹാറിലെ ഹിംഗോളി ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ കൂട്ടംകൂടി മര്‍ദ്ദിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ള ഒരു സംഘം ആളുകള്‍ യുവാവിനെ മര്‍ദ്ദിക്കുന്നത് നോക്കി നില്‍ക്കുന്നതായി വീഡിയോയില്‍ കാണാം. മര്‍ദ്ദിച്ചതിന് ശേഷമാണ് തലകീഴായി കെട്ടിത്തൂക്കിയത്. #WATCH Man beaten and hung upside down for stealing a mobile phone in Darbhanga's…

Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 46 റണ്‍സിന് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശരാക്കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ തോല്‍വികളില്‍ നിന്ന് കരകയറുന്നതിന്‍റെ സൂചനയാണ് ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ കാണാനായത്. പതുക്കെ തുടങ്ങി വിജയത്തിലെത്തുകയാണ് മുംബൈയുടെ പതിവ്. കഴിഞ്ഞ സീസണുകളിലും മുംബൈ ഇങ്ങനെയായിരുന്നു. ടീം ചാമ്പ്യന്‍മാരാകുമെന്ന ആരാധകരുടെ വിശ്വാസം കാക്കാന്‍ രോഹിത്തും സംഘവും ഇന്നലെ രണ്ടുംകല്‍പ്പിച്ചാണ് കളത്തിലിറങ്ങിയത്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ മുംബൈ 46 റണ്‍സിനാണ് വിജയിച്ചത്. മുംബൈയുടെ തിരിച്ചുവരവ് മാത്രമല്ല നായകന്‍ രോഹിത് ശര്‍മയുടെ മാസ് എന്‍ട്രിയും ഇന്നലത്തെ മത്സരത്തില്‍ സംഭവിച്ചു.…

Read More

പുട്ടപർത്തി സത്യസായി പ്രശാന്തി നിലയത്തിൽ കേരളത്തിൽ നിന്നുള്ള സായ് യൂത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷ പരിപാടികൾ നടത്തി.

പുട്ടപർത്തി: പുട്ടപർത്തി സത്യസായി പ്രശാന്തി നിലയത്തിൽ കേരളത്തിൽ നിന്നുള്ള സായ് യൂത്തിന്റെ നേതൃത്വത്തിൽ വിഷു ആഘോഷ പരിപാടികൾ നടത്തി. കേരള തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീൽ മുഖ്യാതിഥിയായിരുന്നു. യുവജനങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയും ഭജനയും നടത്തി. ടി.എസ്.രാധാകൃഷ്ണനും സംഘവും സംഗീത പരിപാടി നടത്തി. സത്യസായി സെൻട്രൽ ട്രസ്റ്റ് അംഗം രത്‌നാകർ, വൈസ് പ്രസിഡന്റ് എൻ.രമണി, സത്യസായി ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

Read More

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ.

ബെംഗളൂരു: ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ ഈ ആരോപണം. കേന്ദ്ര നൈപുണ്യവികസന സഹമന്ത്രിയാണ് ഹെഗ്ഡേ. കര്‍ണാടകയിലെ ഹവേരി ജില്ലയിലുള്ള റാണെബെന്നുരിലാണ് ഹെഗ്ഡേയുടെ സുരക്ഷാ  ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ കേന്ദ്രമന്ത്രിക്ക് എസ്‌കോര്‍ട്ട് പോയ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് പിന്നാലെയാണ് അനന്ത്കുമാര്‍ ഹെഗ്ഡേയുടെ വാഹനം ഉണ്ടായിരുന്നത്. അപകടം കണ്ട് ഡ്രൈവര്‍ പെട്ടന്ന് വാഹനം നിയന്ത്രിച്ചതിനാല്‍ താന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം…

Read More

ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും മഹാഭാരത കാലം മുതല്‍ ഉണ്ടായിരുന്നു: ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: മഹാഭാരത കാലം മുതല്‍തന്നെ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന് ബിജെപി നേതാവും ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് കുമാര്‍ ദേബ് അഭിപ്രായപ്പെട്ടു. അഗര്‍ത്തലയിലെ പ്രഗ്നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്‌ഷോപ്പില്‍ സംസാരിക്കവേയായിരുന്നു ദേബിന്‍റെ ഈ അവകാശവാദം. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. “മഹാഭാരത കാലത്ത് തന്നെ ഇന്റര്‍നെറ്റും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനും നിലനിന്നിരുന്നു. ധൃതരാഷ്ട്രരുടെ സാരഥിയായ സഞ്ജയക്ക് എങ്ങനെയാണ് കുരുക്ഷേത്ര യുദ്ധത്തെ കുറിച്ച് ഇത്ര വിശദമായി അന്ധനായ രാജാവിന് പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞത്? അതിനര്‍ഥം അവിടെ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നല്ലേ. ഉപഗ്രഹങ്ങളും സാങ്കേതികവിദ്യയും…

Read More

നോട്ട് അച്ചടിക്കാന്‍ പേപ്പറില്ല; കറന്‍സി ക്ഷാമം തുടരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി കറന്‍സി പേപ്പര്‍ ക്ഷാമവും. നോട്ട് അച്ചടിക്കാന്‍ പേപ്പര്‍ ഇല്ലാത്തതാണ് കറന്‍സിക്ഷാമം രൂക്ഷമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷം പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് കൂടുതല്‍ പേപ്പര്‍ ആവശ്യമായി വന്നു. പേപ്പര്‍ ഇറക്കുമതിയിലെ കുറവും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് പേപ്പര്‍ ലഭ്യതയെ ബാധിച്ചത്. ഇറക്കുമതിയില്‍ 30 ശതമാനം കുറവ് വന്നിട്ടുണ്ട്. അതേസമയം എംടിഎം കാലിയാകുന്നത് ഒരു താല്‍ക്കാലിക സംഭവമാണെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചത്. പര്യാപ്തമായ കറന്‍സി ബാങ്കുകളിലുണ്ടെന്നും അത് കൃത്യമായി വിതരണം…

Read More

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 കോടിരൂപയുടെ അനധികൃത പണം പിടികൂടി

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 കോടിരൂപയുടെ അനധികൃത പണം പിടികൂടിയെന്ന് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. 1500 ലീറ്റർ മദ്യവും വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തു. 350 കേസുകൾ റജിസ്റ്റർ ചെയ്തു. അനധികൃതമായി സ്ഥാപിച്ച 17, 693 പോസ്റ്ററുകളും 7711 ബാനറുകളും നീക്കം ചെയ്തതായും സഞ്ജീവ് കുമാർ പറഞ്ഞു.

Read More
Click Here to Follow Us