ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 46 റണ്‍സിന് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റ് ആരാധകരെ നിരാശരാക്കിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ തോല്‍വികളില്‍ നിന്ന് കരകയറുന്നതിന്‍റെ സൂചനയാണ് ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ കാണാനായത്.

പതുക്കെ തുടങ്ങി വിജയത്തിലെത്തുകയാണ് മുംബൈയുടെ പതിവ്. കഴിഞ്ഞ സീസണുകളിലും മുംബൈ ഇങ്ങനെയായിരുന്നു. ടീം ചാമ്പ്യന്‍മാരാകുമെന്ന ആരാധകരുടെ വിശ്വാസം കാക്കാന്‍ രോഹിത്തും സംഘവും ഇന്നലെ രണ്ടുംകല്‍പ്പിച്ചാണ് കളത്തിലിറങ്ങിയത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ബംഗളൂരുവിനെതിരായ മത്സരത്തില്‍ മുംബൈ 46 റണ്‍സിനാണ് വിജയിച്ചത്. മുംബൈയുടെ തിരിച്ചുവരവ് മാത്രമല്ല നായകന്‍ രോഹിത് ശര്‍മയുടെ മാസ് എന്‍ട്രിയും ഇന്നലത്തെ മത്സരത്തില്‍ സംഭവിച്ചു. 52 പന്തില്‍ 94 റണ്‍സെടുത്ത നായകനാണ് മുംബൈയുടെ ഇന്നിംഗ്‌സിന് കരുത്തായത്. 10 ഫോറും 5 സിക്‌സും ഹിറ്റ്മാന്‍റെ ബാറ്റില്‍ നിന്നും പിറന്നു. സെഞ്ച്വറി നേടുമെന്ന് കരുതിയെങ്കിലും ആന്‍ഡേഴ്‌സണിന്‍റെ ബോളില്‍ ക്രിസ് വോക്‌സിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts