ബെംഗളൂരു : തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാഹനപരിശോധനാ ചെക്പോസ്റ്റിൽ ഡ്യൂട്ടിക്കിടെ പൊലീസുകാരൻ ലോറിയിടിച്ചു മരിച്ചു. ബിഡദി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മഹാലിംഗയ്യ (39) ആണ് മരിച്ചത്. രാമനഗര ജില്ലയിലെ ഹെഗല്ല ചെക്പോസ്റ്റിൽ ശനിയാഴ്ച രാത്രിയാണു സംഭവം. അമിതവേഗത്തിലെത്തിയ ലോറി തടയാൻ ശ്രമിച്ചപ്പോൾ മഹാലിംഗയ്യയെ ഇടിച്ചിടുകയായിരുന്നു. ഗുരുതര പരുക്കുകളോടെ മഹാലിംഗയ്യയെ ആശുപത്രിയിലെത്തിച്ചിരുന്നു. ലോറി നിർത്താതെ പോയി. ഡ്രൈവർക്കായി കുമ്പളഗോഡ് പൊലീസ് അന്വേഷണം ഊർജിതമാക്കി.
Read MoreMonth: April 2018
സത്കര്‍മ്മത്തിന് പ്രധാന്യം നല്‍കി അക്ഷയതൃതീയ.
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ദിനമാണ് അക്ഷയതൃതീയ: എന്ന് അറിയപ്പെടുന്നത്. വർഷത്തിലെ ഏറ്റവും ആദരണീയങ്ങളായ ദിവസങ്ങളില്‍ ഒന്നും കൂടിയാണ് ഇത്. അക്ഷയ എന്ന വിശേഷണം ചില പ്രത്യേകവിശ്വാസങ്ങളെ ആധാരമാക്കിയാണ് ഈ ദിനത്തിന് ലഭിച്ചിരിക്കുന്നത്. ഈ ദിവസത്തില്‍ ചെയ്യുന്ന പുണ്യകർമങ്ങളുടെ ഫലം ക്ഷയമില്ലാത്തതാണെന്ന സങ്കല്പമാണ് ഈ സംജ്ഞകൾക്ക് ആസ്പദം. അക്ഷയതൃതീയനാളിൽ ചെയ്യുന്ന സത്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതൽക്കേ വിശ്വാസമുണ്ട്. അന്ന് ദാനധർമ്മങ്ങൾ നടത്തുന്നത് വലിയ പുണ്യമായി പലരും കരുതുന്നു. ഈ ദിനത്തില്‍ പ്രകൃതി പോലും ഒരുങ്ങി നില്‍ക്കുന്നതായി ജ്യോതിഷ പണ്ഡിതര്‍ പറയുന്നു. അക്ഷയ തൃതീയ ദിവസം…
Read Moreഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മരണം സ്വപ്നം കണ്ടുറങ്ങുന്ന സി.പി.എം നേതാവ്;ശക്തമായി പ്രതികരിച്ച് മറുപക്ഷം.
സോഷ്യല്‍ മീഡിയ പലര്‍ക്കും പല ലക്ഷ്യങ്ങള്‍ക്ക് ഉള്ളതാണ് ,ചിലര്‍ക്ക് അത് നേരം പോക്ക് ,ചിലര്‍ക്ക് സൌഹൃദം പങ്കുവക്കാനുള്ള വേദി ,ചിലര്‍ക്ക് സ്വന്തം അമര്‍ഷം രേഖപ്പെടുത്താനുള്ള സ്ഥലം ,ചിലര്‍ക്ക് അത് പ്രതികരിക്കാനുള്ള സ്ഥലം അങ്ങനെ അങ്ങനെ .. സോഷ്യല്‍ മീഡിയയില്‍ വരുന്ന പല പ്രതികരണങ്ങളും ചിന്തിക്കാതെ ചെയ്യുന്നതാണ് എങ്കിലും പലര്‍ക്കും സ്വന്തം “ജീവിതം തന്നെ “മാറ്റിമറിക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായി ,ചിലര്‍ക്ക് ജോലി പോയി ,ഒരു സാഹിത്യ കാരനും റേഡിയോ ജോക്കിയും ജീവല്‍ ഭയം കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞതും നമ്മള്‍ കണ്ടു.…
Read Moreഅനധികൃത ട്രെക്കിങ് നടത്താനൊരുങ്ങിയ”ത്രില്ലോഫീലിയ”പോർട്ടലിനെതിരെ നടപടി
ബെംഗളൂരു: അനധികൃത ട്രെക്കിങ് നടത്താനൊരുങ്ങിയ ട്രാവൽ പോർട്ടലിനെതിരെ നടപടി. കോലാർ ജില്ലയിലെ അന്തര വനമേഖലയിലേക്കാണ് കഴിഞ്ഞ ദിവസം 80 അംഗ സംഘം ട്രെക്കിങ്ങിന് എത്തിയത്. കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു മാസമായി കർണാടക വനംവകുപ്പ് ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തിയിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിയ സഞ്ചാരികളെ വനത്തിനുള്ളിലേക്കു പ്രവേശിക്കുന്നത് ജീവനക്കാർ തടഞ്ഞു. ഓൺലൈൻ ടൂർ ഓപ്പറേറ്റർമാരായ ത്രില്ലോഫീലിയ എന്ന സ്ഥാപനത്തിന്റെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്. കർണാടക ഇക്കോ ടൂറിസം ഡവലപ്മെന്റ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള 11 ട്രെക്കിങ് പോയിന്റുകൾക്കാണ് വനംവകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.
Read Moreസെല്‍ഫി അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു; നന്ദിഹിൽസിലെ ടിപ്പു മുനമ്പിൽ സംരക്ഷണ വേലി നിർമിക്കുന്നു.
ബെംഗളൂരു: വിനോദസഞ്ചാര കേന്ദ്രമായ നന്ദിഹിൽസിലെ ടിപ്പു മുനമ്പിൽ സംരക്ഷണ വേലി നിർമിക്കുന്നു. മലമുകളിലെ ഏറ്റവും ഉയരംകൂടിയ മേഖലയായ ടിപ്പു മുനമ്പിൽനിന്ന് താഴേക്കു വീണുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു നടപടി. പത്തടി ഉയരത്തിലാണ് ഇരുമ്പ് നെറ്റ് കൊണ്ടുള്ള വേലി ഹോർട്ടികൾച്ചർ വകുപ്പ് നിർമിക്കുന്നത്. 25 ലക്ഷം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഹോർട്ടികൾച്ചർ വകുപ്പ് സ്പെഷൽ ഓഫിസർ എൻ.രമേശ് പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഇവിടെ രണ്ടു ജീവനക്കാരെ നിയമിച്ചെങ്കിലും പലരും മൊബൈൽ ഫോണിൽ സെൽഫിയെടുക്കാനും മറ്റും സംരക്ഷണഭിത്തിയിൽ കയറുന്ന സാഹചര്യമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെനിന്ന് താഴേക്കുവീണ…
Read Moreഖത്തര്‍ എയര്‍വേയ്സില്‍ മുഴുവന്‍ സമയവും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകും.
ദോഹ: പറക്കുന്ന വിമാനത്തിൽ പൂർണമായും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ (ഗേറ്റ് ടു ഗേറ്റ്) കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതി. നേരത്തേ, വിമാനം സമുദ്രനിരപ്പിൽനിന്നു ചുരുങ്ങിയത് 3,000 മീറ്റർ ഉയരത്തിൽ പറക്കുമ്പോൾ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നത് എന്നാല്‍, ഇനി മുതല്‍ മുഴുവൻ സമയവും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതോടെ, വിമാനയാത്രയില്‍ ഗേറ്റ് ടു ഗേറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന മേന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തർ. 2017 നവംബർ മുതൽ 2018 ജനുവരി വരെ സേവനദാതാക്കൾ, ബന്ധപ്പെട്ട മറ്റു കക്ഷികൾ, വിമാനയാത്രക്കാർ എന്നിവരെല്ലാമായി…
Read Moreകത്വ ഇഫക്ട്: സ്ത്രീകളെ അടവും തടവും പഠിപ്പിച്ച് പീറ്റര്‍ ഹെയ്ന്‍.
ഇന്ത്യന്‍ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ സൂപ്പര്‍ സ്റ്റാറായ പീറ്റര്‍ ഹെയ്ന്‍ സ്ത്രീകള്‍ക്കായി സ്വയം സുരക്ഷാ ടെക്നിക് പഠിപ്പിക്കുന്നു. ട്വിറ്ററിലൂടെയാണ് പീറ്റര്‍ ഹെയ്നിന്‍റെ അധ്യാപനം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പീറ്റര്‍ ഹെയ്നിന്‍റെ ട്വീറ്റ്. നാല് തരത്തിലുള്ള ടെകിനിക്കുകളാണ് പീറ്റര്‍ ഹെയ്ന്‍ പരിചയപ്പെടുത്തുന്നത്. ഓരോന്നും എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ ടെക്നിക്ക് എന്ന തലക്കെട്ടോടെയാണ് പീറ്റര്‍ ഹെയ്ന്‍ ഇവ ട്വീറ്റ് ചെയ്തിരിക്കുന്നത്. അല്‍പം മനഃസാന്നിധ്യം ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന പ്രതിരോധ രീതികളാണ് ഇവയെല്ലാം. പീറ്റര്‍…
Read Moreഅകലുമ്പോള്‍ അരികെ അണയാന്‍… മഴയത്തിലെ ആദ്യ ഗാനമെത്തി.
ദേശീയ പുരസ്കാര ജേതാവ് സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ‘അകലുമ്പോള്‍ അരികെ അണയാന്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായിരിക്കുന്നത്. ഗോപീസുന്ദറിന്‍റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, തമിഴ് താരം നികേഷ് റാം, ബാലതാരം നന്ദന വര്‍മ, മനോജ് കെ ജയന്‍, ശാന്തികൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഴയത്ത് ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ്. കുടുംബ ബന്ധങ്ങളിലൂടെ വികസിക്കുന്ന പ്രമേയമാണ് ചിത്രത്തിന്‍റെത്. ഏപ്രില്‍ 27ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Read Moreഅമേരിക്കയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി, ഭാര്യ സൗമ്യ, മകൾ സാച്ചി, മകന്‍ സിദ്ധാന്ത് എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. കാര്‍ ഒഴുക്കില്‍പ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരില്‍ കണ്ടിരുന്നു. സംഭവം കണ്ടയുടന്‍ അവര്‍ പോലീസില്‍…
Read Moreസ്ഥാനാർഥി പട്ടികയില്‍ പേരില്ല; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി നേതാവിന്‍റെ പൊട്ടിക്കരച്ചിൽ സോഷ്യല്‍ മീഡിയയില്‍ വൈറൽ! മുൻ എംഎൽഎ കൂടിയായ ശഷിൽ. ജി. നമോഷിയാണ് മാധ്യമങ്ങൾക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞത്. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിലും തന്‍റെ പേരില്ല എന്നറിഞ്ഞപ്പോള്‍ നേതാവിന് സങ്കടം അടക്കാനായില്ല. ഗുൽബർഗ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുമെന്ന്‍ പ്രതീക്ഷിച്ച നമോഷി, അവിടെ എല്ലാ പ്രവർത്തനങ്ങളും കാലേകൂട്ടി തുടങ്ങി വെച്ചിരുന്നു. ഒടുവില്‍ പട്ടിക പുറത്തുവന്നപ്പോൾ പുള്ളിക്കാരന്‍ ഔട്ട്! ഇക്കാര്യം വ്യക്തമാക്കാന്‍ പത്ര സമ്മേളനം നടത്തിയപ്പോഴാണ് നേതാവ് പൊട്ടിക്കരഞ്ഞത്. #WATCH: BJP's…
Read More