അമേരിക്കയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെടുത്തു.

സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി, ഭാര്യ സൗമ്യ, മകൾ സാച്ചി, മകന്‍ സിദ്ധാന്ത് എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

കാര്‍ ഒഴുക്കില്‍പ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരില്‍ കണ്ടിരുന്നു. സംഭവം കണ്ടയുടന്‍ അവര്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ പോലീസും ഹെലികോപ്ടറും എത്തി ഈല്‍ നദിയില്‍ ഒരുപാട് നേരം നിരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരം ലഭിക്കാനോ കാര്‍ കിടന്ന സ്ഥലം കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല.

അപകടം നടന്ന സ്ഥലത്തുനിന്ന് ഏഴു മൈൽ അകലെനിന്നു സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാറിനുള്ളില്‍ നിന്നും സന്ദീപിന്‍റെയും സാച്ചിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നീട് സിദ്ധാന്തിന്‍റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാല്‍ ഇന്ത്യയിലെത്തിക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുറഞ്ഞ വിലയിൽ കേരള സർക്കാർ മദ്യം 'മിന്നൽ മാജിക്' ഉടൻ വിപണിയിലേക്ക്; ഒരു കുപ്പി വില അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
[masterslider id="10"]

Related posts