റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടായാൽ നഷ്ടപരിഹാരം ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുമെന്ന് ബി.ബി.എം.പി.

ബെംഗളൂരു : റോഡിലെ കുഴികൾ സമയബന്ധിതമായി നികത്താൻ തങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇനി ആർക്കെങ്കിലും റോഡിലെ കുഴികളിൽ വീണ് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ജോലിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ്.

റോഡിന്റെ മോശം അവസ്ഥ കാരണം അപകടത്തിൽ പെടുകയാണെങ്കിൽ ബി.ബി.എം.പി യോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

മഴക്കെടുതി നേരിടാൻ പാലികെ സ്വീകരിച്ച നടപടികൾ വിശദീകരിക്കവെയാണ് ഉദ്യോഗസ്ഥർക്ക് കമ്മീഷന്റെ നിർദ്ദേശം.

മഴയെ നേരിടാനുള്ള ജോലികൾക്ക് 46 കോടി അനുവദിച്ചു.ജോലി സമയബന്ധിതമായി നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ 4 സ്പെഷൽ കമ്മീഷണർമാരെ ചുമതലപ്പെടുത്തി. ജോലികൾ പൂർത്തിയാകുന്നത് വരെ അവധികൾ റദ്ദാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts