സ്ഥാനാർഥി പട്ടികയില്‍ പേരില്ല; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി നേതാവിന്‍റെ പൊട്ടിക്കരച്ചിൽ സോഷ്യല്‍ മീഡിയയില്‍ വൈറൽ!

മുൻ എംഎൽഎ കൂടിയായ ശഷിൽ. ജി. നമോഷിയാണ് മാധ്യമങ്ങൾക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞത്. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിലും തന്‍റെ പേരില്ല എന്നറിഞ്ഞപ്പോള്‍ നേതാവിന് സങ്കടം അടക്കാനായില്ല.

  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ

ഗുൽബർഗ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുമെന്ന്‍ പ്രതീക്ഷിച്ച നമോഷി, അവിടെ എല്ലാ പ്രവർത്തനങ്ങളും കാലേകൂട്ടി തുടങ്ങി വെച്ചിരുന്നു. ഒടുവില്‍ പട്ടിക പുറത്തുവന്നപ്പോൾ പുള്ളിക്കാരന്‍ ഔട്ട്‌! ഇക്കാര്യം വ്യക്തമാക്കാന്‍ പത്ര സമ്മേളനം നടത്തിയപ്പോഴാണ് നേതാവ് പൊട്ടിക്കരഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
[masterslider id="10"]

Related posts