പത്രത്തില്‍ ഇനി പരസ്യം കാണാം ലൈവായി !

പരസ്യങ്ങളില്‍ പ്രതീതി യാഥാര്‍ത്ഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി) സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഡെയ്ലി ന്യൂസ് ആന്‍റ് അനാലിസിസ് (ഡിഎന്‍എ) പത്രം. പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ സ്കാന്‍ ചെയ്താല്‍ ഡിഎന്‍എയുടെ എ.ആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ആപ്പ് വഴി അവ ലൈവായി കാണുകയും ചെയ്യാം. വായനക്കാര്‍ക്ക് ഉല്‍പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പകരാന്‍ കഴിയും എന്നതാണ് പുതിയ ടെക്നിക്കിന്‍റെ സാധ്യത.  അച്ചടി മാധ്യമത്തിന്‍റെ സാധ്യതകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ച് പുതിയ കാലത്തെ വായനക്കാര്‍ക്കും പരസ്യദാതാക്കള്‍ക്കും മെച്ചപ്പെട്ട അനുഭവം സാധ്യമാക്കുകയാണ് പുതിയ ഉദ്യമം ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിഎന്‍എ സിഇഒ സഞ്ജീവ് ഗാര്‍ഗ്…

Read More

ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞു ‘തീര്‍ത്തു’… കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ ഡല്‍ഹി നാണംകെട്ടു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരവേറ്റത് തല്ലിതകര്‍ത്തും എറിഞ്ഞൊതുക്കിയും. ബാറ്റ്‌സ്മാരുടെ വെടിക്കെട്ട് ഇന്നിങ്‌സിനു ശേഷം ബൗളര്‍മാരും ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എറിഞ്ഞൊതുക്കുകയായിരുന്നു. 71 റണ്‍സിനാണ് ഡല്‍ഹിയെ നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 59 റണ്‍സെടുത്ത നിതീഷ് റാണയുടെയും 41 റണ്‍സെടുത്ത ആന്ദ്രേ റസലിന്ററയും മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 129…

Read More

കോടതി അനുമതിയോടെ ദിലീപ് വീണ്ടും വിദേശത്തേക്ക്; ഒപ്പം കാവ്യയും മീനാക്ഷിയും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടന്‍ ദിലീപിന് വിദേശത്ത്‌ പോകാന്‍ കോടതിയുടെ അനുമതി. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം അവസാനം നിശ്ചയിച്ചിരിക്കുന്ന യാത്രയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ഉണ്ടാകുമെന്നും സൂചനയുണ്ട്. ദിലീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്‍റെ പ്രചരണാര്‍ത്ഥമാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്. ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. ഇത് സംബന്ധിച്ച് അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ ദിലീപിന് അനുകൂലമാവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് നടത്തുന്ന രണ്ടാമത്തെ വിദേശയാത്രയാണിത്‌. ദിലീപിന്‍റെ…

Read More

ഡേറ്റിങ് വെബ്സൈറ്റിലൂടെ ബെംഗളൂരുവിലെ യുവ വ്യവസായിയുടെ 60 ലക്ഷം രൂപ കവർന്നതായി പരാതി.

ബെംഗളൂരു : ഡേറ്റിങ് വെബ്സൈറ്റിലൂടെ ബെംഗളൂരുവിലെ യുവ വ്യവസായിയുടെ 60 ലക്ഷം രൂപ കവർന്നതായി പരാതി. ഡേറ്റിങ്ങിന് താൽപര്യമറിയിച്ച് എത്തിയ യുവതി വിവിധ തവണകളിലായി ഒരു വർഷത്തിനുള്ളിൽ പണം കവരുകയായിരുന്നു. കൊൽക്കത്ത സ്വദേശിനിയെന്ന പേരിലാണ് ഇവർ ചാറ്റിങ് നടത്തിയിരുന്നത്. പിതാവിന്റെ ഹൃദയശസ്ത്രക്രിയക്കായി 59 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. മൂന്ന് തവണകളായാണ് പണം കൈമാറിയത്. വഞ്ചിതനായെന്ന് മനസ്സിലായതിനെ തുടർന്ന് യുവാവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു.

Read More

ബിഎംടിസി ബസിലെ യാത്രക്കാർക്കു പരാതി സംബന്ധിച്ച തുടർ നടപടികൾ ഇനി വെബ് സൈറ്റിലൂടെ അറിയാം.

ബെംഗളൂരു: ബിഎംടിസി ബസിലെ യാത്രക്കാർക്കു പരാതി സംബന്ധിച്ച തുടർ നടപടികൾ ഇനി വെബ് സൈറ്റിലൂടെ അറിയാം. പരാതിയുടെ നമ്പർ നൽകിയാൽ ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികൾ മനസ്സിലാക്കാം. നിലവിൽ ടോൾ ഫ്രീ നമ്പർ വഴി പരാതി നൽകിയാൽ തുടർവിവരങ്ങൾ അതതു ഡിവിഷനൽ ഓഫിസിലെത്തിയാൽ മാത്രമേ അറിയാൻ സാധിച്ചിരുന്നുള്ളൂ. ഒരു മാസത്തിനുള്ളിൽ പുതിയ സംവിധാനം നടപ്പിലാകും. ബിഎംടിസി വെബ്സൈറ്റിലൂടെ പരാതികളുടെ തൽസ്ഥിതി അറിയാൻ സാധിക്കുന്നതിലൂടെ കൂടുതൽ സുതാര്യത കൈവരുമെന്നാണു ബിഎംടിസി അധികൃതരുടെ പ്രതീക്ഷ. ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചാണു കൂടുതൽ പരാതികൾ ലഭിക്കുന്നത്. ചില്ലറ നൽകാത്തതിന്റെ…

Read More

വീണ്ടും വേനല്‍ മഴ..

ബെംഗളൂരു : കടുത്ത ചൂടിന് ആശ്വാസമായി നഗരത്തിൽ വീണ്ടും മഴയെത്തി. ഇന്നലെ വൈകിട്ടാണ് ഇടിയോടു കൂടിയ മഴ പെയ്തത്. മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നഗരത്തിൽ 35 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലത്തെ കൂടിയ താപനില. കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസ്. വടക്കൻ കർണാടകയിൽ രണ്ട് ദിവസമായി തുടരുന്ന വേനൽമഴയും ഇടിമിന്നലും വ്യാപക നാശം വിതച്ചു. യാദ്ഗീർ, റായ്ച്ചൂർ, വിജയാപുര എന്നിവിടങ്ങളിലാണ് മഴപെയ്തത്. ഗദക് ജില്ലയിൽ മിന്നലേറ്റ് ആറുപേർ മരിച്ചു. ഹനുമന്തയ്യ (40), ബാലഭീമ (12), മൗനിഷ്…

Read More

‘വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം’; കനയ്യകുമാര്‍.

ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കവേ കൊല്ലപ്പെട്ട കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് നേതാവ് കനയ്യകുമാര്‍ രംഗത്തെത്തി. ക്രൂരമായി പീഡിപ്പിച്ച പ്രതികളെ സംരക്ഷിക്കാന്‍ ദേശീയപതാകയേന്തി പ്രതിഷേധിച്ച ബിജെപി നേതാക്കന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കനയ്യകുമാര്‍ ഉയര്‍ത്തുന്നത്. പെണ്‍കുട്ടികളെ ആക്രമിക്കുന്നവരേയും ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും കര്‍ശനമായി ശിക്ഷിക്കണമെന്ന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യത്ത് വേരുപിടിക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നുവെന്ന് എം.പി മുഖ്യമന്ത്രി

ഷാജാപൂര്‍ (മധ്യപ്രദേശ്): രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷാജാപൂരില്‍ കര്‍ഷകരുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  ശിവരാജ് സിംഗ് ചൗഹാന്‍. നോട്ടുനിരോധനത്തിന് മുന്‍പ് 15,00,000 കോടി മൂല്യമുള്ള കറന്‍സി വിപണിയിലുണ്ടായിരുന്നു. നോട്ടുനിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ന്നു. എന്നാല്‍ പുതുതായി ഇറക്കിയ രണ്ടായിരം നോട്ട് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചില സംഘടിത ശക്തികള്‍ വിപണിയില്‍ രണ്ടായിരത്തിന്‍റെ കൃത്രിമ ക്ഷാമം…

Read More

സൗദിയില്‍ നിന്നും മടങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന.

സൗദി: സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാകുന്നതിന്‍റെ ഭാഗമായി സൗദിയില്‍നിന്നും ജോലി നിര്‍ത്തി മടങ്ങുന്ന വിദേശികളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുന്നവരുടെ എണ്ണവും കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ പകുതിയിലധികം കുറഞ്ഞതായി പറയപ്പെടുന്നു. സൗദിയില്‍ നിന്ന് ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം വിദേശികള്‍ ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നു പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ എട്ടു ലക്ഷത്തിലധികം വിദേശികള്‍ മടങ്ങി. പുതിയ സ്വദേശീവല്‍ക്കരണ പദ്ധതികള്‍, വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി തുടങ്ങിയ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടവരും, ചെലവ് താങ്ങാനാകാതെ സ്വയം മടങ്ങുന്നവരും…

Read More

രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.

ന്യൂഡല്‍ഹി: രാജ്യത്ത് ഇത്തവണ മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. എന്നാല്‍ എല്‍ നിനോ പ്രതിഭാസം മണ്‍സൂണിനെ ബാധിക്കാന്‍ ഇടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ വിവരമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷവും സാധാരണ രീതിയിലുള്ള മണ്‍സൂണാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. സാധരണ രീതിയിലുള്ള മഴ ലഭിക്കുന്നത് മികച്ച കാര്‍ഷിക വിളവിന് സഹായിക്കും. ഏകദേശം 97 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Read More
Click Here to Follow Us