ബിഎംടിസി ബസിലെ യാത്രക്കാർക്കു പരാതി സംബന്ധിച്ച തുടർ നടപടികൾ ഇനി വെബ് സൈറ്റിലൂടെ അറിയാം.

ബെംഗളൂരു: ബിഎംടിസി ബസിലെ യാത്രക്കാർക്കു പരാതി സംബന്ധിച്ച തുടർ നടപടികൾ ഇനി വെബ് സൈറ്റിലൂടെ അറിയാം. പരാതിയുടെ നമ്പർ നൽകിയാൽ ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികൾ മനസ്സിലാക്കാം. നിലവിൽ ടോൾ ഫ്രീ നമ്പർ വഴി പരാതി നൽകിയാൽ തുടർവിവരങ്ങൾ അതതു ഡിവിഷനൽ ഓഫിസിലെത്തിയാൽ മാത്രമേ അറിയാൻ സാധിച്ചിരുന്നുള്ളൂ. ഒരു മാസത്തിനുള്ളിൽ പുതിയ സംവിധാനം നടപ്പിലാകും. ബിഎംടിസി വെബ്സൈറ്റിലൂടെ പരാതികളുടെ തൽസ്ഥിതി അറിയാൻ സാധിക്കുന്നതിലൂടെ കൂടുതൽ സുതാര്യത കൈവരുമെന്നാണു ബിഎംടിസി അധികൃതരുടെ പ്രതീക്ഷ.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചാണു കൂടുതൽ പരാതികൾ ലഭിക്കുന്നത്. ചില്ലറ നൽകാത്തതിന്റെ പേരിലുള്ള ശകാരം, ബാക്കി തുക നൽകാനുള്ള മടി, ബസുകളുടെ ശോചനീയാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പരാതികളിലേറെയും. നിലവിൽ ടോൾ ഫ്രീ നമ്പറിന് പുറമെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്, ഫെയ്സ്ബുക്, ട്വിറ്റർ പേജുകളിലൂടെയും പരാതി നൽകാനുള്ള സൗകര്യം ഉണ്ട്. പ്രതിദിനം 50 ലക്ഷം പേർ ബിഎംടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും സാമ്പത്തിക നഷ്ടം ഓരോവർഷവും കൂടുന്നതാണ് പ്രധാന പ്രതിസന്ധി.

കഴിഞ്ഞ സാമ്പത്തിക വർഷം 250 കോടിരൂപയാണ് ബിഎംടിസിയുടെ നഷ്ടം. നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയായതോടെ കൂടുതൽ പേർ മെട്രോയിലേക്ക് മാറിയതാണ് ബിഎംടിസിക്ക് തിരിച്ചടിയായത്. ബിഎംടിസിയുടെ നോർത്ത് ഡിവിഷനാണ് കൂടുതൽ വരുമാന ചോർച്ച നേരിട്ടത്. നഷ്ടം നികത്താൻ സർവീസുകൾ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts