രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നുവെന്ന് എം.പി മുഖ്യമന്ത്രി

ഷാജാപൂര്‍ (മധ്യപ്രദേശ്): രണ്ടായിരം രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാജാപൂരില്‍ കര്‍ഷകരുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  ശിവരാജ് സിംഗ് ചൗഹാന്‍. നോട്ടുനിരോധനത്തിന് മുന്‍പ് 15,00,000 കോടി മൂല്യമുള്ള കറന്‍സി വിപണിയിലുണ്ടായിരുന്നു. നോട്ടുനിരോധനത്തിന് ശേഷം ഇത് 16,50,000 കോടിയായി ഉയര്‍ന്നു. എന്നാല്‍ പുതുതായി ഇറക്കിയ രണ്ടായിരം നോട്ട് വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

ചില സംഘടിത ശക്തികള്‍ വിപണിയില്‍ രണ്ടായിരത്തിന്‍റെ കൃത്രിമ ക്ഷാമം സൃഷ്ടിക്കാന് ശ്രമിക്കുന്നതായി ശിവരാജ് സിംഗ് ആരോപിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts