‘വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണം’; കനയ്യകുമാര്‍.

ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കവേ കൊല്ലപ്പെട്ട കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് നേതാവ് കനയ്യകുമാര്‍ രംഗത്തെത്തി.

ക്രൂരമായി പീഡിപ്പിച്ച പ്രതികളെ സംരക്ഷിക്കാന്‍ ദേശീയപതാകയേന്തി പ്രതിഷേധിച്ച ബിജെപി നേതാക്കന്മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കനയ്യകുമാര്‍ ഉയര്‍ത്തുന്നത്.

  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്

പെണ്‍കുട്ടികളെ ആക്രമിക്കുന്നവരേയും ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേയും കര്‍ശനമായി ശിക്ഷിക്കണമെന്ന്‍ അദ്ദേഹം ആവശ്യപ്പെടുന്നു. രാജ്യത്ത് വേരുപിടിക്കുന്ന വെറുപ്പിന്‍റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us