ലോകം കാത്തിരുന്ന തൃശൂര്‍ പൂരം ഇന്ന് കൊടിയേറും.

തൃശൂര്‍: പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് ഇന്ന്  കൊടിയേറും. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും. തൃശൂരിന്‍റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും പൂരച്ചൂടാണ്. മേളം തുടികൊട്ടുന്ന വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞി പൂത്തുലഞ്ഞു. ഇതാദ്യാമായാണ് പൂരത്തിന് ഇലഞ്ഞി മുഴുവനായി പൂക്കുന്നത്. 2006 ല്‍ കനത്ത കാറ്റിലും മഴയിലും ഇലഞ്ഞിമരം കടപുഴകിയ ശേഷം കെ.എഫ്.ആര്‍.ഐയില്‍നിന്ന് എത്തിച്ച് നട്ടുവളര്‍ത്തിയ പുതിയ ഇലഞ്ഞിയാണ് ഇപ്പോള്‍ പൂത്തത്. ഒരാഴ്ച മുമ്പ് പൂത്ത് തുടങ്ങിയ ഇലഞ്ഞിയില്‍ നിറയെ പൂക്കളും മൊട്ടുകളുമുണ്ട്. പൂ നിറഞ്ഞ ഇലഞ്ഞിയും അത്…

Read More

ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്ക്!

സോണിപത്ത്: ഹരിയാനയിലെ സോണിപത്ത് ജില്ലയിലെ ഇസൈപുര്‍ ഖേദി ഗ്രാമ പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കുന്നതിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും വിലക്ക്. ഒരു വര്‍ഷം മുമ്പാണ് പഞ്ചായത്ത് പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. വിലക്കേര്‍പ്പെടുത്തിയതോടെ ഗ്രാമത്തിലെ സ്ഥിതിഗതികളില്‍ വ്യത്യാസമുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് തലവന്‍ പറയുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാന്‍ അനുവാദമില്ല. ഫോണ്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെ അതിനും വിലക്കേര്‍പ്പെടുത്തി. അവര്‍ക്ക് ഇത് ചേരില്ല അതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഗ്രാമത്തലവന്‍ പറഞ്ഞു. എന്നാല്‍ ജീന്‍സിനും മൊബൈല്‍ ഫോണിനും വിലക്കേര്‍പ്പെടുത്തിയ നടപടിയെ വിചിത്ര സംഭവമായാണ്…

Read More

മക്ക മസ്ജിത് സ്ഫോടനത്തിന് ശേഷം”ഹിന്ദു തീവ്രവാദികൾ”എന്ന പദപ്രയോഗം നടത്തിയ രാഹുൽ ഗാന്ധി മാപ്പ് പറയണം.

ബെംഗളൂരു : മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെ ആറു പ്രതികളെ ഹൈദരാബാദ് എൻഐഎ കോടതി വിട്ടയച്ച സാഹചര്യത്തിൽ, കോൺഗ്രസ് മാപ്പു പറയണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എട്ടുപേരുടെ ജീവനെടുത്ത സ്ഫോടനത്തിനു പിന്നിൽ ഹിന്ദു തീവ്രവാദികളാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. ഇത്തരം നിരുത്തരവാദപരമായ ആരോപണങ്ങൾ ഉന്നയിച്ചതിനു രാഹുലിനു പുറമെ കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, സുശീൽ കുമാർ ഷിൻഡെ, ദിഗ്‍വിജയ് സിങ് തുടങ്ങിയവർ നിരുപാധികം മാപ്പു പറയണം. മക്കാ മസ്ജിദ് സ്ഫോടനത്തിലെ യഥാർഥ പ്രതികളുടെ…

Read More

കർണാടകക്ക് മാർക്ക് 3 വോട്ടിംഗ് യന്ത്രങ്ങൾ;14 ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാം.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്  ഉപയോഗിക്കുന്നതു മാർക്ക് ത്രീ സീരിസിൽ ഉൾപ്പെട്ട  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ. നിലവിലെ 5000 യന്ത്രങ്ങൾ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണു പരിഷ്കരിച്ചു പുതിയ സീരിസിലേക്കു മാറ്റിയതെന്നു ബെംഗളൂരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. ആദ്യം ഉണ്ടായിരുന്ന മാർക്ക് ടു  വോട്ടിങ് യന്ത്രങ്ങളിൽ നാല് ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാനേ സാധിച്ചിരുന്നുള്ളൂ.  മാർക്ക് ത്രീ  യന്ത്രങ്ങൾക്ക് 14 ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാൻ സാധിക്കും.

Read More

6 കോച്ച് മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു;പരീക്ഷണം2000 ആളുകൾക്ക് തുല്യമായ മണൽചാക്ക് നിറച്ച്.

ബെംഗളൂരു :ജൂണിലോടെ ആറ് കോച്ച് മെട്രോ ട്രെയിൻ സർവീസ് തുടങ്ങാനുള്ള തയാറെടുപ്പുമായി ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ). വാണിജ്യാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുന്നതിനു മുൻപ് ആറു കോച്ച് ട്രെയിനിന്റെ പരിശോധനകൾക്കു തുടക്കമായി. ഫെബ്രുവരിയിൽ ബിഇഎംഎൽ കൈമാറിയ മൂന്നു പുതിയ കോച്ചുകൾ നിലവിലെ മൂന്നു കോച്ച് ട്രെയിനിൽ ഘടിപ്പിച്ച ശേഷമുള്ള പരീക്ഷണയോട്ടം തിങ്കളാഴ്ചയാണ് തുടങ്ങിയത്. മറ്റു സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ രാത്രി 12നു ശേഷമാണ് പരിശോധനകളും പരീക്ഷണയോട്ടവും നടക്കുന്നത്. വാണിജ്യ സർവീസ് തുടങ്ങും മുൻപ് കുറഞ്ഞത് ആയിരം കിലോമീറ്റർ പരീക്ഷണയോട്ടം പൂർത്തിയാക്കേണ്ടതുണ്ട്. അതിനുശേഷം റെയിൽവേ സുരക്ഷാ കമ്മിഷണറുടെ…

Read More

രാജധാനി, തുരന്തോ എക്‌സ്പ്രസുകളില്‍ സെക്കന്‍ഡ് ക്ലാസ് എസി ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി:  രാജധാനി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ നിന്ന് സെക്കന്‍ഡ് ക്ലാസ് എസി കംപാര്‍ട്ടുമെന്റുകള്‍ ഒഴിവാക്കി പകരം ത്രീടയര്‍ എസി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഫ്‌ളക്‌സി ഫെയര്‍ സംവിധാനത്തിലാണ് ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് നടക്കുന്നത്. അതിനാല്‍ തിരക്കുകൂടുതലുള്ള ദിവസങ്ങളില്‍ അടിസ്ഥാന നിരക്കിനേക്കാള്‍ 50 ശതമാനത്തോളം അധികം നിരക്ക് നല്‍കിയാലെ ടിക്കറ്റ് ലഭിക്കു. അങ്ങനെ വരുമ്പോള്‍ വിമാന നിരക്കിനേക്കാള്‍ അധികം തുക ചിലയിടങ്ങളില്‍ മുടക്കേണ്ടതായി വരും. ഇതേതുടര്‍ന്ന് പലരും എസി ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ ബുക്കിങ്ങിന് താത്പര്യപ്പെടുന്നില്ല. പകരം…

Read More

35 വര്‍ഷത്തിന് ശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും.

ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദിയില്‍ ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പുതുതായി നിർമ്മിച്ച തീയറ്ററായ എ.എം.സിയിലാണ് ആദ്യ പ്രദര്‍ശനം. ബ്ലാക്ക് പാന്തർ എന്ന അമേരിക്കൻ സിനിമയാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. 620 സീറ്റുകളുള്ള തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രദർശനങ്ങൾ ഉണ്ടാകും. എന്നാൽ തീയറ്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടില്ല. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് നീക്കുന്നത്. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന…

Read More

അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവർത്തകരുടെ പ്രതിഷേധം.

ബംഗളൂരു: കർണാടകയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായ്ക്കെതിരേ ലിംഗായത്ത് മഹാസഭ പ്രവർത്തകരുടെ പ്രതിഷേധം. ബംഗളൂരു രാജ്ഭവൻ റോഡിൽ ബസവേശ്വര പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ അമിത്ഷായെ ലിംഗായത്ത് പ്രവർത്തകർ തടയാൻ ശ്രമിച്ചു. ലിംഗായത്തുകൾക്ക് മതപദവി നൽകുന്ന കാര്യത്തിൽ ഷാ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. കർണാടകത്തിലെ ജനസംഖ്യയിൽ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്.

Read More

കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ; സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് പ്രഖ്യാപനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കത്വ സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്തിയ ജനകീയ ഹര്‍ത്താലിനെത്തുടര്‍ന്ന് വടകരയിലും മറ്റും സംഘര്‍ഷമുണ്ടായിരുന്നു. ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്തത് പലയിടങ്ങിലും പ്രതിഷേധത്തിന് കാരണമായി. ഇത്തരം സംഘര്‍ഷങ്ങളില്‍ അയവ് വരാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ.

Read More

സോണിയുടെ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍.

സോണിയുടെ എക്‌സ്പീരിയ XZ2 സ്മാർട്ട് ഫോണിന്‍റെ പരിഷ്കരിച്ച പതിപ്പായ എക്‌സ്പീരിയ XZ2 പ്രീമിയം സ്മാർട്ട്ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സോണിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആദ്യമായി അവതരിപ്പിച്ചത്. 4K എച്ച്ഡിആര്‍ സ്‌ക്രീന്‍, സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ എന്നിവയാണ് ഈ ഫോണിന്‍റെ പ്രധാന സവിശേഷതകള്‍. കൂടാതെ, സോണി ആദ്യമായി ഡ്യുവല്‍ ക്യാമറ സൗകര്യം ലഭ്യമാക്കുവെന്ന പ്രത്യേകതയും ഈ സ്മാര്‍ട്ട്ഫോണിനുണ്ട്. 19 + 12 മെഗാപിക്‌സലിന്‍റെ ഡ്യുവല്‍ ക്യാമറയും 13 മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറയുമാണ്‌ ഇതിനുള്ളത്. പുതുമയുള്ള ക്യാമറ…

Read More
Click Here to Follow Us