രാജധാനി, തുരന്തോ എക്‌സ്പ്രസുകളില്‍ സെക്കന്‍ഡ് ക്ലാസ് എസി ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി:  രാജധാനി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളില്‍ നിന്ന് സെക്കന്‍ഡ് ക്ലാസ് എസി കംപാര്‍ട്ടുമെന്റുകള്‍ ഒഴിവാക്കി പകരം ത്രീടയര്‍ എസി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയില്‍വേ ആലോചിക്കുന്നത്.

ഫ്‌ളക്‌സി ഫെയര്‍ സംവിധാനത്തിലാണ് ഇത്തരം ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് നടക്കുന്നത്. അതിനാല്‍ തിരക്കുകൂടുതലുള്ള ദിവസങ്ങളില്‍ അടിസ്ഥാന നിരക്കിനേക്കാള്‍ 50 ശതമാനത്തോളം അധികം നിരക്ക് നല്‍കിയാലെ ടിക്കറ്റ് ലഭിക്കു. അങ്ങനെ വരുമ്പോള്‍ വിമാന നിരക്കിനേക്കാള്‍ അധികം തുക ചിലയിടങ്ങളില്‍ മുടക്കേണ്ടതായി വരും. ഇതേതുടര്‍ന്ന് പലരും എസി ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ ബുക്കിങ്ങിന് താത്പര്യപ്പെടുന്നില്ല. പകരം അതേ നിരക്കില്‍ വിമാന യാത്രയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.

  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി

അതുപോലെ ചിലയിടങ്ങളില്‍ എസി ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് നിരക്കുകള്‍ ഏറ്റവും കുറഞ്ഞ വിമാനനിരക്കിന് അടുത്തുവരെ എത്താറുണ്ട്.  ഇതേതുടര്‍ന്നാണ് സെക്കന്‍ഡ് ക്ലാസ് എസിക്ക് പകരം തേര്‍ഡ് ക്ലാസ് എസി കോച്ചുകളുടെ എണ്ണം കൂട്ടാനുള്ള ആലോചന റെയില്‍വേയില്‍ നടക്കുന്നത്. ഇത്കൊണ്ട് കൂടുതല്‍ യാത്രക്കാര്‍ക്ക് തേര്‍ഡ് എസിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതും ആലോചനയ്ക്ക് പിന്നിലുണ്ട്.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

2016 ല്‍ പ്രീമിയം ട്രെയിനുകളില്‍ ഫ്ളക്‌സി സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് മത്സരം റെയില്‍വേയ്ക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇത് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുവെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. അതേസമയം ജനറല്‍ സീറ്റുകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി
[masterslider id="10"]

Related posts